Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:46 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Updates

indian oil

എക്‌സ് പി 100 പ്രീമിയം പെട്രോള്‍ ബ്രാന്‍ഡിന്‍റെ വാര്‍ഷികം ആഘോഷിച്ചു

Published:04 December 2021

ഇവിഎം ഓട്ടോക്രാഫ്റ്റ്, മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, ഹാര്‍ലി ഡേവിസണ്‍ ബൈക്ക് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ എക്‌സ് പി 100 ഉപഭോക്താക്കള്‍ക്കും ഹാര്‍ലി ഡേവിസണ്‍ ബൈക്ക് റൈഡേഴ്‌സിനും വി.സി. അശോകനും സാബു ജോണിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ സൂപ്പര്‍ പ്രീമിയം പെട്രോള്‍ ആയ എക്‌സ്പി 100-ന്‍റെ വരവേറ്റ എല്ലാ ഉപഭോക്താക്കള്‍ക്കും വി സി അശോകന്‍ നന്ദി രേഖപ്പെടുത്തി

ഇന്ത്യന്‍ ഓയിലിന്‍റെ പ്രീമിയം പെട്രോള്‍ ബ്രാന്‍ഡായ എക്‌സ് പി 100 വിപണിയില്‍ അവതരിപ്പിച്ചതിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. വൈറ്റില കോകോ ഔട്ട്‌ലറ്റില്‍ നടന്ന ചടങ്ങില്‍, ഇന്ത്യന്‍ ഓയില്‍, ഹാര്‍ലി ഡേവിസണ്‍ ബൈക്ക് റൈഡേഴ്‌സിനെ ആദരിച്ചു.ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും സംസ്ഥാന തലവനുമായ വി.സി. അശോകന്‍ മുഖ്യാതിഥി ആയിരുന്നു.

ഇവിഎം ഓട്ടോക്രാഫ്റ്റ്, മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, ഹാര്‍ലി ഡേവിസണ്‍ ബൈക്ക് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ എക്‌സ് പി 100 ഉപഭോക്താക്കള്‍ക്കും ഹാര്‍ലി ഡേവിസണ്‍ ബൈക്ക് റൈഡേഴ്‌സിനും വി.സി. അശോകനും സാബു ജോണിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ സൂപ്പര്‍ പ്രീമിയം പെട്രോള്‍ ആയ എക്‌സ്പി 100-ന്‍റെ വരവേറ്റ എല്ലാ ഉപഭോക്താക്കള്‍ക്കും വി സി അശോകന്‍ നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കള്‍ക്കായി റിവാര്‍ഡ് പരിപാടികളും അദ്ദേഹം അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം എക്‌സ് പി 100 പെട്രോള്‍ ഒരു തവണയെങ്കിലും അടിച്ചവര്‍ക്ക് 1000 എക്‌സ്ട്രാ റിവാര്‍ഡ് പോയിന്‍റ്സ് നല്കുകയുണ്ടായി. ഇക്കൊല്ലം ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ തീയതികളില്‍ 500 രൂപയ്ക്ക് എക്‌സ്പി 100 ഇന്ധനം അടിക്കുന്നവര്‍ക്ക് 1000 എക്‌സ്ട്രാ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.വര്‍ധിത കരുത്തും മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്ന, കരുത്തുറ്റ വാഹനങ്ങള്‍ക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് എക്‌സ് പി 100 ഫൈനസ്റ്റ് ഗ്രേഡ് പ്രീമിയം പെട്രോള്‍. ഒക്ടേന്‍ നമ്പരായ 100-ഓടു കൂടിയ എക്‌സ് പി 100 പ്രീമിയം പെട്രോള്‍ കൂടുതല്‍ ആക്‌സിലറേഷനും മികച്ച എഞ്ചിന്‍ പ്രവര്‍ത്തനവും ലഭ്യമാക്കുന്നു.

സുഖകരമായ ഡ്രൈവിങ്ങും, മികച്ച ഇന്ധന കാര്യക്ഷമതയും, എഞ്ചിന് ദീര്‍ഘായുസമാണ് എക്‌സ് പി പ്രീമിയം 100-ന്‍റെ പ്രത്യേകത. ഐഎസ്- 2796-നെ മറികടക്കുന്നതാണ് ഇത്. പരിസ്ഥിതി സൗഹൃദപരമായ ഈ ഇന്ധനം കാര്‍ബണ്‍ ബഹിര്‍ഗമനം വളരെയേറെ കുറയ്ക്കുന്നു.ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ പ്രീമിയം വാഹനങ്ങള്‍ക്ക് 100-ഒക്ടേന്‍ പെട്രോളിന്റെ ഫുള്‍- ത്രോട്ടില്‍ ആനൂകൂല്യങ്ങള്‍ ഒരു കുതിച്ചു ചാട്ടമാണ് നല്കുക.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top