Published:01 December 2021
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകൂട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. 'ജനങ്ങളെ സേവിക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോള്‍, ഇങ്ങനെ സേവിക്കും എന്ന് കരുതിയില്ലെന്നാണ് പരിഹാസം. പാചകവാതകത്തിന് ഇന്നും 101 രൂപ കൂട്ടിയതോടെയാണ് വിമർശനവുമായി അവർ രംഗത്ത് എത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം
തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ഫലമായി ഇന്ധന നികുതി കുറച്ചതും, കർഷക നിയമങ്ങൾ പിൻവലിക്കുകയും ചെയ്തപ്പോ ജനങ്ങൾ ഒന്ന് ആശ്വസിച്ചതാ. അത് ഇങ്ങനെ ഒരു ഇരുട്ടടി തരാൻ ആയിരുന്നു എന്ന് കരുതിയില്ല.