Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:11 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Wellness

Lungs, Health, Health Updates

ശ്വാ​സ​കോ​ശ​ത്തെ ക​രു​താം, കാ​വ​ലാ​ളാ​കാം

Published:02 December 2021

# ഡോ. ​പി.​എ​സ്. ഷാ​ജ​ഹാ​ന്‍ 

ശു​ദ്ധ​വാ​യു ന​മ്മു​ടെ ജ​ന്മാ​വ​കാ​ശ​മാ​ണ്. വ്യാ​വ​സാ​യി​ക​വ​ത്ക​ര​ണ​വും ന​ഗ​ര​വ​ത്ക​ര​ണ​വും വ​ര്‍ധി​ച്ച​തോ​ടെ ഇ​തൊ​രു വി​ദൂ​ര സ്വ​പ്ന​മാ​യി മാ​റു​ക​യാ​ണ്. എ​ന്നാ​ല്‍ അ​ല്‍പം ഒ​ന്ന് ശ്ര​ദ്ധ ചെ​ലു​ത്തി​യാ​ല്‍, ക​രു​ത​ലെ​ടു​ത്താ​ല്‍ ന​മു​ക്ക് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ കു​റ​യ്ക്കാം.

ഭോ​പ്പാ​ലി​ലെ യൂ​ണി​യ​ന്‍ കാ​ര്‍ബൈ​ഡ് ഫാ​ക്റ്റ​റി​യി​ല്‍ ഉ​ണ്ടാ​യ വാ​ത​ക ചോ​ര്‍ച്ച​യെ തു​ട​ര്‍ന്ന് 2,500 പേ​ര്‍ ത​ല്‍ക്ഷ​ണം മ​രി​ക്കു​ക​യും ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ കാ​ര്‍ന്നു തി​ന്നു​ക​യും ചെ​യ്ത ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ രാ​സ ദു​ര​ന്തം സം​ഭ​വി​ച്ച 1984ലെ ​ആ ക​റു​ത്ത ദി​ന​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഡി​സം​ബ​ര്‍ ര​ണ്ടി​ന് ശ്വാ​സ​കോ​ശാ​രോ​ഗ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. 

ഈ ​രാ​സ വി​പ​ത്തി​ന്‍റെ പ​രി​ണി​ത​ഫ​ല​ങ്ങ​ള്‍ ഇ​ന്നും ഭോ​പ്പാ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പ​തി​നാ​യി​ര​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. വ​രും ത​ല​മു​റ​ക​ള്‍ പോ​ലും ഈ ​ദു​ര​ന്ത​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളി​ല്‍ നി​ന്ന് മു​ക്ത​മ​ല്ല. ത​ല​മു​റ​ക​ള്‍ക്ക​പ്പു​റം നീ​ണ്ടു​നി​ല്‍ക്കു​ന്ന വി​പ​ത്ത് എ​ന്ന അ​ർ​ഥ​ത്തി​ല്‍ ഭോ​പ്പാ​ല്‍ രാ​സ ദു​ര​ന്ത​ത്തെ ഹി​രോ​ഷി​മ ആ​ണ​വ ദു​ര​ന്ത​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താം. ര​ണ്ടും മ​നു​ഷ്യ​നി​ർ​മി​തം.  ശ്വാ​സ​കോ​ശാ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​നാ​യി ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ അ​ക്കാ​ദ​മി ഓ​ഫ് പ​ള്‍മ​ണ​റി ആ​ന്‍ഡ് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​നും അ​തി​ന്‍റെ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​മാ​യ ല​ങ്ങ് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​നും ചേ​ര്‍ന്ന് ഡി​സം​ബ​ര്‍ ര​ണ്ട് ശ്വാ​സ​കോ​ശാ​രോ​ഗ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ സാം​ഗ​ത്യ​വും ഇ​തു​ത​ന്നെ.

