Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
22
January 2022 - 1:48 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24ന് കോലഞ്ചേരിയില്‍

Published:06 December 2021

ഓർത്തഡോക്സ് സഭയിൽ ഏഴ് മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷൻ യോഗം ചേരുന്നത്. തിങ്കളാഴ്ച കോട്ടയം പഴയ സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.

കോഴിക്കോട്: മലങ്കര സുറിയാനി ക്രിസ്ത്യാനിഅസോസിയേഷന്‍ യോഗം 2022 ഫെബ്രുവരി24ന് വ്യാഴാഴ്ച കോലഞ്ചേരിയില്‍ സമ്മേളിച്ച് 7മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന്ഇന്നലെ കോട്ടയം പഴയ സെമിനാരിയില്‍ കൂടിയ
മാനേജിങ് കമ്മററി യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ നവംബറില്‍ ചേര്‍ന്ന സിനഡില്‍ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മെട്രൊ വാര്‍ത്ത വാര്‍ത്ത നല്‍കിയിരുന്നു.

സിനഡിന്റെ മെത്രാന്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഫൈനല്‍തീരുമാനമെടുക്കേണ്ടത്. ഇത് പ്രധാന അജണ്ടയായിരുന്നുവെങ്കിലും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ച 2020- 2021 ലെ കണക്ക് മാനേജിങ് കമ്മറ്റി പാസാക്കി.
120 ദിവസത്തെ നോട്ടീസ് നല്‍കി അസേസിയേഷന്‍ വിളിക്കാനാണ് തീരുമാനം. ഉടന്‍ തന്നെ സ്‌ക്രീനിങ് കമ്മറ്റിയെ കാതോലിക്കാ ബാവ നിശ്ചയിച്ച് തെരഞ്ഞെടുപ്പിനുള്ളിനുള്ള നടപടികള്‍ മുന്നോട്ട് നീങ്ങുന്നതിനാണ് തീരുമാനം.
2021-22 ലെഓഡിറ്ററായി ഉണ്ണൂണി പോള്‍ & കമ്പനിയേയും സജു &ജോസിനെയും, പരുമല സെമിനാരി ഓഡിറ്ററായി ഉണ്ണൂണി പോള്‍ & കമ്പിനിയെയും തെരഞ്ഞെടുത്തു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷതവഹിച്ചു.

നവാഭിഷിക്തനായ പരിശുദ്ധകാതോലിക്കാ ബാവായെ സഭാ മാനേജിംഗ് കമ്മറ്റി
അനുമോദിച്ചു. മെത്രാപ്പോലീത്താമാരുടെതെരഞ്ഞെടുപ്പു സംബന്ധിച്ച് മാനദണ്ഡങ്ങള്‍
സുന്നഹദോസ് സെക്രട്ടറി അഭി ഡോ. യൂഹാനോന്‍ മാര്‍ദീയക്കോറസ് മെത്രാപ്പോലീത്താ വായിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top