Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:16 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

Marakkar Movie, Mohanlal, Movie News, Marakkar Arabikadalinte Simham, Movie News

കാഴ്ച്ചയുടെ വിസ്മയമായി മരക്കാർ ; റിവ്യൂ

Published:02 December 2021

ജനിച്ച മണ്ണിനു വേണ്ടി പോരാടിയ ധീരനായ കുഞ്ഞാലിമരക്കാരുടെ കഥയാണ് ചിത്രം. ചരിത്രവും ഭാവനയും കൂടികലർന്നപ്പോൾ കുഞ്ഞാലി മരക്കാർ സിനിമാ പ്രേമികൾക്ക് ഉത്സാവമായി. പതിഞ്ഞ താളത്തിലാണ് സിനിമ പറഞ്ഞു പോകുനതെങ്കിലും മരക്കാർ എന്ന ചരിത്ര നായകൻ്റെ അറിഞ്ഞതും അറിയേണ്ടതുമായ കാര്യങ്ങൾ ആണ്

പ്രേക്ഷകർ ഏറെ കാലമായി കാത്തിരുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം തിയേറ്ററുകളിൽ എത്തി. സിനിമ ഇറങ്ങുന്നതിനു മുൻപുതന്നെ ഇത്രേയതികം ചർച്ചയായ സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. കൊറോണ മഹാമരിയ്ക്കു ശേഷം സിനിമാ പ്രേമികളെ  തിയേറ്ററുകളിലേക്ക്  തിരികെകൊണ്ട് വരാൻ അക്ഷരാർത്ഥത്തിൽ മരക്കാർ മുഖ്യ പങ്കു വഹിക്കുന്നുണ്ട്.

ജനിച്ച മണ്ണിനു വേണ്ടി പോരാടിയ ധീരനായ കുഞ്ഞാലിമരക്കാരുടെ കഥയാണ് ചിത്രം. പോരാട്ടവീര്യംകൊണ്ട് പറങ്കിപ്പടയെ വിറപ്പിച്ച ധീരയോദ്ധാവിൻ്റെ ചരിത്രവും ഭാവനയും കൂടികലർന്നപ്പോൾ കുഞ്ഞാലി മരക്കാർ സിനിമാ പ്രേമികൾക്ക് മറക്കാനാവാത്ത ദൃശവിരുന്നാണ്. പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന സിനിമയാണ് മരക്കാർ .ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ച് ഇരുത്താൻ പ്രിയദർശൻ എന്ന സംവിധായകൻ്റെ അനുഭവ സമ്പത്ത് ഗുണകരം ആയിട്ടുണ്ട്.

ചരിത്രത്തിൽ കേട്ടു മറന്ന മരക്കാർ കുടുംബത്തിൻ്റെയും തലമുറകളുടെയും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പിൻ്റെയും കഥയാണ് ചിത്രം പറയുന്നത്. തുടക്കം മുതൽ അവസാനസീനിൽ വരെ സമ്മാനിക്കുന്ന ദൃശ്യവിസ്മയമാണ് ചിത്രത്തിൽ പ്രേക്ഷകനെ കൊളുത്തിയിടുന്ന പ്രധാന ഘടകങ്ങളിലൊന്ന്. കടൽ ചൊരുക്കിനോട് പടവെട്ടുന്ന കുഞ്ഞാലിയേയും അറബിക്കടലിൽ ഗറില്ലാ യുദ്ധനയം പുറത്തെടുത്ത് പറങ്കിപ്പടയെ തുരത്തുന്ന മരക്കാർ സേനയുമൊക്കെ മിഴിവേറിയ കാഴ്ചകളായി സ്ക്രീനിൽ വിരിയുമ്പോൾ ഹോളിവുഡ് സിനിമക്കാഴ്ചയുടെ അനുഭൂതിയാണ് പ്രേക്ഷകന് ലഭിക്കുക.

എടുത്തു പറയേണ്ടത് ആദ്യ അരമണിക്കൂറില്‍ കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹന്‍ലാലിൻ്റെ അഭിനയമാണ്. നല്ല സംവിധായകന്മാർ നല്ല നടന്മാരെ സൃഷ്ടിക്കുമെന്ന് പ്രിയദർശൻ ഒരിക്കൽ കൂടി തെളിയിക്കുകയാണ് മരക്കാറിലൂടെ. ഒരു നടനെന്ന രീതിയിൽ കുറച്ചുകൂടി പാകപ്പെട്ട ഒരു പ്രണവിനെയാണ് മരക്കാറിൽ കാണാനാവുക. കുഞ്ഞാലിയുടെ ചെറുപ്പകാലമൊക്കെ അസ്സലായി തന്നെ പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്.

മോഹൻലാൽ എന്ന നടൻ്റെ അഭിനയ മികവ് അതി ഗംഭീരമാണ്. അതുപോലെ ഇന്ത്യയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് മരക്കാറിൻ്റെ മേക്കിങും വിഷ്വൽ എഫക്റ്റും. സാബു സിറിലിന്റെ കലാസംവിധാനവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. കപ്പല്‍ യുദ്ധങ്ങള്‍ ഗംഭീരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇവരെ കൂടാതെ സുഹാസിനി, നെടുമുടിവേണു, ഫാസിൽ, സുനിൽഷെട്ടി, പ്രഭു,  അശോക് സെൽവൻ, മുകേഷ്, സിദ്ധിഖ്, ഇന്നസെന്റ്, മാമുക്കോയ, കീർത്തിസുരേഷ്, കല്യാണി പ്രിയദർശൻ...എന്നിങ്ങനെ താരസമ്പന്നമാണ് ചിത്രം. പട്ടുമരക്കാരായെത്തിയ സിദ്ധിഖും മാങ്ങാട്ടച്ചന്റെ വേഷം ചെയ്ത ഹരീഷ് പേരടിയും ശ്രദ്ധേയമായി.സാമൂതിരി രാജാവിന്റെ കൊട്ടാരവും, അകത്തളവും മരക്കാരുടെ കോട്ടമതിലും, യുദ്ധക്കപ്പലുകളും പീരങ്കിയും പടക്കോപ്പുകളുമെല്ലാം സൃഷ്ടിച്ച സാബുസിറിലിന് അഭിമാനിക്കാനുള്ളവകനൽകുന്നുണ്ട് ചിത്രം. യുദ്ധരംഗങ്ങളിൽ ഉൾപ്പെടെ ക്യാമറകൈകാര്യം ചെയ്ത് എസ്.തിരുവിൻ്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. എഡിറ്റിങ്ങ് എം.എസ്.അയ്യപ്പൻ.മഞ്ജുവാര്യർ, . ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചരിത്രം കുറിച്ചാണ് മരക്കാർ തീയേറ്ററുകളിലെത്തിയത്. അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ ഫാൻസ് ഷോ മുതൽ ആരാധകർ ആഘോഷമാക്കുകയാണ്. കൊച്ചി സരിതാ തീയേറ്ററിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ മോഹൻലാലും കുടുംബവും എത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി.റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com
top