"ശ്വാ​സ​കോ​ശാ​രോ​ഗ്യം മു​ഖ്യം: ക​രു​താം കാ​വ​ലാ​ളാ​കാം (Lung Health: Our Concern)'' എ​ന്ന​താ​ണ് ഈ ​വ​ര്‍ഷ​ത്തെ ശ്വാ​സ​കോ​ശാ​രോ​ഗ്യ ദി​ന സ​ന്ദേ​ശം. ദീ​ര്‍ഘ​കാ​ല ശ്വാ​സ​ത​ട​സ രോ​ഗ​ങ്ങ​ള്‍ (സി​ഒ​പി​ഡി), ന്യു​മോ​ണി​യ, ശ്വാ​സ​കോ​ശ അ​ര്‍ബു​ദം, ക്ഷ​യം, ശ്വാ​സ​കോ​ശ​ങ്ങ​ള്‍ ദ്ര​വി​ച്ചു പോ​കു​ന്ന ഇ​ന്‍റ​ര്‍സ്റ്റി​ഷ്യ​ല്‍ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍, ആ​സ്ത്മ തു​ട​ങ്ങി​യ​വ എ​ത്ര​യോ മ​ര​ണ​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കു​ന്നു. അ​തി​ലെ​ത്ര​യോ മ​ട​ങ്ങ് ആ​ളു​ക​ള്‍ ഈ ​രോ​ഗ​ങ്ങ​ളു​മാ​യി മ​ല്ലി​ട്ടു ജീ​വി​ക്കു​ന്നു. ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഏ​റെ ച​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ന്ന കാ​ല​മാ​ണി​ത്. കൊ​വി​ഡ് 19 മ​ഹാ​മാ​രി അ​തു വി​ളി​ച്ചോ​തു​ന്നു. എ​ന്നാ​ല്‍ ഇ​ന്നും നാം ​ഇ​തു വേ​ണ്ട​ത്ര ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ടോ? ഇ​ല്ല എ​ന്ന​താ​ണു​ത്ത​രം. 

ലോ​ക​ത്തു മ​ര​ണ കാ​ര​ണ​ങ്ങ​ളി​ല്‍ മൂ​ന്നാ​മ​തു നി​ല്‍ക്കു​ന്ന സി​ഒ​പി​ഡി ഇ​ന്നും അ​വ​ഗ​ണി​ക്ക​പെ​ട്ട രോ​ഗാ​വ​സ്ഥ​യാ​ണ്. ഇ​ന്ത്യ​യി​ലെ മൊ​ത്തം ക​ണ​ക്കെ​ടു​ത്താ​ല്‍ ഏ​ക​ദേ​ശം 13 ശ​ത​മാ​നം മ​ര​ണ​ങ്ങ​ളും കേ​ര​ള​ത്തി​ല്‍ ആ​റു ശ​ത​മാ​ന​ത്തോ​ളം മ​ര​ണ​ങ്ങ​ളും സി​ഒ​പി​ഡി മൂ​ല​മാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു. അ​വ​ഗ​ണി​ക്കാ​വു​ന്ന​ത​ല്ല ഈ ​ക​ണ​ക്കു​ക​ള്‍. അ​ണു​ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​താ​ണ് ന്യു​മോ​ണി​യ. ഒ​രു വ​ര്‍ഷം 25 ല​ക്ഷ​ത്തോ​ളം മ​ര​ണ​ങ്ങ​ള്‍. 13 സെ​ക്ക​ൻ​ഡി​ല്‍ ഒ​രാ​ള്‍ ന്യു​മോ​ണി​യ മൂ​ലം മ​ര​ണ​മ​ട​യു​ന്നു എ​ന്നാ​ണു ക​ണ​ക്ക്. 50 സെ​ക്ക​ന്‍റി​ല്‍ ഒ​രു കു​ട്ടി ന്യു​മോ​ണി​യ ബാ​ധ കൊ​ണ്ടു മ​രി​ക്കു​ന്നു. ആ​കെ മ​ര​ണ​ങ്ങ​ളി​ല്‍ 20 ശ​ത​മാ​ന​ത്തോ​ളം ഇ​ന്ത്യ​യി​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്നി​ട്ടും ന്യു​മോ​ണി​യ​യു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യാ​ന്‍ കൊ​വി​ഡ് കാ​ലം വ​രേ​ണ്ടി​വ​ന്നു. ശ്വാ​സ​കോ​ശ​ങ്ങ​ള്‍ ദ്ര​വി​ച്ചു പോ​കു​ന്ന ഇ​ന്‍റ​ര്‍സ്റ്റി​ഷ്യ​ല്‍ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു സ​മൂ​ഹം കേ​ട്ടി​രി​ക്കാ​ന്‍ ത​ന്നെ ഇ​ട​യി​ല്ല. അ​ര്‍ബു​ദ​ങ്ങ​ള്‍ക്കി​ട​യി​ലെ ഒ​ന്നാം ന​മ്പ​ര്‍ കൊ​ല​യാ​ളി​യാ​യ ശ്വാ​സ​കോ​ശാ​ര്‍ബു​ദം ത​ട​യാ​നു​ള്ള പ​ദ്ധ​തി​ക​ളും ന​മ്മു​ടെ ആ​രോ​ഗ്യ മു​ന്‍ഗ​ണ​ന​ക​ളി​ലി​ല്ല. 

