Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:39 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

India Vs New Zealand, Test Cricket, India Vs New Zealand Test, Cricket News

കാൺപുർ ടെസ്റ്റ്; വി​ജ​യ​ത്തി​ന​രി​കെ

Published:29 November 2021

നാ​ലാം ദി​നം സ്റ്റം​പെ​ടു​ക്കു​മ്പോ​ള്‍ 4/1 എ​ന്ന നി​ല​യി​ലാ​ണ് കി​വി​ക​ള്‍. ടോം ​ലാ​മും 2*, വി​ല്യം സോ​മ​ര്‍വി​ല്ലു​മാ​ണ് 0* ക്രീ​സി​ല്‍. 13 പ​ന്തി​ല്‍ ര​ണ്ട് റ​ണ്‍സെ​ടു​ത്ത വി​ല്‍ യ​ങ്ങി​നെ ര​വി​ച​ന്ദ്ര അ​ശ്വി​ന്‍ എ​ല്‍ബി​യി​ല്‍ കു​ടു​ക്കി. അ​വ​സാ​ന ദി​വ​സം ഒ​മ്പ​ത് വി​ക്ക​റ്റ് ക​യ്യി​ലി​രി​ക്കേ ജ​യി​ക്കാ​ന്‍ കി​വി​ക​ള്‍ക്ക് 280 റ​ണ്‍സ് വേ​ണം

കാ​ണ്‍പുര്‍: കാ​ണ്‍പുര്‍ ടെ​സ്റ്റി​ല്‍ 284 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ന്യൂ​സി​ല​ന്‍ഡി​നെ തു​ട​ക്ക​ത്തി​ലെ സ​മ്മ​ര്‍ദ​ത്തി​ലാ​ക്കി ടീം ​ഇ​ന്ത്യ. നാ​ലാം ദി​നം സ്റ്റം​പെ​ടു​ക്കു​മ്പോ​ള്‍ 4/1 എ​ന്ന നി​ല​യി​ലാ​ണ് കി​വി​ക​ള്‍. ടോം ​ലാ​മും 2*, വി​ല്യം സോ​മ​ര്‍വി​ല്ലു​മാ​ണ് 0* ക്രീ​സി​ല്‍. 13 പ​ന്തി​ല്‍ ര​ണ്ട് റ​ണ്‍സെ​ടു​ത്ത വി​ല്‍ യ​ങ്ങി​നെ ര​വി​ച​ന്ദ്ര അ​ശ്വി​ന്‍ എ​ല്‍ബി​യി​ല്‍ കു​ടു​ക്കി. അ​വ​സാ​ന ദി​വ​സം ഒ​മ്പ​ത് വി​ക്ക​റ്റ് ക​യ്യി​ലി​രി​ക്കേ ജ​യി​ക്കാ​ന്‍ കി​വി​ക​ള്‍ക്ക് 280 റ​ണ്‍സ് വേ​ണം.

