Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:33 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

lung health day
കോട്ടയം റെസ്പിറേറ്ററി സൊസൈറ്റി പ്രസിഡൻ്റ് ഡോ.പി സുകുമാരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

ശ്വാസകോശ ആരോഗ്യ ദിനം: വിദഗ്ധ ഡോക്റ്റർമാർ മാധ്യമ പ്രവർത്തകർക്കായി പരിശോധനാ ക്യാമ്പ് നടത്തി

Published:02 December 2021

കോട്ടയം റെസ്പിറേറ്ററി സൊസൈറ്റി പ്രസിഡൻ്റ് ഡോ.പി സുകുമാരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.സനിൽകുമാർ പ്രസംഗിച്ചു. ഡോ.പി.എസ് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി

കോട്ടയം: ശ്വാസകോശ ആരോഗ്യ ദിനത്തോടനുബന്ധിച്ച് ശ്വാസകോശ രോഗ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പള്‍മണറി ആൻ്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനും(എപിസിസിഎം), കോട്ടയം റെസ്പിറേറ്റി സൊസൈറ്റിയും, ഐഎംഎ വനിതാ വിഭാഗവും ചേർന്ന് കോട്ടയം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്കായി പരിശോധനാ ക്യാമ്പ് നടത്തി.

പ്രമുഖ ശ്വാസകോശരോഗ വിദഗ്ധനും പുഷ്പഗിരി മെഡിക്കൽ കോളജ് ശ്വാസകോശവിഭാഗം മേധാവിയുമായ ഡോ.പി സുകുമാരന്‍, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശ്വാസകോശരോഗ വിഭാഗം പ്രഫസറും പള്‍മണറി ആൻ്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ പ്രസിഡന്റുമായ  ഡോ.പി.എസ്.ഷാജഹാന്‍, ഡോ.കുര്യൻ ഉമ്മൻ, കോട്ടയം ഐഎംഎ വനിതാ വിഭാഗം അധ്യക്ഷ  ഡോ.രാജലക്ഷ്മി, ഡോ. ഇ.ബി സുബിൻ, ഡോ.ജെയ്സി തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നൽകി.

കോട്ടയം റെസ്പിറേറ്ററി സൊസൈറ്റി പ്രസിഡൻ്റ് ഡോ.പി സുകുമാരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.സനിൽകുമാർ പ്രസംഗിച്ചു. ഡോ.പി.എസ് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകർക്കായി സജ്ജീകരിച്ച എം.3 മാസ്ക്കും മരുന്നുകളുമടങ്ങിയ കിറ്റ് പ്രസ് ക്ലബ് ഡ്രോപ്സ് ഓഫ് ലൈഫ് കൺവീനറും ജില്ലാ കമ്മറ്റി അംഗവുമായ അഞ്ജു ജെ. അച്ചാമ്മയും സുജു. ടി ബാബുവും ചേർന്ന് ഏറ്റുവാങ്ങി. രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരുമണി വരെയായിരുന്നു ക്യാമ്പ്.

 

 

 

 

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top