ഈ ​രോ​ഗ​ങ്ങ​ള്‍ക്കൊ​ക്കെ പി​ന്നി​ല്‍ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന വാ​യു മ​ലി​നീ​ക​ര​ണം ഇ​വ​യ്‌​ക്കൊ​ക്കെ കാ​ര​ണ​മാ​കു​ക​യോ അ​ല്ലെ​ങ്കി​ല്‍ അ​വ അ​ധി​ക​രി​ക്കാ​ന്‍ ഇ​ട​യാ​ക്കു​ക​യോ ചെ​യ്യു​ന്നു. വാ​യു​മ​ലി​നീ​ക​ര​ണം ത​ട​യേ​ണ്ട​ത് അ​ല്ലെ​ങ്കി​ല്‍ കു​റ​ച്ചു​കൊ​ണ്ടു വ​രേ​ണ്ട​ത് ന​മ്മു​ടെ​ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് പ്ര​ത്യേ​കി​ച്ചും ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​മ​ത്രെ.

വ​ർ​ധി​ച്ചു​വ​രു​ന്ന വാ​യു മ​ലി​നീ​ക​ര​ണം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കു​ന്നു. ഇ​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ കു​ട്ടി​ക​ളി​ല്‍ കൂ​ടു​ത​ല്‍ സാ​ധാ​ര​ണ​വും ഗു​രു​ത​ര​വു​മാ​ണ്. ഇ​പ്പോ​ഴേ വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​തി​രു​ന്നാ​ല്‍ വാ​യു മ​ലി​നീ​ക​ര​ണം ന​മ്മു​ടെ ഭാ​വി ത​ല​മു​റ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​പ​ക​ട​ത്തി​ലാ​ക്കും എ​ന്നു പ​റ​യാ​തെ വ​യ്യ. ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തോ​ടൊ​പ്പം കീ​ട​നാ​ശി​നി​ക​ളു​ടെ വ്യാ​പ​ക​മാ​യ ഉ​പ​യോ​ഗം വാ​യു, മ​ണ്ണ്, ജ​ലം എ​ന്നി​വ​യെ മ​ലി​ന​മാ​ക്കു​ന്നു. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും സ​ര്‍ക്കാ​രു​ക​ള്‍ ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ടോ എ​ന്ന​ത് സം​ശ​യ​മാ​ണ്.

