ISL-2018-219
20
November 2018 - 1:23 am IST
Flash News
Archives

Tradition

karkadaka-kanji

ക​ര്‍ക്കട​ക ഔ​ഷ​ധ​സേ​വ​യു​ടെ മാഹാത്മ്യവുമായി ആ​യു​ര്‍ച​ര്യം 2018

Published:28 July 2018

ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഏ​റ്റ​വും കു​റ​യു​ന്ന ക​ര്‍ക്ക​ട​ക മാ​സ​ത്തി​ല്‍ ശ​രീ​ര​ത്തെ ബ​ല​പ്പെ​ടു​ത്താ​ന്‍ ആ​യു​ര്‍വേ​ദം അ​നു​ശാ​സി​ക്കു​ന്ന ജീ​വി​ത ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ള്‍  അ​ട​ങ്ങു​ന്ന​താ​ണ് ക​ര്‍ക്കി​ട​ക ഔ​ഷ​ധ​സേ​വ

കാ​ക്ക​നാ​ട്:  ക​ര്‍ക്കി​ട​ക ഔ​ഷ​ധ​സേ​വ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​യു​ര്‍ച​ര്യം 2018 സം​ഘ​ടി​പ്പി​ച്ചു. ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഏ​റ്റ​വും കു​റ​യു​ന്ന ക​ര്‍ക്കട​ക മാ​സ​ത്തി​ല്‍ ശ​രീ​ര​ത്തെ ബ​ല​പ്പെ​ടു​ത്താ​ന്‍ ആ​യു​ര്‍വേ​ദം അ​നു​ശാ​സി​ക്കു​ന്ന ജീ​വി​ത ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ള്‍  അ​ട​ങ്ങു​ന്ന​താ​ണ് ക​ര്‍ക്കട​ക ഔ​ഷ​ധ​സേ​വ.  ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ സ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.  സി​നി​മാ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സോ​ഹ​ന്‍ സീ​നു​ലാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.  ജി​ല്ല​യി​ല്‍ നാ​ട്ടു​ചി​കി​ത്സാ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ ആ​ദ​രി​ച്ചു. ചി​കി​ത്സ​ക​ര്‍ ചി​കി​ത്സാ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു. 

വി​വി​ധ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു.  വേ​ലി​പ്പ​രു​ത്തി, ഈ​ഴ​ച്ചെ​മ്പ​കം, ചെ​റു​തേ​ക്ക്, മ​യി​ലെ​ള്ള്, കു​ട​ക​പ്പാ​ല, പാ​ച്ചോ​റ്റി, തൊ​ഴു​ക​ണ്ണി, കൊ​ടി​യാ​വ​ണ​ക്ക്, കോ​ലു​ഴി​ഞ്ഞ, ആ​ന​ക്കൊ​മ്പ​ന്‍, ഗ​രു​ഡ​പ്പ​ച്ച, നീ​ല​യ​മ​രി, ഒ​ടി​കാ​ഞ്ഞി​രം, വ​ന്‍തു​ട​ലി, കാ​ട്ടു​ഴു​ന്ന്, കി​രി​യാ​ത്ത് തു​ട​ങ്ങി അ​ന്യം നി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ മു​ന്നൂ​റോ​ളം ഒ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച​തോ​ടൊ​പ്പം അ​വ​യു​ടെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.  പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ ആ​ളു​ക​ള്‍ക്കും ക​ര്‍ക്കി​ട​ക ക്ക​ഞ്ഞി​ക്കി​റ്റ് ന​ല്‍കി.  ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​ബി.​എ.​അ​ബ്ദു​ല്‍ മു​ത്ത​ലി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജാ​ന്‍സി ജോ​ര്‍ജ്ജ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ​ളി കു​ര്യാ​ക്കോ​സ്, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ സി.​കെ.​അ​യ്യ​പ്പ​ന്‍കു​ട്ടി, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​എ​സ്.​ഷൈ​ല, മെ​മ്പ​ര്‍മാ​രാ​യ അ​ഡ്വ.​കെ.​എ​ന്‍.​സു​ഗ​ത​ന്‍, ശാ​ര​ദ മോ​ഹ​ന്‍, സ​ര​ള മോ​ഹ​ന്‍, അ​യ്യ​മ്പി​ള്ളി ഭാ​സ്‌​ക​ര​ന്‍, റോ​സ്‌​മേ​രി ലോ​റ​ന്‍സ്, ആ​യു​ര്‍വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ർ.​ഉ​ഷ, ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ജി.​ശ്യ​മ​കൃ​ഷ്ണ​ന്‍  തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.  ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ജി.​ശ്യ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്യ​ത്തി​ല്‍ ജി​ല്ലാ ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ ത​യ്യാ​റാ​ക്കി​യ ക​ര്‍ക്കി​ട​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു.  ആ​യു​ര്‍വേ​ദം, ക​ര്‍ക്കി​ട​ക​ചി​കി​ത്സ തു​ട​ങ്ങി​യ​വ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പാ​ര​മ്പ​ര്യ ചി​കി​ത്സ ഗ​വേ​ഷ​ക​ന്‍ ഗ​ണേ​ഷ്‌​മേ​നോ​ന്‍ ക്ലാ​സ്സെ​ടു​ത്തു.

