Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 1:41 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

ലാദനെ ഒസാമ ജി എന്നു വിളിക്കുന്നവർ; ദിഗ്‌വിജയിനെതിരേ സിന്ധ്യ

Published:06 December 2021

ഝാൻസി റാണിയുടെ കാര്യമെടുത്താൽ അതേ പരിഗണനയിൽ സിന്ധ്യ കുടുംബത്തെക്കുറിച്ചു പറയാറുണ്ടോ. പാനിപ്പത്ത് യുദ്ധത്തിൽ ഹിന്ദു രാജാക്കന്മാരെ സിന്ധ്യമാർ സഹായിച്ചിരുന്നെങ്കിൽ  അഹമ്മദ് ഷാ അബ്ദലി പരാജയപ്പെട്ടേനെ. സിന്ധ്യ വഞ്ചിച്ചിരുന്നില്ലെങ്കിൽ മധ്യപ്രദേസിൽ ഇന്നും കോൺഗ്രസ് ഭരിക്കുമായിരുന്നു

ന്യൂഡൽഹി: കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയതിനെ തന്നെ വഞ്ചകനെന്നു വിളിച്ച മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അൽ ക്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദനെ ബഹുമാനത്തോടെ "ഒസാമ ജി ' എന്നു വിളിക്കുന്നവരോടു പ്രതികരിക്കാൻ താനില്ലെന്നാണു സിന്ധ്യയുടെ തിരിച്ചടി. അധികാരത്തിലേറിയാൽ ജമ്മു കശ്മീരിൽ 370ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്നു പറയുന്നവരാണ് അവർ. ജനങ്ങൾ തീരുമാനിക്കട്ടെ ആരാണ് വഞ്ചകരെന്ന്. അവരുടെ നിലയിലേക്കു തരംതാഴാൻ ഞാനില്ല- സിന്ധ്യ പറഞ്ഞു.

മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്ത്തി ബിജെപിയിലേക്കു പോയ സിന്ധ്യയുടെ നടപടിയെ അതിരൂക്ഷമായി വിമർശിച്ചിരുന്നു ദിഗ്‌വിജയ് സിങ്. കോൺഗ്രസിൽ നിന്ന് എല്ലാ ആനുകൂല്യവും പറ്റിയശേഷമാണു സിന്ധ്യ ബിജെപിയിലേക്കു പോയതെന്നും എംഎൽഎമാർക്ക് അദ്ദേഹം പണംകൊടുത്തു വശത്താക്കിയെന്നുമായിരുന്നു ദിഗ്‌വിജയിന്‍റെ ആരോപണം. ചരിത്രം വഞ്ചകർക്കു മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഝാൻസി റാണിയുടെ കാര്യമെടുത്താൽ അതേ പരിഗണനയിൽ സിന്ധ്യ കുടുംബത്തെക്കുറിച്ചു പറയാറുണ്ടോ. പാനിപ്പത്ത് യുദ്ധത്തിൽ ഹിന്ദു രാജാക്കന്മാരെ സിന്ധ്യമാർ സഹായിച്ചിരുന്നെങ്കിൽ  അഹമ്മദ് ഷാ അബ്ദലി പരാജയപ്പെട്ടേനെ. സിന്ധ്യ വഞ്ചിച്ചിരുന്നില്ലെങ്കിൽ മധ്യപ്രദേസിൽ ഇന്നും കോൺഗ്രസ് ഭരിക്കുമായിരുന്നു- ദിഗ്‌വിജയ് പറഞ്ഞു.

എന്നാൽ, രാഷ്‌ട്രീയത്തിൽ ഒരു താത്പര്യവുമില്ലാത്ത, വികസനത്തോട് ഒരു ആഭിമുഖ്യവുമില്ലാത്ത നേതാവാണ് ദിഗ്‌വിജയ് എന്ന് സിന്ധ്യ പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top