Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:11 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

Foriegn equity

വി​ദേ​ശ ഓ​ഹ​രി നി​ക്ഷേ​പ​ക​ർ പി​ൻ​വാ​ങ്ങു​ന്നു

Published:29 November 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

അ​മെ​രി​ക്ക​യി​ലെ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് മു​ഖ്യ പ​ലി​ശ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തും കൊ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ക​ണ​ക്കി​ലെ​ടു​ത്ത് യൂ​റോ​പ്പി​ലും അ​മെ​രി​ക്ക​യി​ലും കൂ​ടു​ത​ൽ സ​ഞ്ചാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

കൊ​ച്ചി: സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ വീ​ണ്ടും അ​നി​ശ്ചി​ത​ത്വം ശ​ക്തി​യാ​ർ​ജി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ ഓ​ഹ​രി നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്നു. 

അ​മെ​രി​ക്ക​യി​ലെ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് മു​ഖ്യ പ​ലി​ശ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തും കൊ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ക​ണ​ക്കി​ലെ​ടു​ത്ത് യൂ​റോ​പ്പി​ലും അ​മെ​രി​ക്ക​യി​ലും കൂ​ടു​ത​ൽ സ​ഞ്ചാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ മാ​ത്രം വി​ദേ​ശ ധ​ന​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്നും 20,000 കോ​ടി രൂ​പ​യ്ക്ക​ടു​ത്താ​ണ് പി​ൻ​വ​ലി​ച്ച​ത്. ഏ​പ്രി​ൽ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള ഒ​മ്പ​ത് മാ​സ​ത്തി​നി​ടെ വി​ദേ​ശ നി​ക്ഷേ​പ​ക​ർ 80,000 കോ​ടി രൂ​പ​യി​ല​ധി​കം മൂ​ല്യ​മു​ള്ള ഓ​ഹ​രി​ക​ൾ വി​റ്റൊ​ഴി​ഞ്ഞു. 

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും ഇ​ന്ത്യ​യി​ൽ വ​ലി​യ നി​ക്ഷേ​പ​മാ​ണ് വി​ദേ​ശ ധ​ന​സ്ഥാ​പ​ന​ങ്ങ​ൾ ഓ​ഹ​രി വി​പ​ണി​യി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഒ​രു ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​കം വി​ദേ​ശ ധ​ന​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ മു​ട​ക്കി​യി​രു​ന്നു. കൊ​വി​ഡി​ന്‍റെ കെ​ടു​തി​ക​ളി​ൽ നി​ന്നും സാ​മ്പ​ത്തി​ക മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​യി അ​മെ​രി​ക്ക​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പാ​ക്കെ​ജു​ക​ളി​ലെ പ​ണ​ത്തി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ധ​ന വി​പ​ണി​ക​ളി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ലും ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി തു​ട​ർ​ച്ച​യാ​യി റെ​ക്കോ​ഡു​ക​ൾ കീ​ഴ​ട​ക്കി മു​ന്നേ​റി​യ​തും ഒ​രു പ​രി​ധി വ​രെ വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ണ​ക്ക​രു​ത്തി​ലാ​ണ്. എ​ന്നാ​ൽ അ​മെ​രി​ക്ക​യി​ൽ മൊ​ത്ത​വി​ല സൂ​ചി​ക പി​ടി​ച്ചാ​ൽ കി​ട്ടാ​ത്ത വി​ധം മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ നി​ര​ക്കി​ൽ വ​ർ​ധ​ന വ​രു​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ഫ​ണ്ട് ഹൗ​സു​ക​ൾ ഓ​ഹ​രി വി​റ്റ​ഴി​ച്ച് ഇ​ന്ത്യ​യി​ൽ നി​ന്നും പ​ണം തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​തേ​സ​മ​യം ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളും ചെ​റു​കി​ട നി​ക്ഷേ​പ​ക​രും ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് കൂ​ടു​ത​ൽ പ​ണം ഒ​ഴു​ക്കു​ന്നു​ണ്ട്. ന​വം​ബ​റി​ൽ മാ​ത്രം ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 13,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക നി​ക്ഷേ​പം ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ന​ട​ത്തി. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ൽ ഓ​ഹ​രി വി​പ​ണി​യി​ൽ പു​തു​താ​യി പ്ര​വേ​ശി​ക്കു​ന്ന ചെ​റു​കി​ട നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം കു​ത്ത​നെ കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1.42 കോ​ടി ചെ​റു​കി​ട നി​ക്ഷേ​പ​ക​രാ​ണ് പു​തു​താ​യി ഡീ​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ന്ന് വി​പ​ണി​യി​ലെ സാ​ധ്യ​ത​ക​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top