Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 9:29 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Stock exchange

2022: വി​​പ​​ണി​യി​ൽ കു​​തി​പ്പോ കി​ത​പ്പോ

Published:31 December 2021

വി​വി​ധ വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക പാ​ക്കെ​ജു​ക​ളും വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ മി​ക​ച്ച വാ​ങ്ങ​ൽ താ​ത്പ​ര്യ​വും വി​പ​ണി​യി​ലെ ഉ​യ​ർ​ന്ന പ​ണ​ല​ഭ്യ​ത​യു​മാ​ണ് ഓ​ഹ​രി നി​ക്ഷേ​പ​ക​ർ​ക്ക് ലോ​ട്ട​റി​യാ​യ​ത്. ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യും ദേ​ശീ​യ സൂ​ചി​ക​യും 0.9 ശ​ത​മാ​നം നേ​ട്ട​വു​മാ​യാ​ണ് 2022ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

കൊ​ച്ചി: നി​ക്ഷേ​പ​ക​ർ​ക്കും കോ​ർ​പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ൾ​ക്കും മി​ക​ച്ച നേ​ട്ട​ങ്ങ​ൾ ന​ൽ​കി ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ് 2021ൽ ​ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യും ദേ​ശീ​യ സൂ​ചി​ക​യും കാ​ഴ്ച​വെ​ച്ച​ത്. കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​കു​ല​ത​ക​ളെ​യെ​ല്ലാം മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക രം​ഗം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​തോ​ടെ ഓ​ഹ​രി വി​പ​ണി​യി​ലേ​ക്ക് വ​മ്പ​ൻ പ​ണ​മൊ​ഴു​ക്കാ​ണു​ണ്ടാ​യ​ത്.

വി​വി​ധ വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക പാ​ക്കെ​ജു​ക​ളും വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ മി​ക​ച്ച വാ​ങ്ങ​ൽ താ​ത്പ​ര്യ​വും വി​പ​ണി​യി​ലെ ഉ​യ​ർ​ന്ന പ​ണ​ല​ഭ്യ​ത​യു​മാ​ണ് ഓ​ഹ​രി നി​ക്ഷേ​പ​ക​ർ​ക്ക് ലോ​ട്ട​റി​യാ​യ​ത്. ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യും ദേ​ശീ​യ സൂ​ചി​ക​യും 0.9 ശ​ത​മാ​നം നേ​ട്ട​വു​മാ​യാ​ണ് 2022ലേ​ക്ക് ക​ട​ക്കു​ന്ന​ത്. 2021‌ൽ ​ഇ​രു സൂ​ചി​ക​ക​ളും 24 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് ഉ​യ​ർ​ന്ന​ത്. ഡി​സം​ബ​റി​ൽ വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ൻ​മാ​റ്റ​ത്തെ തു​ട​ർ​ന്ന് ക​ന​ത്ത ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​യെ​ങ്കി​ലും വ​ർ​ഷാ​വ​സാ​നം നേ​ട്ട​ത്തോ​ടെ​യാ​ണ് ഓ​ഹ​രി വി​പ​ണി വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി തു​ട​ർ​ച്ച​യാ​യി റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ത്ത് മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള വ്യാ​പ​ക​മാ​യി പ​ലി​ശ നി​ര​ക്കു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് ധ​ന​കാ​ര്യ വി​പ​ണി​ക​ളി​ലേ​ക്ക് വ​ൻ തോ​തി​ൽ പ​ണം ഒ​ഴു​കി​യെ​ത്താ​ൻ കാ​ര​ണം. ഇ​ന്ത്യ​യി​ലും റീ​ട്ടെ​യ്ൽ നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം ഈ ​കാ​ല​യ​ള​വി​ൽ കു​ത്ത​നെ ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ മു​ൻ നി​ര ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം ഓ​ഹ​രി വി​ല​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന​യു​ണ്ടാ​യി.

അ​തേ​സ​മ​യം കൊ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​താ​ണ് നി​ക്ഷേ​പ​ക​ർ​ക്ക് പു​തു വ​ർ​ഷ​ത്തി​ൽ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. കൊ​വി​ഡ്ശേ​ഷ കാ​ല​യ​ള​വി​ൽ സാ​മ്പ​ത്തി​ക രം​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ വീ​ണ്ടും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​മി​ക്രോ​ൺ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചാ​ൽ ഓ​ഹ​രി വി​പ​ണി വീ​ണ്ടും ക​ന​ത്ത വി​ൽ​പ്പ​ന സ​മ്മ​ർ​ദം നേ​രി​ട്ടേ​ക്കും. ഇ​തോ​ടൊ​പ്പം അ​മെ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് മു​ഖ്യ പ​ലി​ശ നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​തും നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. അ​ങ്ങ​നെ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​ർ വ​ൻ തോ​തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

2021ലെ ​വി​പ​ണി​യി​ലെ മി​ന്നും താ​ര​ങ്ങ​ളാ​യ​ത് പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന​യു​മാ​യി എ​ത്തി​യ ന്യൂ​ജ​ന​റേ​ഷ​ൻ സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ഭ​ക്ഷ്യ ഉ​ത്പ​ന്ന ഓ​ൺ​ലൈ​ൻ വി​പ​ണ​ന സ്ഥാ​പ​ന​മാ​യ സൊ​മാ​റ്റോ, പേ​യ്മെ​ന്‍റ് ആ​പ്പാ​യ പേ​ടി​എം, ഫാ​ഷ​ൻ ബ്രാ​ൻ​ഡാ​യ നൈ​ക്ക എ​ന്നി​വ​യ്ക്ക് ഒ​രു ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​കം വി​പ​ണി മൂ​ല്യ​മാ​ണ് ലി​സ്റ്റി​ങ് വ​ഴി നേ​ടാ​നാ​യ​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top