ശ്വാ​സ​കോ​ശ​ങ്ങ​ള്‍ ജീ​വ​ന്‍ നി​ല​നി​ര്‍ത്താ​ന്‍ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ആ​ര്‍ക്കും സം​ശ​യ​മു​ണ്ടാ​വി​ല്ല. ജീ​വ​ന്‍ നി​ല​നി​ല്‍ക്കു​ന്ന​തി​ന്‍റെ അ​ട​യാ​ള​മാ​ണ് ശ്വാ​സോ​ച്ഛ്വാ​സം. ഒ​രു നി​മി​ഷം പോ​ലും വി​ശ്ര​മ​മി​ല്ലാ​തെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഇ​വ തു​ട​ര്‍ച്ച​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഈ ​വ​സ്തു​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ഈ ​സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് ന​മ്മ​ള്‍ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന​യോ പ്രാ​ധാ​ന്യ​മോ ന​ല്‍കു​ന്നി​ല്ല. ചെ​റി​യ അ​ള​വി​ലു​ള്ള മ​ലി​നീ​ക​ര​ണം ആ​ഗി​ര​ണം ചെ​യ്യാ​നും ശു​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള പ്ര​കൃ​തി​യു​ടെ ക​ഴി​വ് കാ​ര​ണം പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മീ​പ​കാ​ലം വ​രെ, വ​ലി​യ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വ​ർ​ധി​ച്ചു​വ​രു​ന്ന വ്യാ​വ​സാ​യി​ക​വ​ത്ക​ര​ണം, മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം, ജ​ന​പ്പെ​രു​പ്പം എ​ന്നി​വ വ​ലി​യ തോ​തി​ലു​ള്ള വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന് വ​ഴി​വെ​ക്കു​ന്നു.

വി​ക​സി​ത, വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളെ​യെ​ല്ലാം ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ധാ​ന പാ​രി​സ്ഥി​തി​ക ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് വാ​യു മ​ലി​നീ​ക​ര​ണം, ലോ​ക​മെ​മ്പാ​ടും പ്ര​തി​വ​ര്‍ഷം ഏ​ക​ദേ​ശം 20 ല​ക്ഷം അ​കാ​ല​മ​ര​ണ​ങ്ങ​ൾ​ക്ക് വാ​യു മ​ലി​നീ​ക​ര​ണം കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. കാ​ര്‍ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ്, നൈ​ട്ര​ജ​ന്‍ ഓ​ക്‌​സൈ​ഡു​ക​ള്‍, സ​ള്‍ഫ​ര്‍ ഓ​ക്‌​സൈ​ഡു​ക​ള്‍, ഹൈ​ഡ്രോ​കാ​ര്‍ബ​ണു​ക​ള്‍, ക്ലോ​റോ​ഫ്ലൂ​റോ കാ​ര്‍ബ​ണു​ക​ള്‍, ഖ​ര- ദ്രാ​വ​ക ക​ണി​കാ പ​ദാ​ർ​ഥ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ള്‍. ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കു​ന്ന ഉ​യ​ര്‍ന്ന​സാ​ന്ദ്ര​ത​യി​ല്‍ ഈ ​മാ​ലി​ന്യ​ങ്ങ​ള്‍ ന​മ്മു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​റ​ഞ്ഞു നി​ല്‍ക്കു​ന്നു. ശു​ദ്ധ​വാ​യു ന​മ്മു​ടെ ജ​ന്മാ​വ​കാ​ശ​മാ​ണ്. വ്യാ​വ​സാ​യി​ക​വ​ത്ക​ര​ണ​വും ന​ഗ​ര​വ​ത്ക​ര​ണ​വും വ​ര്‍ധി​ച്ച​തോ​ടെ ഇ​തൊ​രു വി​ദൂ​ര സ്വ​പ്ന​മാ​യി മാ​റു​ക​യാ​ണ്. എ​ന്നാ​ല്‍ അ​ല്‍പം ഒ​ന്ന് ശ്ര​ദ്ധ ചെ​ലു​ത്തി​യാ​ല്‍, ക​രു​ത​ലെ​ടു​ത്താ​ല്‍ ന​മു​ക്ക് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ കു​റ​യ്ക്കാം. 

