Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:49 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

Elephants Died, Latest News, Assam, Train Accident, Accident, Elephant

അസമിൽ രണ്ടു കാട്ടാനകൾ ട്രെയ്‌ൻ ഇടിച്ചു ചരിഞ്ഞു

Published:02 December 2021

രാ​ജ്യ​ത്ത് 2016നും 2019​നും ഇ​ട​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 61 കാ​ട്ടാ​ന​ക​ൾ ട്രെയ്‌ൻ ഇടിച്ചു ചരിഞ്ഞതായുള്ള സിഎജി റിപ്പോർട്ട് കഴിഞ്ഞദിവസം രാജ്യസഭയിൽ സമർപ്പിച്ചിരുന്നു.

ഗോഹട്ടി: അസമിലെ മോറിഗാവിൽ ട്രെയ്‌നിടിച്ച് രണ്ടു കാട്ടാനകൾ ചരിഞ്ഞു. ചൊവ്വാഴ്ച രാത്രി പത്തുമണോയോടെ ദിബ്രുഗഡിലേക്കു പോയ രാജധാനി എക്സ്പ്രസാണ് ജഗിറോഡിനു സമീപം പാളത്തിനു സമീപം നിൽക്കുകയായിരുന്ന ആനകളുടെ ദേഹത്ത് ഇടിച്ചത്. എൻജിനാണ് ഇടിച്ചതെന്നും അൽപ്പദൂരം രണ്ട് ആനകളെയും വലിച്ചുകൊണ്ടുപോയശേഷമാണു ട്രെയ്ൻ നിർത്താനായതെന്നും അധികൃതർ. റെയ്‌ൽപാളത്തിനു സമീപം പതിവായി കണ്ടിരുന്ന കൊമ്പനാനകളെയാണ് ട്രെയ്‌ൻ ഇടിച്ചതെന്നു നാട്ടുകാർ പറഞ്ഞു. അതേസമയം, വനംവകുപ്പോ റെയ്‌ൽവേ ഗാർഡുകളോ ആനകൾ പാളത്തിനു സമീപമുള്ള വിവരം അറിയിച്ചില്ലെന്നാണ് അധികൃതരുടെ വാദം. കോയമ്പത്തൂർ- പാലക്കാട് പാതയിൽ ട്രെയ്‌ൻ ഇടിച്ചു മൂന്ന് ആനകൾ ചരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് രാജ്യത്ത് വീണ്ടും റെയ്‌ൽപാളത്തിൽ ആനകളുടെ ജീവൻ പൊലിയുന്നത്.

രാ​ജ്യ​ത്ത് 2016നും 2019​നും ഇ​ട​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 61 കാ​ട്ടാ​ന​ക​ൾ ട്രെയ്‌ൻ ഇടിച്ചു ചരിഞ്ഞതായുള്ള സിഎജി റിപ്പോർട്ട് കഴിഞ്ഞദിവസം രാജ്യസഭയിൽ സമർപ്പിച്ചിരുന്നു. ആ​ന​ത്താ​ര​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ സു​ഗ​മ​യാ​ത്ര ഉ​റ​പ്പാ​ക്കാ​നും അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ട്രെ​യ്നു​ക​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കാ​നും റെ​യ്‌​ൽ​വേ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.കാ​ട്ടി​ലൂ​ടെ റെ​യ്‌​ൽ പാ​ത ക​ട​ന്നു​പോ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ ആ​ന​ക​ളു​ടെ യാ​ത്ര​യ്ക്കാ​യി അ​ടി​പ്പാ​ത​യോ മേ​ൽ​പ്പാ​ത​യോ നി​ർ​മി​ക്ക​ണം. എ​ന്നാ​ൽ, വ​നം​വ​കു​പ്പോ റെ​യ്‌​ൽ​വേ​യോ ഇ​തി​ന് ഒ​രു മു​ൻ​ഗ​ണ​ന​യും ന​ൽ​കു​ന്നി​ല്ല. ആ​ന​ത്താ​ര​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ല മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ശ​രി​യാ​യ സ്ഥ​ല​ങ്ങ​ളി​ല​ല്ല സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​യു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യം നി​റ​വേ​റു​ന്നി​ല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top