Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:17 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

വണ്ടി നമ്പറിലെ 'സെക്സ്' ; യുവതിക്ക് കിട്ടിയത് എട്ടിൻ്റെ പണി

Published:04 December 2021

ഫാൻസി നമ്പർ മൂലം തല വേദനയായിരിക്കുകയാണ് ഡൽഹി സ്വദേശിയായ പെൺകുട്ടിക്കും പിറന്നാൾ സമ്മാനം നൽകിയ പിതാവിനും. 

സ്വന്തമായി ഒരു വാഹനം എന്ന സ്വപനം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ആ വാഹനത്തിന് ഫാൻസി നമ്പർകൂടി ആയാലോ ആഹാ അന്തസ്. എന്നാൽ വാഹനത്തിലെ ഫാൻസി നമ്പർ മൂലം തല വേദനയായിരിക്കുകയാണ് ഡൽഹി സ്വദേശിയായ പെൺകുട്ടിക്കും പിറന്നാൾ സമ്മാനം നൽകിയ പിതാവിനും. 

വാഹനംകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പെൺകുട്ടി പറയുന്നു. 
നടന്നതിങ്ങനെ : ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്ക് പഠനത്തിന് പോവാൻ യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്നതിനെ തുടർന്ന് കോളേജിൽ പലപ്പോഴും വൈകി എത്തിയിരുന്നു. എന്നും ജനക് പുരിയില്‍ നിന്നും നോയിഡയിലേക്ക് പോവാൻ ബുദ്ധിമുട്ടാണെന്ന് പെൺകുട്ടി പിതാവിനെ അറിയിച്ചതിനെ തുടർന്ന് മകളുടെ പിറന്നാൾ ദിനത്തിൽ അച്ഛൻ മകൾക്കൊരു സ്‌കൂടി തന്നെ പിറന്നാൾ സമ്മാനമായി വാങ്ങിക്കൊടുത്തു. എന്നാൽ വണ്ടിയ്ക്ക് രജിസ്ട്രേഷൻ നമ്പർ ലഭിച്ചതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. 

രജിസ്ട്രേഷൻ കഴിഞ്ഞ വാഹനത്തിന് ആർടിഒ ഓഫീസിൽ നിന്നും നൽകിയത് DL 3S EX എന്ന നമ്പർ.
നമ്പർ പ്ലേറ്റ് കണ്ടാൽ രസകരമായി തോന്നുമെങ്കിലും നാട്ടുകാരും സുഹൃത്തുക്കളും പെൺകുട്ടിയെ നിരന്തരം കളിയാക്കാൻ തുടങ്ങി. സെക്സ് എന്ന് കൂട്ടി ചേർത്ത് വായിച്ചാണ് പലരും പരിഹസിക്കാൻ തുടങ്ങിയത്. നാണം കെട്ടവളെന്നാണ് തന്നെ പലരും കളിയാക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു. കളി കാര്യമായപ്പോൾ വണ്ടി ഇനി ഉപയോഗിക്കില്ലെന്ന് പെൺകുട്ടി പിതാവിനെ അറിയിച്ചു. ഇതിനെ തുടർന്ന് നമ്പർ പ്ലേറ്റ് മാറ്റി നൽകാൻ പെൺകുട്ടിയുടെ പിതാവ് ആർടിഒയെയും ഡീലറെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ല. 

ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത നമ്പർ മാറ്റി നല്കാൻ കഴിയില്ലെന്നാണ് ഡീലറുടെ മറുപടി. ഇതോടെ പിതാവും പെൺകുട്ടിയും വണ്ടി വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top