അ​ക​ത്ത​ള വാ​യു മ​ലി​നീ​ക​ര​ണം

വീ​ടു​ക​ള്‍ പോ​ലും വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ല്‍ നി​ന്ന് മു​ക്ത​മ​ല്ല. ലോ​ക ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യി​ല​ധി​ക​വും ത​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ഊ​ര്‍ജ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​നാ​യി വി​റ​ക്, ചാ​ണ​കം, വി​ള​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ല്ലെ​ങ്കി​ല്‍ ക​ല്‍ക്ക​രി എ​ന്നി​വ​യെ ആ​ശ്ര​യി​ക്കു​ന്നു. ചി​മ്മി​നി​ക​ളി​ല്ലാ​തെ തു​റ​ന്ന അ​ടു​പ്പു​ക​ളി​ലോ സ്റ്റൗ​വു​ക​ളി​ലോ അ​ത്ത​രം ഖ​ര ഇ​ന്ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പാ​ച​കം ചെ​യ്യു​ന്ന​തും ചൂ​ടാ​ക്കു​ന്ന​തും അ​ക​ത്ത​ള വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ലേ​ക്ക് (Indoor air pollution) ന​യി​ക്കു​ന്നു. ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ തു​ള​ച്ചു​ക​യ​റാ​ന്‍ ക​ഴി​യു​ന്ന രാ​സ​വ​സ്തു​ക്ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും ഈ ​പു​ക​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. വാ​യു​സ​ഞ്ചാ​രം കു​റ​വു​ള്ള വീ​ട്ടി​നു​ള്ളി​ലെ അ​ക​ത്ത​ള​ങ്ങ​ളി​ല്‍, പു​റ​മേ​യു​ള്ള വാ​യു​വി​നേ​ക്കാ​ള്‍ നൂ​റി​ര​ട്ടി ചെ​റി​യ ക​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​തി​നാ​ല്‍ പ​ല​പ്പോ​ഴും ഇ​ത് പു​റ​ത്തെ വാ​യു​വി​നേ​ക്കാ​ള്‍ ദോ​ഷ​ക​ര​മാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും ഇ​ട​യി​ല്‍ വാ​യു മ​ലി​നീ​ക​ര​ണ ജ​ന്യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​ണു താ​നും.

പൂ​പ്പ​ലും സൂ​ക്ഷ്മാ​ണു​ക്ക​ളും നി​റ​ഞ്ഞ ഫാ​നു​ക​ള്‍, എ​യ​ര്‍ ക​ണ്ടീ​ഷ​നി​ങ് സം​വി​ധാ​ന​ങ്ങ​ള്‍, ശു​ദ്ധീ​ക​ര​ണ ദ്രാ​വ​ക​ങ്ങ​ള്‍, സി​ഗ​ര​റ്റ് പു​ക, പൊ​ടി പ​ട​ല​ങ്ങ​ള്‍ നി​റ​ഞ്ഞ പ​ര​വ​താ​നി​ക​ള്‍, ടൈ​ലു​ക​ള്‍, പെ​യി​ന്‍റു​ക​ളി​ല്‍ നി​ന്ന് വ​മി​ക്കു​ന്ന ഫോ​ര്‍മാ​ല്‍ഡി​ഹൈ​ഡ് പോ​ലെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ള്‍, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ള്‍, ഫ​ര്‍ണി​ച്ച​റു​ക​ള്‍, പ്ര​കൃ​തി​ദ​ത്ത​മാ​യ റേ​ഡി​യോ ആ​ക്റ്റീ​വ് വാ​ത​ക​മാ​യ റ​ഡോ​ണ്‍-222 എ​ന്നി​വ അ​ക​ത്ത​ള വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ മ​റ്റ് ഉ​റ​വി​ട​ങ്ങ​ളാ​ണ്. ഇ​തൊ​രു ചെ​റി​യ പ്ര​ശ്‌​ന​മ​ല്ല. ഓ​രോ വ​ര്‍ഷ​വും, 16 ല​ക്ഷം ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​ന് അ​ക​ത്ത​ള​വാ​യു മ​ലി​നീ​ക​ര​ണം കാ​ര​ണ​മാ​കു​ന്നു - അ​താ​യ​ത് ഓ​രോ 20 സെ​ക്ക​ന്‍ഡി​ലും ഒ​രു മ​ര​ണം.

