Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:06 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

mascherano

മഷറാനോ; ഇനി മുതൽ അർജന്‍റീനയുടെ അണ്ടർ 20 പരിശീലകൻ

Published:01 December 2021

താരം 147 മത്സരങ്ങളിൽ അർജന്‍റൈൻ ജഴ്സി അണിഞ്ഞിട്ടുണ്ട്. ദേശീയ ടീമിൽ 2003ലാണ് അർജന്‍റൈൻ ജഴ്സിയിൽ മഷറാനോ അരങ്ങേറിയത്. ലിവർപൂൾ, ബാഴ്സലോണ തുടങ്ങിയ ക്ലബുകളിലും താരം കളിച്ചിട്ടുണ്ട്. 2018 ലോകകപ്പിലെ പ്രിക്വാർട്ടർ തോൽവിക്ക് പിന്നാലെ മഷറാനോ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു.

മുൻ ക്യാപ്റ്റൻ ഹാവിയർ മഷറാനോ അർജന്‍റീന അണ്ടർ 20 ദേശീയ ടീം പരിശീലകനാവാനൊരുങ്ങുന്നു. അർജന്‍റൈൻ ദേശീയ ടീമിന്‍റെ മുൻ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം.  ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചില അർജന്‍റൈൻ മാധ്യമങ്ങളാണ് ഈ വാർത്ത  പുറത്ത് വിട്ടിരിക്കുന്നത്. നിലവിൽ ഫെർണാണ്ടോ ബാറ്റിസ്റ്റയാണ്  അർജന്‍റീനയുടെ അണ്ടർ 20 ടീം പരിശീലകൻ. ബാറ്റിസ്റ്റ ഉടൻ സ്ഥാനമൊഴിയുമ്പോൾ മഷറാനോ പകരം ചുമതല ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താരം 147 മത്സരങ്ങളിൽ അർജന്‍റൈൻ ജഴ്സി അണിഞ്ഞിട്ടുണ്ട്. ദേശീയ ടീമിൽ 2003ലാണ് അർജന്‍റൈൻ ജഴ്സിയിൽ മഷറാനോ അരങ്ങേറിയത്. ലിവർപൂൾ, ബാഴ്സലോണ തുടങ്ങിയ ക്ലബുകളിലും താരം കളിച്ചിട്ടുണ്ട്. 2018 ലോകകപ്പിലെ പ്രിക്വാർട്ടർ തോൽവിക്ക് പിന്നാലെ മഷറാനോ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ വർഷമാണ് അദ്ദേഹം ക്ലബ് ഫുട്ബോളിൽ നിന്നും വിടപറഞ്ഞത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top