Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:38 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mumbai

മഹാരാഷ്‌ട്രയിൽ പത്ത് മന്ത്രിമാർക്ക് കൊവിഡ് ; ഒമിക്രോൺ വേഗത്തിൽ പടരുമെന്ന് അജിത്ത് പവാർ

Published:01 January 2022

കൂടുതല്‍ നേതാക്കള്‍ക്ക് കൊവിഡ് 19 ബാധിച്ചതിന്‍റെ വെളിച്ചത്തില്‍, സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്, സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 ലധികം എംഎല്‍എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ . തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും ചികിത്സയിലാണെന്നും മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്.താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളോട് പരിശോധനയ്ക്ക് വിധേയരാകാന്‍ യശോമതി താക്കൂര്‍ വെള്ളിയാഴ്ച ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് വീണ്ടും കാര്യങ്ങള്‍ കൈ വിട്ട് പോകുന്നതിന്‍റെ സൂചനകളാണ് നല്‍കുന്നത്.

കൂടുതല്‍ നേതാക്കള്‍ക്ക് കൊവിഡ് 19 ബാധിച്ചതിന്‍റെ വെളിച്ചത്തില്‍, സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്, സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

ഞങ്ങള്‍ അടുത്തിടെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. ഇതുവരെ 10-ലധികം മന്ത്രിമാരും 20-ലധികം എംഎല്‍എമാരും കൊറോണ പോസിറ്റീവായി. പുതുവത്സരാഘോഷങ്ങളുടെയും ജന്മദിനങ്ങളുടെയും മറ്റ് അവസരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ ഒന്ന് ഓര്‍ക്കുക പുതിയ വകഭേദം ഒമിക്രോണ്‍ വേഗത്തില്‍ പടരുന്നു, അതിനാല്‍ ജാഗ്രത ആവശ്യമാണെന്നും ഉപമുഖ്യമന്ത്രി പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top