Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:28 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Sex

sex life

ദാമ്പത്യം ഗംഭീരമാക്കാന്‍ ചില സ്ത്രീ രഹസ്യങ്ങളെ കുറിച്ച് അറിയാം

Published:28 November 2021

ഭര്‍ത്താവിന്‍റെ സ്നേഹ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവളാണ് ഏതൊരു ഭാര്യയും. ഒരുമിച്ചുള്ള സമയങ്ങളില്‍ സംസാരത്തിന് എന്തായാലും പ്രാധാന്യം കൊടുക്കണം. നല്ലതു പോലെ സംസാരിക്കുന്ന പങ്കാളിയെയാണ് സ്ത്രീകള്‍ എന്നും ഇഷ്ടപ്പെടുന്നത്.

വിവാഹ ശേഷം ആദ്യത്തെ കുറച്ച് മാസങ്ങള്‍ ഉണ്ടാവുന്ന സ്നേഹവും കരുതലും തുടർന്ന് ഉണ്ടാകുന്നില്ലെന്ന് പരാതി പറയുന്നവരാണ് മിക്ക ദമ്പതികളും. ജീവിതത്തില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കിലും  പലപ്പോഴും വിവാഹ ശേഷം ആ പ്രണയം ഇല്ലാതാവുന്നു. ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയാത്തതാണ് പല ഭര്‍ത്താക്കന്മാരുടേയും പ്രശ്‌നം.

തന്നെ കേള്‍ക്കാന്‍, എല്ലാം പങ്കുവെയ്ക്കാന്‍ ഒരാളില്ലെന്നതാണ് ഭാര്യയുടേയും പ്രശ്‌നം. വാക്കിലും നോക്കിലും തുടങ്ങുന്ന പ്രശ്‌നങ്ങള്‍ പിന്നീട് കിടപ്പറ വരെ എത്തിയേക്കാം.ഏത് പ്രശ്നമുണ്ടെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നത് ഉറങ്ങും മുന്‍പായിരിക്കണം. ഒരിക്കലും പ്രശ്നങ്ങളെ അടുത്ത ദിവസത്തേക്ക് കൊണ്ടു പോവാന്‍ ശ്രമിക്കരുത്. 

ദാമ്പത്യം കിടപ്പറയിലും ഗംഭീരമാക്കേണ്ട ഒന്നാണ്.അതിനായി ചില സ്ത്രീ രഹസ്യങ്ങള്‍ പുരുഷന്‍മാര്‍ അറിഞ്ഞിരിക്കണം, 

ഭാര്യയോട് തുറന്ന് സംസാരിക്കാം 

ഭര്‍ത്താവിന്‍റെ സ്നേഹ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവളാണ് ഏതൊരു ഭാര്യയും. ഒരുമിച്ചുള്ള സമയങ്ങളില്‍ സംസാരത്തിന് എന്തായാലും പ്രാധാന്യം കൊടുക്കണം. നല്ലതു പോലെ സംസാരിക്കുന്ന പങ്കാളിയെയാണ് സ്ത്രീകള്‍ എന്നും ഇഷ്ടപ്പെടുന്നത്. ഇത് നല്ലൊരു ശാരീരിക ബന്ധത്തേയും മാനസിക ബന്ധത്തേയും ദൃഢപ്പെടുത്തും.

അകറ്റാം അപകര്‍ഷതാബോധം

പല സ്ത്രീകളിലും കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അപകര്‍ഷതാ ബോധം. തന്‍റെ ശരീരത്തെക്കുറിച്ച് പലപ്പോഴും പല വിധത്തിലുള്ള ചിന്തകള്‍ സ്ത്രീകളെ അലട്ടുന്നു. തനിക്ക് ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നതിനോ ആകര്‍ഷിക്കുന്നതിനോ ഉള്ള കഴിവില്ലെന്ന തോന്നല്‍ ചിലരെയെങ്കിലും അലട്ടിയേക്കാം. എന്നാല്‍ ഭാര്യയുടെ ചെറിയ മാറ്റം പോലും ഭര്‍ത്താവ് അറിഞ്ഞിരിക്കണം. അത് ശാരീരികമാണെങ്കിലും മാനസികമാണെങ്കിലും ഭര്‍ത്താവ് പൂര്‍ണമായും ഭാര്യയെ അറിഞ്ഞിരിക്കണം. പങ്കാളിയുടെ സൗന്ദര്യത്തെക്കുറിച്ച് ഇടക്കെങ്കിലും പറയണം. ഇത് സ്ത്രീകളില്‍ ഒളിഞ്ഞിരിക്കുന്ന അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കി നല്ല ലൈംഗിക ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നു.

തലോടലിലൂടെ ബന്ധം മെച്ചപ്പെടുത്താം

പങ്കാളിയുടെ തലോടലും ആലിംഗനവും ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. സെക്‌സ് പുരുഷന് ശാരീരികമാണെങ്കില്‍ സ്ത്രീക്ക് അത് മാനസികം കൂടിയാണ്. എപ്പോഴും വികാരപരമായി ചിന്തിക്കാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്. റൊമാന്‍റിക് ആയി സംസാരിക്കുന്നതും തലോടലും ആലിംഗനവും ചുംബനങ്ങളുമാണ് അവളേറെ ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പുരുഷന്‍ അത്ര ബോധവാനായിരിക്കില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് എപ്പോഴും കിടപ്പറയില്‍ പ്രാധാന്യം നല്‍കുക.

മൂഡു'മാറ്റം  മനസ്സിലാക്കണം 

'കിടപ്പറക്ക് പുറത്തുള്ള കാര്യങ്ങളും പലപ്പോഴും സ്ത്രീകളുടെ മാനസിക നിലയെ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് സ്ത്രീയുടെ മാനസിക നിലയും മൂഡും അറിഞ്ഞുവേണം ലൈംഗിക ബന്ധത്തിന് പുരുഷന്‍ മുന്‍കൈയ്യെടുക്കുന്നതിന്. അല്ലെങ്കില്‍ അത് സ്ത്രീകളില്‍ ഇത്തരം ബന്ധങ്ങള്‍ക്കുള്ള താല്‍പര്യം കുറക്കുന്നു.

സന്തോഷം സെക്‌സില്‍ മാത്രമല്ല 

പങ്കാളിയെ സന്തോഷിപ്പിക്കാന്‍, പരമാനന്ദം നല്‍കാന്‍ ലൈംഗിക ബന്ധത്തിലൂടെ മാത്രമേ കഴിയൂ എന്നു കരുതരുത്.ഭര്‍ത്താവിന്‍റെ പിന്തുണയും സ്നേഹവും മാത്രമാണ് ഏതൊരു പെണ്ണും കിടപ്പറയില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. സെക്‌സിന് രണ്ടാം സ്ഥാനം തന്നെയാണെന്ന് പറയാം.

സെക്സിന് ശേഷവും സ്‌നേഹം നൽകണം

പല പുരുഷന്‍മാരും കാണിക്കുന്ന ഒരു പ്രധാന തെറ്റുകളില്‍ ഒന്നാണ് ലൈംഗിക ബന്ധത്തിന് ശേഷം ജോലി കഴിഞ്ഞെന്ന രീതിയില്‍ കിടന്നുറങ്ങുന്നത്. ജോലി തീര്‍ത്തു എന്ന ധാരണയോടു കൂടി ഒരിക്കലും സെക്സിനെ കാണരുത്. ഇത് പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ. സെക്‌സിനു ശേഷവും അവളോട് പ്രണയം പ്രകടിപ്പിക്കണം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top