Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:14 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

യൂത്ത് ഫോട്ടോഗ്രഫി സംസ്ഥാന പുരസ്കാരങ്ങൾ വിതരണം ചെയ്തു

Published:06 December 2021

കല, സാമൂഹിക പ്രതിബദ്ധത, കൃഷി സഎന്നീ വിഭാഗത്തിൽ പുരസ്‌കാരം നേടിയ ശ്രീരാഗ് രഘു ( കണ്ണൂർ), വി.എസ്. വിഷ്ണു(കോട്ടയം), നിധിഷ് കൃഷ്ണൻ (കോഴിക്കോട്) എന്നിവർക്ക് 50000 രൂപയും പ്രശസ്തി പത്രവും ഫലകവും മന്ത്രി സമ്മാനിച്ചു

കോട്ടയം: കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി യുവജനക്ഷേമ ബോർഡിന്റെ യൂത്ത് ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന് സാംസ്‌കാരിക-യുവജനകാര്യ-ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ യൂത്ത് ഫോട്ടോഗ്രാഫി സംസ്ഥാന അവാർഡ് വിതരണ ഉദ്ഘാടനവും മുതിർന്ന ഫോട്ടോ ജേണലിസ്റ്റുകളെ ആദരിക്കൽ ചടങ്ങും കോട്ടയം തിരുനക്കര ആർ.കെ മേനോൻ സ്മാരക ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുരസ്‌കാര വിഭാഗങ്ങളിൽ വൈവിധ്യം ഉറപ്പാക്കണം. മൂന്നുവിഭാഗത്തിൽനിന്ന് 10 വിഭാഗത്തിലേക്ക് പുരസ്‌കാരങ്ങൾ ഉയർത്തണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമം അടക്കം സമൂഹം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളെ ദൃശ്യവത്കരിക്കാൻ പുതുതലമുറയ്ക്ക് ആവേശം പകരുന്ന നിലയിൽ പുരസ്‌കാരങ്ങൾ മാറണം. തെറ്റായ വഴിയിലേക്ക് തിരിയുന്ന യുവജനതയെ തിരിച്ചു കൊണ്ടുവരാൻ ബോർഡിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

കല, സാമൂഹിക പ്രതിബദ്ധത, കൃഷി സഎന്നീ വിഭാഗത്തിൽ  പുരസ്‌കാരം നേടിയ ശ്രീരാഗ് രഘു ( കണ്ണൂർ), വി.എസ്. വിഷ്ണു(കോട്ടയം), നിധിഷ് കൃഷ്ണൻ (കോഴിക്കോട്) എന്നിവർക്ക് 50000 രൂപയും പ്രശസ്തി പത്രവും ഫലകവും മന്ത്രി സമ്മാനിച്ചു. മുതിർന്ന ഫോട്ടോ ജേണലിസ്റ്റുകളായ രാജൻ പൊതുവാൾ, പി. മുസ്തഫ, റസാഖ് താഴത്തങ്ങാടി, കെ. രവികുമാർ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. നദിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വള്ളത്തിൽ ശേഖരിച്ച് നീക്കുന്ന താഴത്തങ്ങാടി സ്വദേശി ബഷീറിനെയും മന്ത്രി ആദരിച്ചു.  നഗരസഭ വൈസ് ചെയർമാർ ബി. ഗോപകുമാർ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ബോർഡ് അംഗങ്ങളായ അഡ്വ. റോണി മാത്യു, എസ്. ദീപു, സന്തോഷ് കാലാ, എം.പി. ഷെനിൻ, പി.എം ഷബീറലി, മെമ്പർ സെക്രട്ടറി വി.ഡി പ്രസന്നകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, ജില്ലാ യൂത്ത് കോ- ഓർഡിനേറ്റർ കെ. മിഥുൻ എന്നിവർ ചടങ്ങിൽപങ്കെടുത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top