25
August 2019 - 4:02 am IST

Download Our Mobile App

Flash News
Archives

jayakumar

പരസ്യ സാങ്കേതികതയിലെ വിപ്ലകരമായ മാറ്റം; പ്രോഗ്രാമാറ്റിക് പരസ്യ സാങ്കേതികവിദ്യയുടെ പുതിയ തലങ്ങള്‍

Published:31 July 2018

#  ജയകുമാർ.കെ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (Artificial Intelligence), ഡാറ്റാ അനലിറ്റിക്സ് (Data Analytics) എന്നിവയുടെ സഹായത്തോടെ റിയൽ ടൈം ബിഡിങ് (Real Time Bidding-RTB) മുഖേന യഥാർഥ പ്രേക്ഷകരെ അല്ലെങ്കില്‍ ഉപഭോകതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ പ്രധാനമായും ഓണ്‍ലൈന്‍ പത്രങ്ങളില്‍ ബന്ധപെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥലങ്ങളില്‍ മാത്രം പ്രത്യക്ഷമാകുന്നു.

ഓണ്‍ലൈന്‍ പത്രമാധ്യമങ്ങളുടെ കടന്നുവരവ് പരസ്യ വ്യവസായമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു കാരണമായിരിക്കുന്നു, ഇത് സാധാരണ പരമ്പരാഗത ഔട്ട്ബൗണ്ട് (Out bound) സമീപനത്തെ മാറ്റിമറിക്കുകയാണ്. പ്രോഗ്രമാറ്റിക് പരസ്യ സാങ്കേതികവിദ്യ (Programmatic Advertising) എന്നറിയപ്പെടുന്ന ഈ നവീന തന്ത്രം വഴി ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ താത്പര്യം, അവര്‍ ജീവിക്കുന്ന സ്ഥലം തുടങ്ങിയവയുമായി ബന്ധപെട്ട പരസ്യങ്ങള്‍ മാത്രം എത്തിക്കാമെന്നതാണ്. അതിലൂടെ പരസ്യദാതാവിനു കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നതാണ് പ്രധാന മേന്മ.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (Artificial Intelligence), ഡാറ്റാ അനലിറ്റിക്സ് (Data Analytics) എന്നിവയുടെ സഹായത്തോടെ റിയൽ ടൈം ബിഡിങ് (Real Time Bidding-RTB) മുഖേന യഥാർഥ പ്രേക്ഷകരെ അല്ലെങ്കില്‍ ഉപഭോകതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ പ്രധാനമായും ഓണ്‍ലൈന്‍ പത്രങ്ങളില്‍ ബന്ധപെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥലങ്ങളില്‍ മാത്രം പ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് ഒരു കോഴ്സുമായി ബന്ധപെട്ടു ഒരു സ്ഥാപനം നല്‍കുന്ന പരസ്യം, വിദ്യാഭ്യാസ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പേജുകളില്‍ മാത്രം പ്രത്യക്ഷപ്പെടുത്തുന്നു. ഇത് പ്രോഗ്രമാറ്റിക് പരസ്യ സാങ്കേതികവിദ്യയെ സവിശേഷമാക്കുന്നു. 

കൂടുതല്‍ വൈദഗ്ധ്യം ആവശ്യമായി വരുന്ന പ്രോഗ്രമാറ്റിക് അഡ്വര്‍ട്ടൈസിങിന്‍റെ ഫലം സാങ്കേതികവിദ്യ (Technology), തിരഞ്ഞെടുക്കുന്ന പരസ്യതലം (Platform- it can be online news portals), പരസ്യ കാലയളവ് (Duration) എന്നിവ എന്നിവയ്ക്ക് അനുസൃതമായിരിക്കും. അതുപോലെ തന്നെ മെഷീന്‍ ലേര്‍ണിങ് (Machine Learning), ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (Artificial Intelligence), ഡാറ്റാ അനാലിറ്റിക്സ് (Data Analytics) എന്നിവയിലൂടെ പരസ്യദാതാവിന് (Advertiser) കൂടുതല്‍ മെച്ചവും ഇത്തരം പരസ്യരീതി ഉറപ്പുവരുത്തുന്നു.
ഉപഭോക്താവിനെ അറിഞ്ഞ്

