Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:54 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

Kanpur

അ​വ​സാ​നം സ​മ​നി​ല

Published:29 November 2021

ആ​വേ​ശം അ​വ​സാ​ന നി​മി​ഷം വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ കാ​ണ്‍പൂ​ര്‍ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ ന്യൂ​സി​ല​ന്‍ഡി​ന് വീ​രോ​ചി​ത സ​മ​നി​ല. ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ശേ​ഷം അ​വ​സാ​ന ബാ​റ്റ​ര്‍ അ​ജാ​സ് പ​ട്ടേ​ലി​നൊ​പ്പം ഒ​മ്പ​തോ​വ​ര്‍ ഇ​ന്ത്യ​ന്‍ സ്പി​ന്‍ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ പ്ര​തി​രോ​ധി​ച്ചു നി​ന്ന ര​ചി​ന്‍ ര​വീ​ന്ദ്ര​യാ​ണ് കി​വീ​സി​ന് സ​മ​നി​ല സ​മ്മാ​നി​ച്ച​ത്.

കാ​ണ്‍പൂ​ര്‍: ആ​വേ​ശം അ​വ​സാ​ന നി​മി​ഷം വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ കാ​ണ്‍പൂ​ര്‍ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ ന്യൂ​സി​ല​ന്‍ഡി​ന് വീ​രോ​ചി​ത സ​മ​നി​ല. ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ശേ​ഷം അ​വ​സാ​ന ബാ​റ്റ​ര്‍ അ​ജാ​സ് പ​ട്ടേ​ലി​നൊ​പ്പം ഒ​മ്പ​തോ​വ​ര്‍ ഇ​ന്ത്യ​ന്‍ സ്പി​ന്‍ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ പ്ര​തി​രോ​ധി​ച്ചു നി​ന്ന ര​ചി​ന്‍ ര​വീ​ന്ദ്ര​യാ​ണ് കി​വീ​സി​ന് സ​മ​നി​ല സ​മ്മാ​നി​ച്ച​ത്. 284 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന കീ​വീ​സ് ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 165 റ​ണ്‍സെ​ടു​ത്ത് സ​മ​നി​ല പി​ടി​ച്ചു​വാ​ങ്ങി. സ്കോ​ര്‍ ഇ​ന്ത്യ 345, 243-7, ന്യൂ​സി​ല​ന്‍ഡ് 296, 165-9.

ടിം ​സൗ​ത്തി​യെ ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​ക്കു​മ്പോ​ള്‍ ഇ​ന്ത്യ ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ഓ​രോ പ​ന്തി​ലും വി​ക്ക​റ്റി​നു​ള്ള സാ​ധ്യ​ത​ക​ള്‍ അ​ട​ച്ച ര​ചി​ന്‍ ര​വീ​ന്ദ്ര 91 പ​ന്തു​ക​ള്‍ നേ​രി​ട്ട് 18 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന​പ്പോ​ള്‍ 23 പ​ന്തു​ക​ള്‍ പ്ര​തി​രോ​ധി​ച്ച അ​ജാ​സ് പ​ട്ടേ​ല്‍ മി​ക​ച്ച പി​ന്തു​ണ​യു​മാ​യി ക്രീ​സി​ല്‍ നി​ന്നു. അ​ശ്വി​നും ജ​ഡേ​ജ​യും അ​ക്സ​റും പ​ല ത​ന്ത്ര​ങ്ങ​ളും പ​യ​റ്റി​യി​ട്ടും ബാ​റ്റ​ര്‍മാ​ര്‍ക്ക് ചു​റ്റും ഫീ​ല്‍ഡ​ര്‍മാ​രെ നി​ര്‍ത്തി അ​ജി​ങ്ക്യാ ര​ഹാ​നെ സ​മ്മ​ര്‍ദ്ദം ചെ​ലു​ത്തി​യി​ട്ടും കി​വീ​സ് വീ​ണി​ല്ല. 52 പ​ന്തു​ക​ളാ​ണ് അ​വ​സാ​ന വി​ക്ക​റ്റി​ല്‍ ര​ചി​ന്‍ ര​വീ​ന്ദ്ര​യും അ​ജാ​സ് പ​ട്ടേ​ലും ചേ​ര്‍ന്ന് പ്ര​തി​രോ​ധി​ച്ച​ത്. അ​വ​സാ​ന നി​മി​ഷം വെ​ളി​ച്ച​ക്കു​റ​വും ഇ​ന്ത്യ​ക്ക് മു​ന്നി​ല്‍ വി​ല്ല​നാ​യ​പ്പോ​ള്‍ വി​ജ​യം കൈ​യ​ക​ലെ ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി.

ഒ​രു വി​ക്ക​റ്റി​ന് നാ​ല് റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ് ന്യൂ​സി​ല​ന്‍ഡ് അ​ഞ്ചാം ദി​നം ബാ​റ്റി​ങ്ങാ​രം​ഭി​ച്ച​ത്. ര​ണ്ട് റ​ണ്‍സു​മാ​യി ടോം ​ലാ​ഥ​വും റ​ണ്‍സൊ​ന്നും എ​ടു​ക്കാ​തെ സോ​മ​ര്‍വി​ല്ലു​മാ​യി​രു​ന്നു ക്രീ​സി​ല്‍. 13 പ​ന്തി​ല്‍ ര​ണ്ട് റ​ണ്‍സെ​ടു​ത്ത വി​ല്‍ യ​ങ്ങി​നെ ര​വി​ച​ന്ദ്ര അ​ശ്വി​ന്‍ എ​ല്‍ബി​യി​ല്‍ നാ​ലാം ദി​നം പി​രി​യു​മ്പോ​ള്‍ കു​ടു​ക്കി​യി​രു​ന്നു. ഒ​ന്‍പ​ത് വി​ക്ക​റ്റ് ശേ​ഷി​ക്കേ ജ​യി​ക്കാ​ന്‍ 280 റ​ണ്‍സ് തേ​ടി അ​വ​സാ​ന ദി​വ​സം ഇ​റ​ങ്ങി​യ കി​വി​ക​ളെ ആ​ദ്യ സെ​ഷ​നി​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ക്കാ​യി​ല്ല. സെ​ഷ​ന്‍ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ വി​ക്ക​റ്റൊ​ന്നും ന​ഷ്ട​പ്പെ​ടു​ത്താ​തെ കി​വീ​സ് 79 റ​ണ്‍സി​ലെ​ത്തി.