വാ​യു മ​ലി​നീ​ക​ര​ണം ആ​രോ​ഗ്യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍?

ചെ​റി​യ തോ​തി​ലു​ള്ള വാ​യു മ​ലി​നീ​ക​ര​ണം പോ​ലും ക​ണ്ണ്, തൊ​ണ്ട, ശ്വാ​സ​കോ​ശം എ​ന്നി​വ​യെ അ​സ്വ​സ്ഥ​മാ​ക്കും. ഉ​യ​ര്‍ന്ന തോ​തി​ലു​ള്ള​വാ​യു മ​ലി​നീ​ക​ര​ണം അ​തീ​വ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക്കാ​ര​ണ​മാ​കും. എ​ല്ലാ​വ​രി​ലും ഒ​രേ തോ​തി​ല്‍ അ​ല്ല വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. ഹൃ​ദ്രോ​ഗം, ആ​സ്ത​മ, അ​ല്ലെ​ങ്കി​ല്‍ സി​ഒ​പി​ഡി പോ​ലു​ള്ള ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ലും, ഗ​ര്‍ഭി​ണി​ക​ളി​ലും, പ്രാ​യ​മേ​റി​യ​വ​രി​ലും ഇ​ത് കൂ​ടു​ത​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​റു​ണ്ട്. കു​റ​ഞ്ഞ അ​ള​വി​ലു​ള്ള വാ​യു മ​ലി​നീ​ക​ര​ണം പോ​ലും കു​ട്ടി​ക​ളി​ല്‍ കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യേ​ക്കാം. കു​ട്ടി​ക​ളി​ല്‍ ന്യു​മോ​ണി​യ, ആ​സ്ത്മ അ​ധി​ക​രി​ക്ക​ല്‍, ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കും മു​തി​ര്‍ന്ന​വ​രി​ല്‍ ക്രോ​ണി​ക് ബ്രോ​ങ്കൈ​റ്റി​സ്, എം​ഫി​സീ​മ, ശ്വാ​സ​കോ​ശ അ​ര്‍ബു​ദം തു​ട​ങ്ങി​യ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ക്കും വാ​യു മ​ലി​നീ​ക​ര​ണം കാ​ര​ണ​മാ​കു​ന്നു. 

ഇ​തി​നു പു​റ​മേ നി​ര​വ​ധി ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ക്കും വി​വി​ധ അ​വ​യ​വ​ങ്ങ​ളി​ലെ അ​ര്‍ബു​ദ​ങ്ങ​ള്‍ക്കും വാ​യു​മ​ലി​നീ​ക​ര​ണം വ​ഴി​വെ​ക്കു​ന്നു. എ​ന്നാ​ല്‍ ഇ​ത് മാ​ത്ര​മ​ല്ല പ്ര​ശ്‌​നം. അ​ന്ത​ര്‍ദേ​ശീ​യ പ്ര​ശ്‌​ന​മാ​യ ആ​ഗോ​ള​താ​പ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ല്‍ വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സം​ഭാ​വ​ന ചെ​റു​ത​ല്ല. കൊ​തു​കു​ക​ള്‍ പെ​രു​കി കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​നും, നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി എ​ന്നു ക​രു​തി​യി​രു​ന്ന അ​ണു​ബാ​ധ​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​നും, പു​തി​യ അ​ണു ജീ​വി​ക​ളു​ടെ ആ​വി​ര്‍ഭാ​വ​ത്തി​നും, ആ​സ്ത്മ, ച​ര്‍മാ​ര്‍ബു​ദം എ​ന്നി​വ​യു​ടെ വ​ര്‍ധ​ന​വി​നും ആ​ഗോ​ള​താ​പ​നം വ​ഴി​മ​രു​ന്നി​ടു​ന്നു. 

