Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:22 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Analysis

Business News, Market, Business analysis

വി​പ​ണി​യി​ൽ ഒ​മി​ക്രോ​ൺ ആ​ശ​ങ്ക

Published:27 December 2021

ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ മു​ൻ​നി​ര ര​ണ്ടാം​നി​ര ഓ​ഹ​രി​ക​ളി​ലെ താ​ത്പ​ര്യം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വാ​രാ​വ​സാ​ന ദി​നം അ​വ​രും ലാ​ഭ​മെ​ടു​പ്പി​ലേ​ക്ക്‌ ചു​വ​ടു​മാ​റ്റി. താ​ഴ്‌​ന്ന റേ​ഞ്ചി​ൽ നി​ന്നു​ള്ള തി​രി​ച്ചു വ​ര​വ്‌ സൂ​ചി​ക​ക്ക്‌ പു​തു​ജീ​വ​ൻ പ​ക​രു​മെ​ങ്കി​ലും ഒ​മി​ക്രോ​ൺ വ്യാ​പ​നം വി​പ​ണി​ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു.

മും​ബൈ: ഓ​ഹ​രി​വി​പ​ണി വ​ർ​ഷാ​ന്ത്യ വാ​ര​ത്തി​ൽ നേ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച്‌ പു​തു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ മി​ക​വി​ന്‌ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ൾ​ക്ക്‌ നി​റം പ​ക​ർ​ന്നു. പി​ന്നി​ടു​ന്ന വ​ർ​ഷം ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 21 ശ​ത​മാ​ന​വും നി​ഫ്‌​റ്റി സൂ​ചി​ക 23 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. പോ​യ​വാ​രം ഇ​വ യ​ഥാ​ക്ര​മം 112, 18 പോ​യി​ന്‍റ് നേ​ട്ട​ത്തി​ലാ​ണ്‌. ക​ട​ന്നു​പോ​യ വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്‌ ശ​ക്ത​മാ​യ വി​ൽ​പ്പ​ന സ​മ്മ​ർ​ദ​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ചെ​ങ്കി​ലും വാ​ര​മ​ധ്യ​ത്തി​ലെ തി​രി​ച്ചു വ​ര​വ്‌ പ്ര​ദേ​ശി​ക നി​ക്ഷേ​പ​ക​ർ​ക്ക്‌ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു.

അ​തേ​സ​മ​യം വി​ദേ​ശ-​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​പ്പ​ന​ക്കാ​രാ​യി തു​ട​രു​ക​യാ​ണ്‌. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ മു​ൻ​നി​ര ര​ണ്ടാം​നി​ര ഓ​ഹ​രി​ക​ളി​ലെ താ​ത്പ​ര്യം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും വാ​രാ​വ​സാ​ന ദി​നം അ​വ​രും ലാ​ഭ​മെ​ടു​പ്പി​ലേ​ക്ക്‌ ചു​വ​ടു​മാ​റ്റി. താ​ഴ്‌​ന്ന റേ​ഞ്ചി​ൽ നി​ന്നു​ള്ള തി​രി​ച്ചു വ​ര​വ്‌ സൂ​ചി​ക​ക്ക്‌ പു​തു​ജീ​വ​ൻ പ​ക​രു​മെ​ങ്കി​ലും ഒ​മി​ക്രോ​ൺ വ്യാ​പ​നം വി​പ​ണി​ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു. പ​ല സം​സ്ഥാ​ന​ങ്ങ​ളും രാ​ത്രി​കാ​ല ക​ർ​ഫ്യൂ​വി​ലേ​ക്ക്‌ നീ​ങ്ങു​ന്ന​ത്‌ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മോ​യെ​ന്ന ഭീ​തി ഒ​രു​വി​ഭാ​ഗം നി​ക്ഷേ​പ​ക​രി​ൽ ചാ​ഞ്ചാ​ട്ട​മു​ള​വാ​ക്കാം.

