Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:41 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

World

ഇന്തോനേഷ്യയിലെ സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു: 13 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published:05 December 2021

ശനിയാഴ്ച മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്ന് ചാരവും തീയും പുറത്തുവന്നിരുന്നു. പ്രദേശം മുഴുവൻ പുക മൂടിയ സാഹചര്യത്തിൽ പരിഭ്രാന്തരായ ജനങ്ങളെ സുരക്ഷാസേനയുടെ സഹായത്തിൽ സുരക്ഷമായാ സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു.

ലുമാജങ്: ഇന്തോനേഷ്യയിലെ സെമേരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ച്‌ 13 പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. കുടുങ്ങികിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വതമാണ് സെമേരു. ശനിയാഴ്ച മുതല്‍ അഗ്നിപര്‍വതത്തില്‍ നിന്ന് ചാരവും തീയും പുറത്തുവന്നിരുന്നു. പ്രദേശം മുഴുവൻ പുക മൂടിയ സാഹചര്യത്തിൽ പരിഭ്രാന്തരായ ജനങ്ങളെ സുരക്ഷാസേനയുടെ സഹായത്തിൽ സുരക്ഷമായാ സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. 902 പേരെയാണ് ഇതുവരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്. രണ്ട് ഗര്‍ഭിണികൾ ഉൾപ്പടെ 98ഓളം പേര്‍ക്ക് പരിക്കുണ്ട്.

മരിച്ചവരിലെ 2 പേരെ മാത്രം തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. കുടുങ്ങി കിടന്ന 10 പേരെ നേരത്തെതന്നെ രക്ഷപെടുത്തിയിരുന്നു. എന്നാൽ രണ്ടു പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നത് നിരവധി ആളുകൾ കുടുങ്ങാൻ കാരണമായി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top