Published:08 December 2021
നൊ മാൻസ് ലാൻഡ് എന്ന ചിത്രത്തിലൂടെ ശ്രീജ ദാസ് തന്റെ കരിയറിൽ പുതിയൊരു വഴി വെട്ടി തുറന്നിരിക്കുകയാണ്.ചിത്രത്തിലെ ഡബിൾ ഷേഡുള്ള സുമിത്രയെന്ന കഥാപാത്രമായി ശ്രീജ സ്ക്രീനിൽ ജീവിക്കുകായിരുന്നു. ഇത് വരെ തനിക്ക് ലഭിച്ചിരുന്ന വേഷങ്ങളെയെല്ലാം ബ്രേക്ക് ചെയ്ത് കൊണ്ട് ഒരു നടിയെന്ന നിലയിലുള്ള അടയാളപ്പെടുത്തലാണ് ശ്രീജയുടെ സുമിത്ര. ലുക്ക് മാനൊപ്പം ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ശ്രീജ വലിയ സന്തോഷത്തിലാണ്.
അങ്കമാലി ഡയറീസ് , ആക്ഷൻ ഹിറോ ബിജു, കരിങ്കണ്ണൻ, ഉദാഹരണം സുജാത വൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ആദ്യമായി താൻ പ്രധാനകഥാപാത്രമായി അഭിനയിച്ച സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ശ്രീജദാസ് എന്ന കൊച്ചിക്കാരി.
അഭിനയ സാധ്യത ഉള്ള കഥാപാത്രം
നോ മാന്‍സ് ലാന്‍ഡിലേക്ക് എത്തിയത് സംവിധായകന് ജിഷ്ണുവിന്റെ കോൾ വഴിയാണ്.സ്ക്രിപ്റ്റ് വായിച്ച് ഉടന്‍ തന്നെ ഇത് ചെയ്യാമെന്ന് തീരുമാനിച്ചു. ഇതുവരെ ചെയ്ത കാര്യക്ടറില് നിന്ന് വ്യത്യസ്ഥമായി ശ്രീജ എന്ന ആക്ടറിന്റെ എല്ലാ മാനറിസത്തെയും ബ്രേക്ക് ചെയ്ത് ചെയ്യാന്‍ പറ്റുന്ന ഡബിള്‍ ഷേഡുള്ള കാര്യക്ടറാണ്. ഭയങ്കര ത്രിൽഡ് ആയിരുന്നു. ടെന്‍ഷനും ഉണ്ടായിരുന്നു. വേറിട്ട ഇമോഷന്‍സ് ഉള്ള ഡബിള്‍ ഷേഡ് ഉള്ള കാര്യക്ടറാണ്.
ലുക്ക്മാന്റെ മത്തായിക്കുട്ടിയും വേറിട്ട കഥാപാത്രമാണ്. ഈ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കാണുന്നത്. ഡയറക്ടറുടെ ഫസ്റ്റ്മൂവി. ട്രെയ്ലര് കണ്ടപ്പോള്‍ മുതല്‍ പലരും വലിയ രീതിയില്‍ ദുരൂഹത ഉണ്ട് എന്ന് പറഞ്ഞ് വിളിച്ചിരുന്നു. ഞാന്‍ ചെയ്ത കാരക്ടര്‍ സുമിത്രയുടെ കഥാപാത്രവും ദുരൂഹത നിറഞ്ഞതാണ്. പൂര്‍ണമായും ഡയറക്ടര്‍ മൂവിയാണ്. അദ്ദേഹത്തിന്റെ തന്നെയാണ് സ്ക്രിപ്റ്റ്. ഒരു പരീക്ഷണചിത്രം കൂടിയാണ്.