ആ​യു​ര്‍ച​ര്യം 2018ല്‍' ​താ​ര​മാ​യി ജ​ല​സ്തം​ഭി​നി

കാ​ക്ക​നാ​ട്:  ക​ര്‍ക്ക​ട​ക ഔ​ഷ​ധ​സേ​വ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍  ന​ട​ത്തി​യ ആ​യു​ര്‍ച​ര്യം 2018ലെ ​പ​ച്ച​മ​രു​ന്നു​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ജ​ല​സ്തം​ഭി​നി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള​റി​യാ​ന്‍ തി​ര​ക്കേ​റെ​യാ​യി​രു​ന്നു.  ഒ​രി​നം വ​ള്ളി​യി​ന​മാ​യ ജ​ല​സ്തം​ഭി​നി​യു​ടെ ഇ​ല​ക​ള്‍ പ്രാ​ചീ​ന​കാ​ല​ത്ത് മു​നി​മാ​ര്‍ ഭ​ക്ഷി​ച്ചി​രു​ന്നു എ​ന്നാ​ണ് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്.  പ​ണ്ടു​കാ​ല​ത്ത് യു​ദ്ധ​ങ്ങ​ളി​ല്‍ പ​രി​ക്കു​പ​റ്റി​യി​രു​ന്ന​വ​ര്‍ പി​റ്റേ ദി​വ​സ​ത്തേ​ക്ക് മു​റി​വു​ണ​ക്കി​യി​രു​ന്ന​ത് ഈ ​ഇ​ല​യു​ടെ നീ​ര് പു​ര​ട്ടി​യാ​യി​രു​ന്നെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.   ഇ​തി​ന്റെ ഇ​ല പി​ഴി​ഞ്ഞ് നീ​രെ​ടു​ത്ത് വെ​ള്ള​ത്തി​ലൊ​ഴി​ച്ചു​വെ​ച്ചാ​ല്‍ 24 മ​ണി​ക്കൂ​റു​കൊ​ണ്ട് ആ ​വെ​ള്ളം ഹ​ല്‍വ രൂ​പ​ത്തി​ല്‍ ക​ട്ടി​യാ​കു​മെ​ന്നാ​ണ് പ​രി​പാ​ടി​യി​ല്‍ ജ​ല​സ്തം​ഭി​നി പ്ര​ദ​ര്‍ശി​പ്പി​ച്ച സി.​ജെ.​ആ​ന്റ​ണി വൈ​ദ്യ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.  ധാ​രാ​ളം ആ​ന്റി ഓ​ക്‌​സി​ഡ​ന്റു​ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ല്‍  ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ധി​പ്പി​ക്കാ​നും ഉ​ത്ത​മ​മാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.  നാ​ട്ടു​ചി​കി​ത്സ​യി​ല്‍ ഒ​ടി​വ്, ച​ത​വ് തു​ട​ങ്ങി​യ​വ ഭേ​ദ​മാ​ക്കാ​നാ​ണ് ജ​ല​സ്തം​ഭി​നി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.  ധ​മ​നി​ക​ള്‍ക്കു​ണ്‍ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​നും ലി​ഗ്മെ​ന്റി​നു​ണ്ട​ണ്‍ാ​കു​ന്ന ച​ത​വും പൊ​ട്ട​ലും പ​രി​ഹ​രി​ക്കാ​നും ഉ​പ​യോ​ഗി​ക്കാം.  

എ​ല്ലി​ന് ഒ​ടി​വും​മ​റ്റും സം​ഭ​വി​ച്ച് കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ ഇ​തു​പ​യോ​ഗി​ച്ചു  കാ​ച്ചു​ന്ന എ​ണ്ണ തേ​പ്പി​ച്ചാ​ണ് സു​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ചി​കി​ത്സ​ക​ര്‍ വെ​ളി​പ്പെ​ടു​ത്തി. സ​ര്‍പ്പ​മു​ഖ​ത്തി​ന്റെ ആ​കൃ​തി​യും അ​തി​ല്‍ സ​ര്‍പ്പ​ത്തി​ന്റെ പ​ല്ലി​ന്റെ രൂ​പ​വും ചേ​ര്‍ന്ന നാ​ഗ​രു​ദ്രാ​ക്ഷ​വും പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ കൗ​തു​ക​മാ​യി.  ഗ​ര്‍ഭ​ധാ​ര​ണ ചി​കി​ത്സ​യ്ക്കാ​ണ് നാ​ഗ​രു​ദ്രാ​ക്ഷം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.  ക്യാ​ന്‍സ​ര്‍ ചി​കി​ത്സ​മൂ​ലം ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി  ന​ഷ്ട​പ്പെ​ടു​ന്ന​തു ചെ​റു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന നോ​നി എ​ന്ന ഫ​ല​വും പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്‍ണ്ടാ​യി.  


വാർത്തകൾ

Sign up for Newsletter



top