Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:06 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Updates

ബിസിനസ് സ്റ്റുഡിയോ: മലയാളികളുടെ പുതിയ സ്റ്റാര്‍ട്ട്-അപ്പ്

Published:06 December 2021

വിപണിയില്‍ ഒരു പുതിയ തൊഴില്‍ വിഭാഗം തന്നെ സൃഷ്ടിക്കാന്‍ ഇതു വഴി കഴിയും. 2025- ഓടെ എല്ലാ ബിസിനസിലും ഒരു ബിസിനസ് ഓട്ടോമേഷന്‍ പ്രൊഫഷണലിനെ നിയമിക്കാന്‍ കഴിയുമെന്ന് സുബിലാല്‍ പറഞ്ഞു.

ബിസിനസ് ഓട്ടോമേഷനില്‍ പ്രവര്‍ത്തിക്കുന്ന, മലയാളികളുടെ പുതിയ സ്റ്റാര്‍ട്ട്-അപ് സംരംഭം, ബിസിനസ് സ്റ്റുഡിയോ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേവഗ്യാന്‍ ക്രിയേറ്റീവ് സ്റ്റുഡിയോ എല്‍എല്‍പി, കേരള സ്റ്റാര്‍ട്ട്-അപ് മിഷനിലും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട്-അപ് ഇന്ത്യയിലും രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ട്-അപ് ആണ്.

വിവിധ ഓട്ടോമേഷന്‍ പ്രോസസുകളുടെ നടത്തിപ്പിനായി, ബിസിനസ് ഓട്ടോമേഷന്‍ അക്കാദമിയായ ഇ-ലേണിങ്ങ് പ്ലാറ്റ് ഫോമിനും ദേവഗ്യാന്‍ രൂപം നല്കിയിട്ടുണ്ട്. 2018-ല്‍ രൂപംകൊണ്ട് ദേവഗ്യാന്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഇ-ലേണിങ്ങ് പ്ലാറ്റ് ഫോം വികസിപ്പിച്ചെടുത്തത്.

ബിസിനസുകളുടെ ചെലവ് കുറച്ച്, ബിസിനസ് കൂടുതല്‍ ലാഭകരമാക്കാന്‍ സഹായിക്കുന്ന പ്രക്രിയകളിലാണ് ബിസിനസ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്.

ഏതൊരു ബിസിനസിന്റെയും ഭാവിയാണ് ബിസിനസ് ഓട്ടോമേഷന്‍. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ഓട്ടോമേഷന്‍ ഇപ്പോള്‍ കൂടുതല്‍ ജനപ്രിയമായിട്ടുണ്ട്. എങ്കിലും അതിന്റെ അനന്ത സാധ്യതകളെക്കുറിച്ച് പലരും അജ്ഞരുമാണ്.

ബിസിനസ് സ്റ്റുഡിയോ ഒരു പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ഇന്ത്യയില്‍ മാത്രം വികസിപ്പിച്ചതല്ല. ഏഴിലേറെ അന്താരാഷ്ട്ര ലോകോത്തര പ്ലാറ്റ് ഫോമുകള്‍ സംയോജിപ്പിച്ചാണ് ഇത് രൂപകലപ്‌ന ചെയ്തിരിക്കുന്നത്.

കേരളത്തിലെ അടുത്തവര്‍ഷം ആയിരത്തിലേറെ ബിസിനസുകള്‍, ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ബിസിനസ് സ്റ്റുഡിയോ സ്ഥാപകനും സിഇയുമായ കെ. സുബിലാല്‍ പറഞ്ഞു. ബിസിനസ് ഓട്ടോമേഷന്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ആരംഭിക്കാനും പരിപാടി ഉണ്ട്. വിപണിയില്‍ ഒരു പുതിയ തൊഴില്‍ വിഭാഗം തന്നെ സൃഷ്ടിക്കാന്‍ ഇതു വഴി കഴിയും. 2025- ഓടെ എല്ലാ ബിസിനസിലും ഒരു ബിസിനസ് ഓട്ടോമേഷന്‍ പ്രൊഫഷണലിനെ നിയമിക്കാന്‍ കഴിയുമെന്ന് സുബിലാല്‍ പറഞ്ഞു.

'സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍' ഒരു  സംരംഭകന് ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ആദ്യ ചവിട്ടുപടിയാണ്. എന്നാല്‍ ക്രമേണ ഹയറിംഗ് ഓട്ടോമേഷന്‍, ടാസ്‌ക് ഓട്ടോമേഷന്‍, ഫ്രാഞ്ചൈസിംഗ് ഓട്ടോമേഷന്‍, പ്രൊപ്പോസല്‍ ഓട്ടോമേഷന്‍, ട്രെയിനിംഗ് ഓട്ടോമേഷന്‍, കമ്യൂണിറ്റി ഗ്രോത്ത് ഓട്ടോമേഷന്‍, പേ-റോള്‍ ഓട്ടോമേഷന്‍ തുടങ്ങിയവ ഒരു സ്ഥാപനത്തില്‍ നടപ്പിലാക്കാന്‍ കഴിയും. ബിസിനസ് സ്റ്റുഡിയോ പ്ലാറ്റ്‌ഫോം ഈ പറഞ്ഞ പ്രക്രിയകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണ്. ഓട്ടോമേഷനുകള്‍ ഒരു ബിസിനസ് വളര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, ദീര്‍ഘകാലത്തേക്ക് സ്ഥിരത കൊണ്ടുവരാനും സഹായിക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളം പൂര്‍ണമായും ഓട്ടോമേറ്റഡ് സംസ്ഥാനമായി മാറ്റണം എന്നാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ വിഷന്‍.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top