Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:22 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Special

Restaurants, Covid Vaccine, Covid 19, Covid News

വാക്‌സിൻ സ്വീകരിച്ചവർക്ക് ഈ റസ്റ്ററന്‍റില്‍ പ്രവേശനമില്ല

Published:05 December 2021

നേരത്തേ മാസ്​ക്​ ധരിക്കുന്നതി​ന്​ എതിരെ പ്രചാരണം നടത്തിയതിന്​ വാര്‍ത്തകളില്‍ ഈ ഇറ്റാലിയന്‍ റസ്റ്ററന്‍റ്​ സ്ഥാനം നേടിയിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ അടക്കം കനത്ത പ്രതിഷേധമാണ്​ റസ്റ്ററന്‍റിനെതിരെ ഉയരുന്നത്​. 2020 മേയില്‍ ആന്‍റി മാസ്​ക്​ ക്യാംപയിൻ നടത്തിയതിനും പ്രതിഷേധം ഉയര്‍ന്നിരുന്നു

ലോകം മുഴുവൻ കൊവിഡിൻ്റെ ഭീതി തുടരുകയാണ് കൂടാതെ ഡെൽറ്റ, ഒമിക്രോൺ എന്നീ വകഭേദങ്ങളും വന്ന സാഹചര്യത്തിൽ പല രാജ്യങ്ങളിലും കൊവിഡ് വാക്‌സിൻ നിർബന്ധമാക്കുകയും വാക്‌സിൻ സ്വീകരിക്കാത്തവർക്ക് മാളുകളിലും, സിനിമാ തിയേറ്ററുകളിലും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ​വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ മാത്രമാണ്​ അന്താരാഷ്​ട്ര യാത്രകള്‍ക്ക്​ ഉള്‍പ്പെടെയുള്ള അനുമതിയുള്ളത്. എന്നാൽ  ഈ വാക്‌സിനേഷനെതിരെ ഒരു റെസ്റ്റോറന്റ് രംഗത്ത് എത്തിയിരിക്കുകയാണ്. വാക്​സിന്‍ സ്വീകരിക്കാത്തവര്‍ക്ക്​ മാത്രമാണ്​ റസ്റ്ററന്‍റില്‍ പ്രവേശനമെന്ന് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ഹണ്ടിങ്​ടന്‍ ബീച്ചിലെ ‘പാസ്​ത ഇ വിനോ’. 

നേരത്തേ മാസ്​ക്​ ധരിക്കുന്നതി​ന്​ എതിരെ പ്രചാരണം നടത്തിയതിന്​ വാര്‍ത്തകളില്‍ ഈ ഇറ്റാലിയന്‍ റസ്റ്ററന്‍റ്​ സ്ഥാനം നേടിയിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ അടക്കം കനത്ത പ്രതിഷേധമാണ്​ റസ്റ്ററന്‍റിനെതിരെ ഉയരുന്നത്​. 2020 മേയില്‍ ആന്‍റി മാസ്​ക്​ ക്യാംപയിൻ നടത്തിയതിനും പ്രതിഷേധം ഉയര്‍ന്നിരുന്നു.അതെ സമയം പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും ബോര്‍ഡ്​ മാറ്റാനോ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനോ ഇവര്‍ തയ്യാറായില്ല . ഫേസ്​ബുക്ക്​ പേജിലടക്കം വാക്​സിന്‍ വിരുദ്ധ നോട്ടീസ്​ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ മറുപടി.വാക്​സിന്‍ സ്വീകരിക്കുന്നതു​മായി ബന്ധപ്പെട്ട്​ ഇ​​ത്രയറെ ചര്‍ച്ചകള്‍ നടക്കു​മ്പോള്‍ ഒരിക്കലും വാക്​സിന്‍ സ്വീകരിക്കില്ലെന്ന നിലപാട്​ സ്വീകരിച്ചവരാണ്​ ചില രാജ്യക്കാര്‍ 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top