Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:37 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Updates

Central revenue

ഇ​ന്ധ​ന നി​കു​തി: കേ​ന്ദ്ര വ​രു​മാ​നം ഇ​ര​ട്ടി​യാ​യി

Published:30 November 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ രാ​ജ്യം മു​ഴു​വ​ൻ വ​ല​ഞ്ഞ 2020 ഏ​പ്രി​ൽ മു​ത​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് നി​കു​തി ഇ​ന​ത്തി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​കു​തി വ​രു​മാ​നം ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ് വ​ർ​ധി​ച്ച​ത്.

കൊ​ച്ചി: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് റെ​ക്കോ​ഡ് വ​രു​മാ​നം ല​ഭി​ച്ചു. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ൽ രാ​ജ്യം മു​ഴു​വ​ൻ വ​ല​ഞ്ഞ 2020 ഏ​പ്രി​ൽ മു​ത​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് നി​കു​തി ഇ​ന​ത്തി​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​കു​തി വ​രു​മാ​നം ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ് വ​ർ​ധി​ച്ച​ത്. 

മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ എ​ക്സൈ​സ് നി​കു​തി ഇ​ന​ത്തി​ലെ കേ​ന്ദ്ര വ​രു​മാ​നം 1.78 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്ന​ത് ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 3.72 ല​ക്ഷം കോ​ടി രൂ​പ​യാ​യാ​ണ് ഉ​യ​ർ​ന്ന​ത്. അ​തേ​സ​മ​യം ഈ ​തു​ക​യി​ൽ 20,000 കോ​ടി രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വി​ഹി​ത​മാ​യി കൈ​മാ​റി​യ​ത്.

കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള വി​പ​ണി​ക​ൾ ത​ക​ർ​ന്ന​ടി​ഞ്ഞ​തി​നൊ​പ്പം ക്രൂ​ഡോ​യി​ൽ വി​ല ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ച​രി​ത്ര​ത്തി​ലേ​ക്കും ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ൽ എ​ത്തി​യി​രു​ന്നു. ഒ​ര​വ​സ​ര​ത്തി​ൽ ക്രൂ​ഡോ​യി​ൽ വി​ല ബാ​ര​ലി​ന് മൈ​ന​സ് 20 ഡോ​ള​റി​ലും താ​ഴ്ന്നു. ലോ​കം മു​ഴു​വ​ൻ നി​ശ്ച​ല​മാ​യ​തി​നാ​ൽ വാ​ങ്ങാ​നാ​ളി​ല്ലാ​തെ വ​ന്ന​താ​ണ് ക്രൂ​ഡ് വി​ല ഇ​ത്ര​യേ​റെ കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. 

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രു​മാ​ന ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി എ​ക്സൈ​സ് നി​കു​തി വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 19.98 രൂ​പ​യും ഡീ​സ​ലി​ന് 15.83 രൂ​പ​യു​മാ​യി​രു​ന്നു കേ​ന്ദ്ര എ​ക്സൈ​സ് നി​കു​തി. കൊ​വി​ഡ് ലോ​ക് ഡൗ​ണി​നു ശേ​ഷം ര​ണ്ട് ത​വ​ണ എ​ക്സൈ​സ് നി​കു​തി വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ പെ​ട്രോ​ളി​ന്‍റെ എ​ക്സൈ​സ് നി​കു​തി ലി​റ്റ​റി​ന് 32.98 രൂ​പ​യാ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 31.83 രൂ​പ​യാ​യും ഉ​യ​ർ​ന്നു. അ​ധി​ക വ​രു​മാ​നം പൂ​ർ​ണ​മാ​യും കീ​ശ​യി​ലാ​ക്കാ​ൻ അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ഡ്യൂ​ട്ടി, സെ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യാ​ണ് വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കി​യ​ത്. അ​തി​നാ​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ഹി​തം കാ​ര്യ​മാ​യി കൂ​ടാ​തി​രു​ന്ന​ത്. എ​ന്നാ​ൽ ക്രൂ​ഡോ​യി​ൽ വി​ല പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യി മു​ക​ളി​ലേ​ക്ക് നീ​ങ്ങി​യി​ട്ടും സ​ർ​ക്കാ​ർ എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം പെ​ട്രോ​ളി​ന്‍റെ എ​ക്സൈ​സ് നി​കു​തി അ​ഞ്ച് രൂ​പ​യും ഡീ​സ​ലി​ന്‍റെ നി​കു​തി പ​ത്ത് രൂ​പ​യും കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന നി​കു​തി ഇ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച ലാ​ഭ​മാ​ണു​ണ്ടാ​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ക്സൈ​സ് ഡ്യൂ​ട്ടി ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഈ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്ന​തി​നാ​ൽ ആ​നു​പാ​തി​ക​മാ​യി മൂ​ല്യ വ​ർ​ധി​ത നി​കു​തി വ​രു​മാ​ന​വും കൂ​ടി​യ​താ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​ട്ട​മാ​യ​ത്. 2016 ഏ​പ്രി​ൽ മു​ത​ൽ 2021 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് മൂ​ല്യ വ​ർ​ധി​ത നി​കു​തി വ​രു​മാ​ന​മാ​യി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 9.57 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top