മമ്മുക്കയ്ക്കും മഞ്ജു വാര്യർക്കും ഒപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യം
ഒരുപാട് സിനീയര്‍ ആക്ടേഴ്സുമായി വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.മഞ്ജു ചേച്ചിക്കൊപ്പം രണ്ട് സിനിമ ചെയ്തു. മഞ്ജു ചേച്ചി എപ്പോഴും നമ്മുടെ തൊട്ടടുത്തുള്ള ഒരാള്‍ എന്ന നിലയിലാണ് പെരുമാറുന്നത്. വളരെ കംഫര്‍ട്ടാണ് അവരുടെ കൂടെ അഭിനയിക്കാൻ. മമ്മൂക്കയുടെ കൂടെ രണ്ട് സിനിമകള്‍ ചെയ്യാന്‍ പറ്റിയതും ഭാഗ്യമാണ്.നമ്മള് ചെറുപ്പത്തില്‍ കണ്ട് അത്ഭുതത്തോടെ നോക്കി നിന്ന വ്യക്തി നമ്മളുടെ തൊട്ടടുത്ത് നമ്മുടെ കൂടെ നില്ക്കുന്നു.അദ്ദേഹം അഭിനയിക്കുന്നത് ലൈവായി കാണുന്നു. അത് തന്നെ വലിയ ഭാഗ്യമാണ്. മമ്മൂക്കയുടെ മിക്ക സിനിമ കാണുമ്പോഴും നമ്മുക്ക് തോന്നാറുണ്ട് മമ്മുക്ക എങ്ങനെയാണ് ആ കാര്യക്ടറിലേക്ക് എത്തുക. എത്ര പെട്ടന്നാണ് മമ്മൂക്ക ക്യാരക്ടര്‍ ആയി മാറുന്നത്. ആ കാഴ്ച നേരിട്ട് കണ്ടപ്പോൾ വലിയ അദ്ഭുതമായാണ് എനിക്ക് തോന്നുന്നത്.
ഞാൻ വളരെ സന്തോഷത്തോടെ ചെയ്യുന്ന എന്റെ ജോലിയാണ് സിനിമ
സിനിമയിലേക്ക് വരുന്നത് ഒരുപാട് ആഗ്രഹിച്ചാണ്. അഭിനയം ഒരുപാടിഷ്ടമാണ്. സിനിമാജീവിതത്തില്‍ എപ്പോഴും നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം എന്നാണ് ആഗ്രഹം . നല്ല ടീമിനൊപ്പം അഭിനയിക്കണം. ക്രീയേറ്റീവ് ആയിട്ടുള്ള ഡയറക്ടേഴ്സിന്റെ കൂടെ ജോലി ചെയ്യണം.സിനിമാലൈഫും പേഴ്സണല്‍ ലൈഫും തമ്മില്‍ വ്യത്യാസമില്ല.സിനിമയെ എന്റെ ജോലിയായി കാണുന്നു. ഞാന്‍ വളരെ സന്തോഷത്തോട് കൂടി ചെയ്യുന്ന എന്റെ ജോലിയാണ് സിനിമ.. നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റുക. ആളുകള്‍ അത് നന്നായി എന്ന് പറയുക തുടങ്ങിയ ചെറിയ ആഗ്രഹങ്ങളെ തനിക്കുള്ളു
നൊ മാൻസ് ലാൻഡ് ഒരു തുടക്കം
ഞാന്‍ സിനിമയില്‍ തുടങ്ങിയിട്ടേയുള്ളു. നമ്മുക്ക് ചെയ്യാന്‍ പറ്റുന്ന റോള്‍ ഏതാണെങ്കിലും ചെയ്യുക എന്ന് മാത്രമാണ് ഞാന്‍ വിചാരിക്കുന്നത്.നമ്മുക്ക് ചെയ്യാന്‍ പറ്റുന്നത് എപ്പോഴാണെങ്കിലും ചെയ്യുക. നൊ മാന്‍സ് ലാന്‍ഡ് എന്റെ കരിയറിലെ ഒരു തുടക്കമാണ് എന്ന് വേണമെങ്കില്‍ പറയാം.ഞാന്‍ തുടങ്ങിയിട്ടേയുളള്ളു.