അ​ര​ങ്ങേ​റ്റ ടെ​സ്റ്റ് ക​ളി​ക്കു​ന്ന ശ്രേ​യ​സ് അ​യ്യ​രു​ടെ മാ​സ്റ്റ​ര്‍ ക്ലാ​സി​ന് പി​ന്നാ​ലെ വാ​ല​റ്റ​വും തി​ള​ങ്ങി​യ​പ്പോ​ള്‍ ന്യൂ​സി​ല​ന്‍ഡി​ന് മു​ന്നി​ല്‍ 284 റ​ണ്‍സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം ടീം ​ഇ​ന്ത്യ വ​ച്ചു​നീ​ട്ടു​ക​യാ​യി​രു​ന്നു. 49 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് നേ​ടി ര​ണ്ടാം ഇ​ന്നി​ങ്സി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 234-7 എ​ന്ന നി​ല​യി​ല്‍ ഡി​ക്ലെ​യ​ര്‍ ചെ​യ്തു. ര​ണ്ടാം ഇ​ന്നി​ങ്സി​ലും ശ്രേ​യ​സ് അ​യ്യ​രാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍. വൃ​ദ്ധി​മാ​ന്‍ സാ​ഹ അ​ര്‍ധ സെ​ഞ്ചു​റി നേ​ടി. നാ​ലാം ദി​ന​ത്തി​ന്‍റെ അ​വ​സാ​ന സ​മ​യ​ത്ത് ന്യൂ​സീ​ല​ന്‍ഡി​നെ ബാ​റ്റി​ങ്ങി​നി​റ​ക്കി​യ ഇ​ന്ത്യ​യു​ടെ ത​ന്ത്രം ഫ​ലി​ച്ചു. ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ അ​ര്‍ധ സെ​ഞ്ച്വ​റി നേ​ടി​യ വി​ല്‍ യ​ങ്ങി​നെ (2) അ​ശ്വി​ന്‍ എ​ല്‍ബി​യി​ല്‍ കു​രു​ക്കി​യ​തോ​ടെ നാ​ലാം ദി​നം സ്റ്റം​പെ​ടു​ക്കു​മ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ നാ​ല് റ​ണ്‍സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ര്‍ശ​ക​ര്‍. ഒ​മ്പ​ത് വി​ക്ക​റ്റും ഒ​രു ദി​വ​സ​വും ശേ​ഷി​ക്കെ ന്യൂ​സീ​ല​ന്‍ഡി​ന് ജ​യി​ക്കാ​ന്‍ 280 റ​ണ്‍സു​കൂ​ടി വേ​ണം.

ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 14 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ടു. മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ (17),ശു​ഭ്മാ​ന്‍ ഗി​ല്‍ (1),ചേ​തേ​ശ്വ​ര്‍ പു​ജാ​ര (22),അ​ജി​ന്‍ക്യ ര​ഹാ​നെ (4) എ​ന്നീ പ്ര​മു​ഖ​ര്‍ വ​ലി​യ സ്കോ​ര്‍ നേ​ടാ​തെ മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ പ​രു​ങ്ങ​ലി​ലാ​യി. എ​ന്നാ​ല്‍ ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ സെ​ഞ്ച്വ​റി നേ​ടി​യ ശ്രേ​യ​സ് അ​യ്യ​ര്‍ ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ അ​ര്‍ധ സെ​ഞ്ച്വ​റി​യോ​ടെ വീ​ണ്ടും ഇ​ന്ത്യ​യു​ടെ ര​ക്ഷ​ക​നാ​യി.125 പ​ന്തി​ല്‍ എ​ട്ട് ഫോ​റും ഒ​രു സി​ക്സു​മാ​ണ് ശ്രേ​യ​സ് നേ​ടി​യ​ത്.

ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ അ​ര്‍ധ സെ​ഞ്ച്വ​റി നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ​തും ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. ആ​ര്‍ അ​ശ്വി​ന്‍ 32 റ​ണ്‍സ് പു​റ​ത്താ​യ​പ്പോ​ള്‍ ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ നി​രാ​ശ​പ്പെ​ടു​ത്തി​യ സാ​ഹ അ​ര്‍ധ സെ​ഞ്ച്വ​റി​യോ​ടെ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. 126 പ​ന്തു​ക​ള്‍ നേ​രി​ട്ട് നാ​ല് ഫോ​റും ഒ​രു സി​ക്സു​മാ​ണ് സാ​ഹ നേ​ടി​യ​ത്. ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ് കീ​പ്പ് ചെ​യ്യാ​ന്‍ ഇ​റ​ങ്ങാ​തി​രു​ന്ന സാ​ഹ നി​ര്‍ണ്ണാ​യ​ക സ​മ​യ​ത്ത് ഇ​ന്ത്യ​യു​ടെ ര​ക്ഷ​ക​നാ​വു​ക​യാ​യി​രു​ന്നു. അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ (28) പു​റ​ത്താ​വാ​തെ നി​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top