എ​ന്നാ​ല്‍ ര​ണ്ടാം സെ​ഷ​നി​ലെ ആ​ദ്യ പ​ന്തി​ല്‍ സോ​മ​ര്‍വി​ല്ലി​നെ പു​റ​ത്താ​ക്കി ഉ​മേ​ഷ് യാ​ദ​വ് ഇ​ന്ത്യ​ക്ക് ബ്രേ​ക്ക് ത്രൂ ​ന​ല്‍കി. സോ​മ​ര്‍വി​ല്ലും ലാ​ഥ​മും ചേ​ര്‍ന്നു​ള്ള 76 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​തോ​ടെ അ​വ​സാ​നി​ച്ച​ത്. പി​ന്നാ​ലെ ടോം ​ലാ​ഥം അ​ര്‍ധ സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി. ഒ​രി​ക്ക​ല്‍ക്കൂ​ടി അ​ശ്വി​ന്‍റെ പ​ന്ത് ഇ​ന്ത്യ​ക്ക് ര​ക്ഷ​യ്ക്കെ​ത്തി. 52 റ​ണ്‍സു​മാ​യി ലാ​ഥം ബൗ​ള്‍ഡ്. കെ​യ്ന്‍ വി​ല്യം​സ​ണി​നൊ​പ്പം പ്ര​തി​രോ​ധി​ച്ച് ക​ളി​ക്കാ​ന്‍ ശ്ര​മി​ച്ച റോ​സ് ടെ​യ്ല​റെ(2) ജ​ഡേ​ജ മ​ട​ക്കി​യ​തോ​ടെ മ​ത്സ​രം ചാ​യ​ക്ക് പി​രി​ഞ്ഞു. ഇ​തോ​ടെ അ​വ​സാ​ന സെ​ഷ​ന്‍ ത്രി​ല്ല​റാ​യി.

പി​ച്ചി​ല്‍ നി​ന്ന് കാ​ര്യ​മാ​യ സ​ഹാ​യ​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്നി​ട്ടും അ​വ​സാ​ന സെ​ഷ​നി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ബൗ​ളി​ങ്ങാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ന​രി​കി​ലെ​ത്തി​ച്ച​ത്. അ​വ​സാ​ന സെ​ഷ​നി​ല്‍ ഹെ​ന്‍റി നി​ക്കോ​ള്‍സി​നെ (1) അ​ക്സ​ര്‍ പ​ട്ടേ​ലും ടോം ​ബ്ല​ണ്ട​ലി​നെ (2) അ​ശ്വി​നും മ​ട​ക്കി​യ​പ്പോ​ള്‍ ഇ​ന്ത്യ അ​നാ​യാ​സ വി​ജ​യം പ്ര​തീ​ക്ഷി​ച്ചു. പ്ര​തി​രോ​ധി​ച്ചു നി​ന്ന ക്യാ​പ്റ്റ​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണെ (24) ജ​ഡേ​ജ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ ഇ​ന്ത്യ ജ​യ​മു​റ​പ്പി​ച്ചു. എ​ന്നാ​ല്‍ ര​ചി​ന്‍ ര​വീ​ന്ദ്ര ആ​ദ്യം കെ​യ്ല്‍ ജ​യ്മി​സ​ണെ (30 പ​ന്തി​ല്‍ 5) കൂ​ട്ടു​പി​ടി​ച്ച് ഇ​ന്ത്യ​ന്‍ ജ​യം വൈ​കി​പ്പി​ച്ചു. ജ​യ്മി​സ​ണെ​യും പി​ന്നാ​ലെ ടിം ​സൗ​ത്തി​യെ​യും (4) ജ​ഡേ​ജ പു​റ​ത്താ​ക്കി​യ​തോ​ടെ ഇ​ന്ത്യ വി​ജ​യ​ത്തി​ന​രി​കെ എ​ത്തി. എ​ന്നാ​ല്‍ അ​ജാ​സ് പ​ട്ടേ​ല്‍ അ​പ്ര​തീ​ക്ഷി​ത ചെ​റു​ത്തു നി​ല്‍പ്പ് ന​ട​ത്തു​ക​യും ര​ചി​ന്‍ ര​വീ​ന്ദ്ര ഒ​ര​റ്റം കാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ഇ​ന്ത്യ വി​ജ​യം കൈ​വി​ട്ടു.

ഇ​ന്ത്യ​ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ അ​ശ്വി​ന്‍ മൂ​ന്നും അ​ക്സ​റും ഉ​മേ​ഷും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. ഡി​സം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ മും​ബൈ​യി​ലാ​ണ് ര​ണ്ടാം ടെ​സ്റ്റ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top