വാ​യു​മ​ലി​നീ​ക​ര​ണം- തീ​വ്ര​ത അ​റി​യാം

നി​ല​വി​ല്‍ വാ​യു എ​ത്ര​ത്തോ​ളം മ​ലി​ന​മാ​യി​രി​ക്കു​ന്നു എ​ന്ന​ത​റി​യാ​ന്‍ വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക (Air Quality Index) സ​ഹാ​യി​ക്കും. വ്യ​ത്യ​സ്ത ദേ​ശീ​യ വാ​യു ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​യി, വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ക്ക് അ​വ​രു​ടേ​താ​യ വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക​ക​ളു​ണ്ട്. വാ​യു​വി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ രാ​സ​വ​സ്തു​ക്ക​ളു​ടെ​യും വി​വി​ധ ക​ണി​ക​ക​ളു​ടെ​യും സാ​ന്ദ്ര​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​സൂ​ചി​ക ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. പൂ​ജ്യം​മു​ത​ല്‍ അ​ഞ്ഞൂ​റ്വ​രെ യു​ള്ള സ്‌​കോ​റു​ക​ള്‍ ആ​യാ​ണ് ഇ​ന്ത്യ​യി​ല്‍ ദേ​ശീ​യ വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 
സ്‌​കോ​ര്‍ ഉ​യ​രു​ന്ന​ത് വാ​യു​വി​നെ ഗു​ണ​നി​ല​വാ​രം കു​റ​യു​ന്ന​തി​നെ സൂ​ചി​പ്പി​ക്കു​ന്നു. നാ​നൂ​റി​നു മു​ക​ളി​ലു​ള്ള സ്‌​കോ​റു​ക​ള്‍ വാ​യു​ഗു​ണ നി​ല​വാ​രം വ​ള​രെ മോ​ശ​മാ​ണെ​ന്നു​ള്ള​തി​ന്‍റെ മു​ന്ന​റി​യി​പ്പാ​ണ്. വാ​യു മ​ലി​നീ​ക​ര​ണം ഏ​റ്റ​വും കൂ​ടി​യ ലോ​ക​ത്തി​ലെ പ​ത്തോ ഇ​രു​പ​തോ ന​ഗ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ അ​തി​ല്‍ മി​ക്ക​തും ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്ന് കാ​ണാ​ന്‍ ക​ഴി​യും. ഭാ​ഗ്യ​വ​ശാ​ല്‍ കേ​ര​ള​ത്തി​ലെ ഒ​രു ന​ഗ​ര​വും ഈ ​പ​ട്ടി​ക​യി​ല്‍ സ്ഥാ​നം പി​ടി​ച്ചി​ട്ടി​ല്ല. എ​ന്നാ ല്‍ഉ​ത്ത​രേ​ന്ത്യ​യി​ലെ സ്ഥി​തി ഇ​ത​ല്ല. അ​വി​ട​ങ്ങ​ളി​ലെ മി​ക്ക വ​ന്‍ ന​ഗ​ര​ങ്ങ​ളും വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പി​ടി​യി​ല​ത്രേ.

ശു​ദ്ധ​വാ​യു ജ​ന്മാ​വ​കാ​ശം വാ​യു​മ​ലി​നീ​ക​ര​ണം ത​ട​യാം

വാ​യു മ​ലി​നീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ന്‍ വ്യാ​പ​ക​മാ​യ ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​ല്‍ സ​ര്‍ക്കാ​രു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ള്‍ ഏ​റെ പ്രാ​ധാ​ന്യ​മ​ര്‍ഹി​ക്കു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വാ​യു​വി​ലെ വി​വി​ധ രാ​സ​ഘ​ട​ക​ങ്ങ​ളു​ടെ അ​നു​വ​ദ​നീ​യ​മാ​യ ഉ​യ​ര്‍ന്ന പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൂ​ര്‍ണ​മാ​യും പാ​ലി​ക്കാ​ന്‍ ഉ​യ​ര്‍ന്ന പൗ​ര​ബോ​ധ​വും ക​ര്‍ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ളും അ​നി​വാ​ര്യ​മ​ത്രെ. വാ​യു മ​ലി​നീ​ക​ര​ണം എ​ന്ന ആ​ഗോ​ള​വി​പ​ത്തി​നെ ത​ട​യാ​ന്‍ നാം ​ഓ​രോ​രു​ത്ത​ര്‍ക്കും ബാ​ധ്യ​ത​യു​ണ്ട്. ചെ​റി​യ ദൂ​ര​ങ്ങ​ള്‍ താ​ണ്ടാ​ന്‍ ന​ട​ത്തം ശീ​ല​മാ​ക്കു​ക, സൈ​ക്കി​ള്‍ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ക​ഴി​വ​തും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക, മ​ര​ങ്ങ​ള്‍ വ​ച്ചു പി​ടി​പ്പി​ക്കു​ക, ക്ലോ​റോ​ഫ്ലൂ​റോ കാ​ര്‍ബ​ണ്‍ അ​ട​ങ്ങി​യ ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​കും.