അച്ചടി മാധ്യമത്തിൽ ഒരു പരസ്യത്തിനുവേണ്ട സ്പേസിന് ഈടാക്കുന്ന സേവന തുകയ്ക്ക് (Space value) സമാനമായ രീതിയില്‍ ഓണ്‍ലൈനില്‍ ഒരു പരസ്യം ഒരു പ്രത്യേകപേജില്‍ എത്ര തവണ വായനക്കാര്‍ക്കു ലഭ്യമാക്കി (Impressions) എന്നതിനനുസരിച്ചാണ് സേവന ഫീസ് (Impression rate) ഈടാക്കുന്നത്. പരസ്യത്തിന്‍റെ സ്വഭാവമനുസരിച്ച് അതില്‍ താത്പര്യം ഉള്ളവരില്‍ മാത്രം എത്തിക്കുന്നു എന്നുള്ളതാണ് ഇതുമൂലമുള്ള പ്രയോജനം.

ഒരു പരസ്യദാതാവ് (Advertiser) പരസ്യം പ്രസിദ്ധീകരിക്കാന്‍ പ്രസാധക (Publisher) വെബ്സൈറ്റ്കളെ ആശ്രയിക്കുന്നതില്‍ തുടങ്ങുന്നു പ്രോഗ്രമാറ്റിക് പരസ്യവിപണനത്തിന്‍റെ ആദ്യഘട്ടം. തുടര്‍ന്ന് പരസ്യദാതാവ് അയാളുടെ ആവശ്യങ്ങള്‍ ഡിമാന്‍ഡ് സൈഡ് ( Demand Side Platform- DSP) എന്ന ഒരു പ്ലാറ്റ്ഫോമിലേക്കു കൈമാറുന്നു. പ്രസാധകര്‍ അതേസമയം സപ്ലൈ സൈഡ് എന്ന പ്ലാറ്റ്ഫോം (Supply Side Platform- SSP) വഴി പ്രസാധക ഇടത്തിന്‍റെ വിവരങ്ങള്‍ ലഭ്യമാക്കുന്നു. ഇതില്‍ പ്രേഷകര്‍ക്ക് പരസ്യം ലഭ്യമാക്കി കൊടുക്കുന്നതിനുള്ള സേവനഫീസ്, പരസ്യ കാലയളവ്‌, പരസ്യം ലഭ്യമാക്കുന്ന ആവൃത്തി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഒന്നില്‍ക്കൂടുതല്‍ പരസ്യദാതാക്കള്‍ ഒരേ പ്രസാധക വെബ്സൈറ്റിന്റെ ഒരു പ്രത്യക വാര്‍ത്ത‍ പ്രസിദ്ധീകരിക്കുന്ന ഇടത്തിനു വേണ്ടി ആവശ്യമുന്നയിക്കുമ്പോള്‍ ലേലത്തിനു (Online bidding) സമാനമായ അവസ്ഥ സംജാതമാകുകയും, ഏറ്റവും കൂടുതല്‍ തുകയ്ക്ക് ബിഡ് ഉറപ്പിക്കുന്ന പരസ്യദാതാവിന്റെ പരസ്യം തുടര്‍ന്നു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ രീതി റിയല്‍ ടൈം ബിഡിങ് ( Real Time bidding) എന്ന് അറിയപ്പെടുന്നു. 
കുറഞ്ഞ ചെലവിൽ

