Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 1:59 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

അമ്മ മകനെ പീഡിപ്പിച്ചിട്ടില്ലെന്ന് കോടതി ;ഒടുവില്‍ കടയ്ക്കാവൂരിലെ അമ്മയ്ക്ക് നീതി

Published:04 December 2021

കുട്ടിയെ വിശദമായ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രത്യേക മെഡിക്കല്‍ സംഘമാണ് വൈദ്യ പരിശോധന നടത്തിയത്.

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ 13കാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികള്‍ കോടതി അവസാനിപ്പിച്ചു.

പീഡന പരാതി വ്യാജമാണെന്നു കാട്ടി 2021 ജൂണ്‍ 16നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനെതിരെ പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി കൂടി പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കിയത്. 

കുട്ടിയെ വിശദമായ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രത്യേക മെഡിക്കല്‍ സംഘമാണ് വൈദ്യ പരിശോധന നടത്തിയത്. പരിശോധനയില്‍ പീഡനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചില്ല. അമ്മയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തത്. 2020 ഡിസംബര്‍ 28ന് അമ്മയെ അറസ്റ്റ് ചെയ്‍തു. വ്യക്തി വിരോധത്താല്‍ മുന്‍ ഭര്‍ത്താവാണ് മകനെക്കൊണ്ട് നിര്‍ബന്ധിച്ച്‌ മൊഴി നല്‍കിപ്പിച്ചതെന്നായിരുന്നു അമ്മയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top