Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:51 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

Trial period

സി​മ​ന്‍റ് ക​മ്പ​നി​ക​ൾ​ക്ക് പ​രീ​ക്ഷ​ണ​കാ​ലം

Published:04 December 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല ക​ന​ത്ത മാ​ന്ദ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നാ​ണ് സി​മ​ന്‍റ് ക​മ്പ​നി​ക​ൾ സൂ​ച​ന ന​ൽ​കു​ന്ന​ത്. അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല കു​തി​ച്ചു ക​യ​റു​ന്ന​തി​നാ​ൽ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ക്ഷ​മ​ത ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​ണ്.

കൊ​ച്ചി: രാ​ജ്യ​ത്തെ സി​മ​ന്‍റ് നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വീ​ണ്ടും അ​നി​ശ്ചി​ത​ത്വം ഉ​രു​ണ്ടു​കൂ​ടു​ന്നു. ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല ക​ന​ത്ത മാ​ന്ദ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നാ​ണ് സി​മ​ന്‍റ് ക​മ്പ​നി​ക​ൾ സൂ​ച​ന ന​ൽ​കു​ന്ന​ത്. അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ​യും ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല കു​തി​ച്ചു ക​യ​റു​ന്ന​തി​നാ​ൽ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ക്ഷ​മ​ത ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം വി​പ​ണി​യി​ൽ ഉ​പ​ഭോ​ഗം കു​ത്ത​നെ ഇ​ടി​ഞ്ഞ​തും സി​മ​ന്‍റ് ക​മ്പ​നി​ക​ൾ​ക്ക് ക​ടു​ത്ത പ​രീ​ക്ഷ​ണം സൃ​ഷ്ടി​ക്കു​ന്നു.

ദീ​പാ​വ​ലി കാ​ല​യ​ള​വി​ന് ശേ​ഷം രാ​ജ്യ​ത്തെ ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ൻ ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് പൊ​തു​വേ സി​മ​ന്‍റ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​ല ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ണ​ൽ​ക്ഷാ​മം രൂ​ക്ഷ​മാ​യ​തും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മൂ​ലം വ​ൻ​കി​ട ഫ്ലാ​റ്റ് നി​ർ​മാ​താ​ക്ക​ൾ വ​രെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കി. ദീ​പാ​വ​ലി​ക്ക് ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ താ​മ​സി​ച്ച​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. ഇ​തോ​ടെ സി​മ​ന്‍റ് വി​ൽ​പ്പ​ന കു​ത്ത​നെ ഇ​ടി​യു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക. ഒ​റീ​സ, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​തി​വ​ർ​ഷ​വും കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ഒ​ക്റ്റോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന സി​മ​ന്‍റ് ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം വി​ൽ​പ്പ​ന മ​ന്ദ​ഗ​തി​യി​ലാ​ണ്. ഉ​ത്പാ​ദ​ന ചെ​ല​വി​ലെ വ​ർ​ധ​ന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി ക​മ്പ​നി​ക​ൾ ക​ഴി​ഞ്ഞ​മാ​സം സി​മ​ന്‍റ് വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​പ​ഭോ​ഗ​ത്തി​ലെ ഇ​ടി​വ് മൂ​ലം തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. ഉ​ത്പാ​ദ​ന ചെ​ല​വി​ലു​ണ്ടാ​യ വ​ർ​ധ​ന പൂ​ർ​ണ​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് സി​മ​ന്‍റ് ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു. 

രാ​ജ്യ​ത്തെ ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലാ​ണെ​ങ്കി​ലും ചെ​റു​കി​ട ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​പ്പോ​ഴും ഭ​വ​ന വി​പ​ണി​യി​ൽ സ​ജീ​വ​മാ​യി​ട്ടി​ല്ല. മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ൽ പോ​ലും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ നി​ര​വ​ധി ഭ​വ​ന പ​ദ്ധ​തി​ക​ളാ​ണ് വി​ൽ​പ്പ​ന നേ​ടാ​നാ​കാ​തെ കി​ട​ക്കു​ന്ന​ത്. സി​മ​ന്‍റ്, ക​മ്പി, മ​ണ​ൽ എ​ന്നി​വ​യു​ടെ വി​ല​യി​ലു​ണ്ടാ​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ല​ക്ക​യ​റ്റ​വും സാ​മ്പ​ത്തി​ക രം​ഗ​ത്തെ അ​നി​ശ്ചി​ത​ത്വ​വു​മാ​ണ് ഈ ​മേ​ഖ​ല​യ്ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തി​നി​ടെ കൊ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സൃ​ഷ്ടി​ക്കു​ന്ന ഭീ​ഷ​ണി​യും ക​മ്പ​നി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​ന്നു. വീ​ണ്ടു​മൊ​രു ലോ​ക്ഡൗ​ൺ ഉ​ണ്ടാ​യാ​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സി​മ​ന്‍റ് നി​ർ​മാ​താ​ക്ക​ൾ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top