Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 9:23 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Sex

ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പേടേണ്ടത് എപ്പോള്‍ , അഷ്ടാംഗഹൃദയം പറയുന്നത് ഇങ്ങനെ

Published:16 December 2021

ശരത്, ശിശിരം, ഹേമന്തം എന്നീ ആറ് ഋതുക്കളില്‍ ഗ്രീഷ്മവും വര്‍ഷവും രതിക്ക് കടുത്ത നിയന്ത്രണങ്ങളാണ് ആയുര്‍വേദം കല്‍പിക്കുന്നത്.അമിത താപം ഉണ്ടാക്കുന്ന നിര്‍ജലീകരണം മൂലം ലവണ നഷ്ടമുണ്ടാക്കുന്നത് ക്ഷീണവും തളര്‍ച്ചയും കൂട്ടും.

സെക്‌സില്‍ ഏര്‍പ്പെടാന്‍ സമയമുണ്ടോ? എപ്പോഴാണ് ലൈം?ഗിക ബന്ധത്തിന് നല്ല സമയം തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ നിരവധിയാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മനുഷ്യന്റെ ശരീരത്തിലും മനസ്സിലും വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാകുന്നുണ്ട്. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ശിശിരം, ഹേമന്തം എന്നീ ആറ് ഋതുക്കളില്‍ ഗ്രീഷ്മവും വര്‍ഷവും രതിക്ക് കടുത്ത നിയന്ത്രണങ്ങളാണ് ആയുര്‍വേദം കല്‍പിക്കുന്നത്.

അമിത താപം ഉണ്ടാക്കുന്ന നിര്‍ജലീകരണം മൂലം ലവണ നഷ്ടമുണ്ടാക്കുന്നത് ക്ഷീണവും തളര്‍ച്ചയും കൂട്ടും. സൂര്യതാപം ഏറ്റവും ഉയര്‍ന്നു നില്‍ക്കും ഗ്രീഷ്മ കാലത്ത് ചൂടുള്ള കാലാവസ്ഥ ശരീരത്തെ ക്ഷീണിപ്പിക്കുകയും ലൈംഗിക താല്‍പര്യങ്ങള്‍ കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വേനല്‍ക്കാലത്ത് ലൈംഗികത അധികം വേണ്ടെന്ന് ആയുര്‍വേദം പറയുന്നു.

മിതമായ കാലാവസ്ഥയാണ് ലൈംഗികതയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടു തന്നെ വസന്തവും ഹേമന്തവും ശിശിരവുമൊക്കെയാണ് ലൈംഗികതയ്ക്ക് അനുയോജ്യമായ ഋതുക്കള്‍. ഈ സമയത്ത് ലൈംഗികമായ ഉത്തജനവും താല്‍പര്യവും കൂടും.
അഷ്ടാംഗഹൃദയത്തില്‍ പറയുന്നത്, വാജീകരണ ഔഷധങ്ങള്‍ വിധിപ്രകാരം സേവിച്ചു തൃപ്തിപ്പെട്ടിരിക്കുന്നവന്‍ ഹേമന്ത ശിശിരങ്ങളില്‍ കാമമുള്ളിടത്തോളം കേളികളില്‍ ഏര്‍പ്പെടാമെന്നാണ്. അതുപോലെ വസന്തം, ശരത് ഈ ഋതുക്കളില്‍ മൂന്നു ദിനത്തിലൊരിക്കലും വര്‍ഷം, ഗ്രീഷ്മം ഈ ഋതുക്കളില്‍ പതിനഞ്ചു ദിവസത്തിലൊരിക്കലും കേളികളിലേര്‍പ്പെടാം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top