Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 9:30 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

omicron

കർണാടക; ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ള 5 പേർക്ക് കൊവിഡ് 

Published:02 December 2021

ബംഗളൂരുവിൽ നിന്നുള്ള ഡോക്ടറാണ് ഒമിക്രോൺ സ്ഥിരീകരിച്ച 46കാരനെന്നും ഇദ്ദേഹം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. നവംബർ 21നാണ് ഇദ്ദേഹത്തിന് പനിയും ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു

ബംഗളൂരു: കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകൾ ജീനോം പരിശോധനയ്ക്കായി അയച്ചു. അവരെ നിരീക്ഷണത്തിൽ പാർപ്പിച്ചതായി കർണാടക സർക്കാർ വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ടാണ് കർണാടകയിൽ 66ഉം 46ഉം വയസുള്ള രണ്ട് പുരുഷന്മാർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

ബംഗളൂരുവിൽ നിന്നുള്ള ഡോക്ടറാണ് ഒമിക്രോൺ സ്ഥിരീകരിച്ച 46കാരനെന്നും ഇദ്ദേഹം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. നവംബർ 21നാണ് ഇദ്ദേഹത്തിന് പനിയും ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു. 

പിറ്റേന്ന് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച  ഇയാളുടെ സാമ്പിളുകൾ അന്നുതന്നെ ജനിതക ശ്രേണീകരണത്തിന് അയച്ചു. 46കാരനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 13 പേരുണ്ടെന്നും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 250ൽ അധികം പേരുമുണ്ടെന്നും കർണാടക സർക്കാർ വ്യക്തമാക്കി.ഒമൈക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി 66 വയസുള്ള ദക്ഷിണാഫ്രിക്കൻ പൗരനാണ്.

കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. കോവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിലെത്തിയതിനു പിന്നലെ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.തുടർന്ന് പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് ഇദ്ദേഹം ദുബായിലേക്ക് പോയി. 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top