Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:52 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

acid attack

മുന്‍കാമുകന്‍റെ കണ്ണിൽ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമം

Published:05 December 2021

വിവാഹമോചിതയായ യുവതിക്ക് ഒരു കുഞ്ഞുണ്ട്. ദുബൈയില്‍ 27കാരിയും യുവാവും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.ജൂലൈയില്‍ യുവതി നാട്ടിലേക്ക് മടങ്ങി. 30കാരന്‍ ഒക്ടോബറില്‍ നാട്ടില്‍ തിരിച്ചെത്തി. അടുത്തിടെയാണ് യുവാവ് മറ്റൊരു വിവാഹം കഴിച്ചത്. ഇക്കാര്യം യുവതിയോട് പറഞ്ഞിരുന്നില്ല

കോയമ്പത്തൂര്‍: മുന്‍കാമുകന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമം.വെള്ളിയാഴ്ച കോയമ്പത്തൂരിലെ അപ്പാര്‍ട്ട്‌മെന്‍റ് മുറിയില്‍ വച്ചാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ മുന്‍കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചതാണ് പ്രകോപനത്തിന് കാരണം. തന്നെ ചതിച്ചെന്ന് ആക്രോശിച്ച 27കാരിയായ യുവതി ബാഗില്‍ കരുതിയിരുന്ന ആസിഡ് 30കാരന്‍റെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്.  

ദുബൈയില്‍ മസാജ് സെന്‍ററില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. കാഞ്ചിപുരം സ്വദേശിനിയാണ് 27കാരി. വിവാഹമോചിതയായ യുവതിക്ക് ഒരു കുഞ്ഞുണ്ട്. ദുബൈയില്‍ 27കാരിയും യുവാവും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.ജൂലൈയില്‍ യുവതി നാട്ടിലേക്ക് മടങ്ങി. 30കാരന്‍ ഒക്ടോബറില്‍ നാട്ടില്‍ തിരിച്ചെത്തി. അടുത്തിടെയാണ് യുവാവ് മറ്റൊരു വിവാഹം കഴിച്ചത്. ഇക്കാര്യം യുവതിയോട് പറഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ച യുവതി ക്ഷണിച്ചത് അനുസരിച്ചാണ് യുവാവ് വെള്ളിയാഴ്ച കോയമ്പത്തൂരില്‍ എത്തിയത്. അപ്പാര്‍ട്ട്‌മെന്‍റ് മുറിയില്‍ വച്ച്‌ യുവതി തന്നെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ യുവാവ് കല്യാണം കഴിച്ച കാര്യം വെളിപ്പെടുത്തി. ഇതുകേട്ട് കുപിതയായ യുവതി 30കാരനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിന്‍റെ കണ്ണിനാണ് പൊള്ളലേറ്റത്. അപ്പാര്‍ട്ട്‌മെന്‍റിലെ ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് തന്റെ 18ലക്ഷം രൂപ യുവാവ് തട്ടിയെടുത്തതായി 27കാരി ആരോപിക്കുന്നു. ഇരുവരുടെയും പരാതിയില്‍ വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top