Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:19 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

ajith kumar

'തല'യെന്ന് ഇനി വിളിക്കരുത്; അഭ്യര്‍ത്ഥനയുമായി തമിഴകം സൂപ്പർ സ്റ്റാർ അജിത്‌

Published:01 December 2021

തന്‍റെ സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. അജിത്തിന് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ എന്നും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭ്യര്‍ത്ഥനയുമായാണ് അജിത് എത്തിയിരിക്കുന്നത്.അജിത്ത് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ് 'തല'യെന്നത്

തെന്നിന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമായ അഭിനയ മികവ് കൊണ്ട് കഴിവ് തെളിയിച്ചിരിക്കുന്ന താരമാണ് അജിത്. വേറിട്ട ശൈലിയിലൂടെ ആരാധകരുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ നടനാണ് അജിത്. വിവിധ തലങ്ങളിൽ ഉൾപെടുന്ന നിരവധി ആരാധകരെ സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും വ്യത്യസ്തത പുലർത്തുന്നവനാണ് അദ്ദേഹം.വലിയ സിനിമാ താരമായിരുന്നിട്ടും തന്‍റെ എളിമ കൊണ്ട് തനതായ വ്യക്തിത്വം നേടിയെടുത്ത നടനാണ് അജിത്.

തന്‍റെ സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. അജിത്തിന് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ എന്നും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭ്യര്‍ത്ഥനയുമായാണ് അജിത് എത്തിയിരിക്കുന്നത്.അജിത്ത് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ് 'തല'യെന്നത്. സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളിലും ഈ പദം പലപ്പോഴും ഇടംപിടിക്കാറുണ്ട്. ഇനി മുതല്‍ 'തല' എന്ന് തന്നെ സംബോധന ചെയ്യരുതെന്നാണ് പുതിയതായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ താരം അഭ്യര്‍ത്ഥിക്കുന്നത്.

'മാധ്യമപ്രവര്‍ത്തകരോടും എന്‍റെ ആരാധകരോടും പൊതുസമൂഹത്തോടും പറയാനുള്ളത്. അജിത്ത്, അജിത്ത് കുമാര്‍ അല്ലെങ്കില്‍ എകെ എന്നു പരാമര്‍ശിക്കപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തലയെന്നോ മറ്റെന്തെങ്കിലും വിശേഷണമോ എന്‍റെ പേരിനു മുന്‍പ് ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം എല്ലാവര്‍ക്കും ആശംസിക്കുന്നു. സ്‌നേഹം, അജിത്ത് കുമാര്‍', എന്നാണ് പ്രസ്താവന.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top