Published:14 December 2021
മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര് അനില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.
ബാലതാരമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട എസ്തര് ഇപ്പോള്‍ ആളാകെ മാറിയിരിക്കുകയാണ്. ബീച്ച് ഫോട്ടോസും വിന്റേജ് ലുക്കിലും ഉള്ള ഫോട്ടോസ് ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട് കറുത്ത ഗൗണ്‍ ധൗരിച്ച എസ്തറിന്റെ ഫോട്ടോ ഇപ്പോൾ തരംഗമാകുകയാണ്. സ്ത്രീയെന്നാൽ സൂര്യനെ പോലെ തിളങ്ങണമെന്ന് അടിക്കുറിപ്പോടെയാണ് ആരാധകർക്കായി ചിത്രം പങ്കുവച്ചിരിക്കുന്നത്.