.വാ​യു മ​ലി​നീ​ക​ര​ണ​ത്തി​നു ത​ട​യി​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ ന​മ്മ​ളെ​ല്ലാം ത​ന്നെ അ​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ക്ക് ഇ​ര​യാ​വേ​ണ്ടി വ​രും എ​ന്ന​തി​ല്‍ സം​ശ​യം വേ​ണ്ട. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്ന​തു വ​രെ ആ​രും സു​ര​ക്ഷി​ത​ര​ല്ല (No one is safe until everyone is safe) എ​ന്ന പ​ഴ​മൊ​ഴി ഏ​റെ പ്ര​സ​ക്ത​മാ​ണ്. പ്ര​ത്യേ​കി​ച്ചും ഈ ​കൊ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍. വാ​യു മ​ലി​നീ​ക​ര​ണം ആ​രെ​യും ഒ​ഴി​വാ​ക്കി​ല്ല. ന​മു​ക്ക് വീ​ട്ടി​നു​ള്ളി​ല്‍ ത​ന്നെ ഒ​തു​ങ്ങി​ക്കൂ​ടി അ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ല. മോ​ശ​മാ​യ വാ​യു ശ്വാ​സ​കോ​ശ​ത്തെ മാ​ത്ര​മ​ല്ല, മ​റ്റ് സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍ത്ത​ന​ത്തെ​യും ബാ​ധി​ക്കു​ന്നു, ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു. നാം ​ശ്വ​സി​ക്കു​ന്ന വാ​യു​വും കു​ടി​ക്കു​ന്ന വെ​ള്ള​വും താ​മ​സി​ക്കു​ന്ന ഭൂ​മി​യും മ​റ്റു​ള്ള​വ​രു​ടെ കൂ​ടെ​യാ​ണ്. അ​തൊ​ക്കെ ശു​ദ്ധ​മാ​യി നി​ല​നി​ര്‍ത്താ​ന്‍, അ​ശു​ദ്ധം ആ​കാ​തി​രി​ക്കാ​ന്‍ ന​മ്മു​ടെ സം​ഭാ​വ​ന​ക​ള്‍ പ്ര​ധാ​ന​മാ​ണ്, വ​ലു​താ​ണ്. അ​ത് തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് ഡി​സം​ബ​ര്‍ ര​ണ്ട് ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. ഭോ​പ്പാ​ല്‍ ര​ക്ത​സാ​ക്ഷി​ക​ള്‍ക്കു​ള്ള ഉ​ചി​ത​മാ​യ ശ്ര​ദ്ധാ​ഞ്ജ​ലി​യും അ​തു​ത​ന്നെ.

(ആ​ല​പ്പു​ഴ ടി.​ഡി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളെ​ജ് ശ്വാ​സ​കോ​ശ വി​ഭാ​ഗം പ്രൊ​ഫ​സ​റും, അ​ക്കാ​ദ​മി ഓ​ഫ് പ​ള്‍മ​ണ​റി ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ണ് ലേ​ഖ​ക​ൻ. ഇ- ​മെ​യി​ല്‍ : shajsafar@gmail.com)


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top