വി​ദേ​ശ ഫ​ണ്ട്‌ മാ​നെ​ജ​ർ​മാ​ർ ക്രി​സ്‌​മ​സ്‌-​ന്യൂ ഇ​യ​ർ ഒ​ഴി​വു ദി​ന​ങ്ങ​ൾ​ക്ക്‌ ശേ​ഷ​മേ ഇ​നി വി​പ​ണി​യി​ൽ തി​രി​ച്ചെ​ത്തൂ. അ​തു​കൊ​ണ്ടു​ത​ന്നെ മു​ന്നി​ലു​ള്ള ദി​ന​ങ്ങ​ളി​ൽ സൂ​ചി​ക നേ​രി​യ റേ​ഞ്ചി​ൽ നീ​ങ്ങാ​മെ​ങ്കി​ലും ഡി​സം​ബ​ർ സീ​രീ​സ്‌ സെ​റ്റി​ൽ​മെ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ​മാ​രെ ചെ​റി​യ അ​ള​വി​ൽ സ്വാ​ധീ​നി​ക്കും. മു​ൻ നി​ര ഓ​ഹ​രി​ക​ൾ പ​ല​തും നേ​ട്ട​ത്തി​ലേ​ക്ക്‌ തി​രി​ഞ്ഞു, താ​ഴ്‌​ന്ന റേ​ഞ്ചി​ൽ പു​തി​യ വാ​ങ്ങ​ലി​ന്​ ഓ​പ്പ​റേ​റ്റ​ർ​മാ​ർ കാ​ണി​ച്ച താ​ത്പ​ര്യ​ത്തി​ൽ ടി​സി​എ​സ്​, വി​പ്രോ, ഇ​ൻ​ഫോ​സി​സ്‌, എ​ച്ച്‌​സി​എ​ൽ ടെ​ക്‌, ആ​ർ​ഐ​എ​ൽ, സി​പ്ല, സ​ൺ ഫാ​ർ​മ, ഡോ. ​റെ​ഡീ​സ്‌, ഹി​ൻ​ഡാ​ൽ​ക്കോ, എ​യ​ർ​ടെ​ൽ, എ​ൽ ആ​ൻ​ഡ്​ ടി, ​മാ​രു​തി സു​സു​ക്കി തു​ട​ങ്ങി​യ​വ മു​ന്നേ​റി. അ​തേ​സ​മ​യം ലാ​ഭ​മെ​ടു​പ്പും വി​ൽ​പ്പ​ന സ​മ്മ​ർ​ദ​വും ഐ​സി​ഐ​സി​ഐ ബാ​ങ്ക്‌, കോ​ൾ ഇ​ന്ത്യാ, ടാ​റ്റാ മോ​ട്ടേ​ഴ്‌​സ്‌, ഒ​എ​ൻ​ജി​സി, ബ​ജാ​ജ്‌ ഓ​ട്ടോ, ടാ​റ്റാ സ്റ്റീ​ൽ തു​ട​ങ്ങി​യ​വ​യെ ത​ള​ർ​ത്തി.

ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 57,478ൽ ​നി​ന്നും 55,179ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം വാ​രാ​വ​സാ​നം വീ​ണ്ടും 57,000ന്‌ ​മു​ക​ളി​ൽ ഇ​ടം ക​ണ്ടെ​ത്തി. മാ​ർ​ക്ക​റ്റ്‌ ക്ലോ​സി​ങി​ൽ സെ​ൻ​സെ​ക്‌​സ്‌ 57,124 പോ​യി​ന്‍റി​ലാ​ണ്‌. ഈ ​വാ​രം 57,983ൽ ​ആ​ദ്യ പ്ര​തി​രോ​ധ​മു​ണ്ട്‌, സൂ​ചി​ക​യു​ടെ താ​ങ്ങ്‌ 55,722 പോ​യി​ന്‍റി​ലാ​ണ്‌. നി​ഫ്‌​റ്റി സൂ​ചി​ക വാ​രാ​വ​സാ​നം 17,000ന്‌ ​മു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​ത്‌ ചെ​റു​കി​ട നി​ക്ഷേ​പ​ക​രു​ടെ ആ​ത്‌​മ​വി​ശ്വാ​സം ഉ​യ​ർ​ത്തി. ഓ​പ്പ​ണി​ങ്‌ ദി​ന​ത്തി​ലെ വി​ൽ​പ്പ​ന സ​മ്മ​ർ​ദ​ത്തി​ൽ 16,985ൽ ​നി​ന്ന്‌ 16,424ലേ​ക്ക്‌ ത​ള​ർ​ന്ന സൂ​ചി​ക വാ​രാ​വ​സാ​നം 17,003 പോ​യി​ന്‍റി​ലാ​ണ്‌. ഈ ​വാ​രം 16,583ലെ ​താ​ങ്ങ്‌ നി​ല​നി​ർ​ത്തി 17,250-17,300 റേ​ഞ്ചി​ലേ​ക്ക്‌ തി​രി​ച്ചു​വ​ര​വി​ന്‌ നീ​ക്കം ന​ട​ത്താം.
ഇ​ന്ത്യാ വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്‌​സ്‌ 20 റേ​ഞ്ചി​ൽ നി​ന്നും 16ലേ​ക്ക്‌ താ​ഴ്‌​ന്ന​ത്‌ താ​ത്കാ​ലി​ക​മാ​യി ശു​ഭ സൂ​ച​ന​യാ​ണ്‌. സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ സൂ​ചി​ക വീ​ണ്ടും കു​റ​യു​മെ​ന്ന നി​ല​യി​ൽ നീ​ങ്ങു​ന്ന​ത്‌ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാം. വി​പ​ണി​യി​ൽ അ​മി​ത​മാ​യ ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​വു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്‌​സ്‌ ഉ​യ​ർ​ന്ന്‌ നി​ക്ഷേ​പ​ക​ർ​ക്ക് അ​പാ​യ സൂ​ച​ന നി​ൽ​ക്കാ​റു​ണ്ട്‌. 

വി​നി​മ​യ വി​പ​ണി​യി​ൽ രൂ​പ ത​ള​ർ​ച്ച​യി​ൽ നി​ന്ന്‌ നേ​രി​യ തി​രി​ച്ച്‌ വ​ര​വ്‌ ന​ട​ത്തി. വാ​രാ​രം​ഭ​ത്തി​ൽ 76.06ൽ ​നീ​ങ്ങി​യ രൂ​പ പി​ന്നീ​ട്‌ 75.39ലേ​ക്ക്‌ ശ​ക്ത​പ്രാ​പി​ച്ചു. ഈ ​വാ​രം രൂ​പ മി​ക​വ്‌ നി​ല​നി​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്‌ ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ലെ ഇ​ട​പാ​ടു​കാ​ർ. ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​ർ​ന്നു. വാ​രാ​രം​ഭ​ത്തി​ൽ 69.60 ഡോ​ള​റി​ൽ വ്യാ​പാ​രം ന​ട​ന്ന എ​ണ്ണ പി​ന്നീ​ട്‌ ക​രു​ത്ത്‌ കാ​ണി​ച്ച്‌ 76.60 ഡോ​ള​റാ​യി. ആ​ഗോ​ള സ്വ​ർ​ണ വി​ല​യി​ലും നേ​രി​യ ഉ​ണ​ർ​വ്‌ ക​ണ്ടു. ട്രോ​യ്‌ ഔ​ൺ​സി​ന്‌ 1784 ഡോ​ള​റി​ൽ നി​ന്ന്‌ മ​ഞ്ഞ​ലോ​ഹം 1801 ഡോ​ള​റാ​യി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top