Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:04 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

industrial area

ദുബായിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം

Published:04 December 2021

ശനിയാഴ്ച ഉച്ചയോടെയാണ് റാസൽഖോർ മേഖലയിൽ തീപിടിത്തമുണ്ടായതായി ഓപ്പറേഷൻ റൂമിന് അറിയിപ്പ് ലഭിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചത്. റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ആദ്യസംഘം സ്ഥലത്തെത്തി

ദുബായ്: ദുബായിലെ റാസൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ രണ്ട് ഗോഡൗണുകളിൽ തീപിടിത്തം. കൃത്യ സമയത്ത് ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശമാകെ കറുത്ത പുകയാൽ  മൂടപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ സംഘം തീ നിയന്ത്രണ വിധേയമാക്കി. ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ശനിയാഴ്ച ഉച്ചയോടെയാണ് റാസൽഖോർ മേഖലയിൽ തീപിടിത്തമുണ്ടായതായി ഓപ്പറേഷൻ റൂമിന് അറിയിപ്പ് ലഭിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചത്. റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ആദ്യസംഘം സ്ഥലത്തെത്തി. ഒരു ഗോഡൗണിൽ ചായങ്ങൾ അടങ്ങിയിരുന്നു, മറ്റൊന്നിൽ നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരുന്നതായി എമറാത്ത് അൽ യൂം വ്യക്തമാക്കി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top