Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:46 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Food

Christmas Special Vattayappam, Vattayappam, vattayappam recipe

ക്രിസ്മസ് സ്പെഷ്യൽ വട്ടയപ്പം സിംപിളായി ഉണ്ടാക്കിയാലോ ?

Published:11 December 2021

വട്ടയപ്പം ഇല്ലാത്ത ക്രിസ്മസ് എന്തോന്ന് ക്രിസ്മസ് അല്ലെ. എങ്കിൽ ഇനി വീട്ടിൽതന്നെ വട്ടയപ്പം പരീക്ഷിച്ചാലോ ?  വേഗത്തിൽ വട്ടയപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

വട്ടയപ്പം ഇല്ലാത്ത ക്രിസ്മസ് എന്തോന്ന് ക്രിസ്മസ് അല്ലെ. എങ്കിൽ ഇനി വീട്ടിൽതന്നെ വട്ടയപ്പം പരീക്ഷിച്ചാലോ ?  വേഗത്തിൽ വട്ടയപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം 

അരിപ്പൊടി:1 കപ്പ്
പഞ്ചസാര: 6 ടിസ്പൂൺ
അവൽ: കാൽ കപ്പ്
തേങ്ങ: 1 കപ്പ്
യിസ്റ്റ്: കാൽടിസ്പൂൺ
ഉപ്പ്: ഒരു നുള്ള്
ഏലയ്ക്ക: 3 എണ്ണം

വട്ടയപ്പം ഉണ്ടാക്കുന്ന വിധം:

ആദ്യമായി അരിപ്പൊടി ഒരു ബൗളിൽ കട്ട ഇല്ലാതെ കലക്കി എടുക്കുക. അവൽ കുതിർത്ത് വെക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് തേങ്ങ, അവൽ ,അരിപ്പൊടി , പഞ്ചസാര, യീസ്റ്റ്, ഏലയ്ക്ക എന്നിവ ഇട്ട് അരയ്ക്കുക. ശേഷം ഇവയെല്ലാം ഒരു ബൗളിലേക്ക് ഒഴിച്ച് മൂന്നര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം നന്നായി പതഞ്ഞു വന്ന മാവ് എണ്ണ പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് 20 മിനിട്ട് ആവി കയറ്റുക . ശേഷം ഒരു ടൂത്ത് പിക്ക് വെച്ച് വെന്തിട്ടുണ്ടോ നോക്കാം. റെഡി ആയാൽ ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഉണ്ടാക്കിയ വട്ടയപ്പം  ചൂടാറിയതിനുശേഷം മുറിച്ച് കഴിക്കാം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top