പ്രോഗ്രമാറ്റിക് അഡ്വര്‍ട്ടൈസിങിന്‍റെ വർധിച്ചു വരുന്ന ആവശ്യകതയ്ക്ക് അനുസൃതമായി ഓണ്‍ലൈന്‍ പത്രം പോലുള്ള പ്രസാധക സൈറ്റുകള്‍ക്കു വേണ്ടി ഗൂഗിള്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്ന സാങ്കേതിക തലമാണ് Double Click For Publishers (DFP). അതുപോലെതന്നെ പ്രസാധകര്‍ക്കും പരസ്യദാതാവിനും വിപണനത്തിനു പൊതുവായി സഹായിക്കുന്ന Double Click Ad Exchange എന്ന മറ്റൊരു പ്രോഗ്രാമാറ്റിക് തലവും ഇന്നു ലഭ്യമാണ്. 

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സന്‍റെ ഫ്രാന്‍സിലെ ഡിജിറ്റൽ മാർക്കറ്റിങ് ഡയറക്റ്റർ പാസ്കൽ ലേ ക്ലെയ്ൻഷേയെ ഉദ്ധരിച്ച് 2017 നവംബറിൽ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഗൂഗിളിന്റെ DoubleClick Search പ്രോഗ്രമാറ്റിക് സാങ്കേതിക തലം പരസ്യമേഖലയിലെ തലതൊട്ടപ്പനായ ഐപിജി മീഡിയാ ബ്രാൻഡിന്റെ സഹായത്തോടെ പ്രയോജനപ്പെടുത്തിയതിലൂടെ,​ തങ്ങളുടെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള ലെ പെറ്റിറ്റ് മാർസെല്‍യെ ( Le Petit Marseillais) ബോഡിവാഷിന്‍റെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ബ്രാൻഡ് അനുഭവം നൽകി 19% അധികം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു. DoubleClick സാങ്കേതികതലം പ്രയോജനപ്പെടുതുന്നതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ കുറഞ്ഞ പരസ്യ ചെലവിലൂടെ ആകര്‍ഷിക്കാന്‍ കഴിയുന്നതായി ഐപിജി പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. 
 

ഇന്ത്യയിലേക്കു നീളുന്ന ക്ഷണം
 

ഈ പശ്ചാത്തലത്തിൽ,​ ഈയിടെ നടന്ന ഗൂഗിള്‍ പ്രഖ്യാപനം ഇതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. മൊബൈൽ, വെബ് ഡെവലപ്മെൻറ്, മെഷീൻ ലേണിങ് (Machine Learning), ഔഗ്മെൻറ്ഡ് ആൻഡ് വിർച്ച്വൽ റിയാലിറ്റി (Augmented and Virtual Reality), Artificial Intelligence(AI), ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ സാങ്കേതിക തലങ്ങളില്‍ സ്കോളര്‍ഷിപ്പ്‌ വഴി 1.30 ലക്ഷം ഇന്ത്യക്കാര്‍ക്ക് ആധുനിക സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്നു എന്ന അറിയിപ്പ്. പ്ലൂറല്‍സൈറ്റ് ടെക്നോളജി (Pluralsight technology), ഉഡാസിറ്റി( Udacity platform) എന്നിവരുമായി ചേര്‍ന്നു നല്‍കുന്ന നല്‍കുന്ന പരിശീലന പരിപാടിയില്‍ ഒരു ലക്ഷം സ്കോളര്‍ഷിപ്പ്‌ പ്ലൂറല്‍സൈറ്റ് ടെക്നോളജിവഴിയും 30,000 ഉഡാസിറ്റി വഴിയുമാണ്‌ നടപ്പാക്കുന്നത്.

20 ലക്ഷം ഇന്ത്യാക്കാരെ ആധുനിക സാങ്കേതികവിദ്യയില്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വച്ചു നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമാണ് ഈ പരിശീലന പദ്ധതി. ഇന്ന് വിവര സാങ്കേതിക വികസന മേഖലയില്‍ അമെരിക്കയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്തു നിലകൊള്ളുന്ന ഇന്ത്യ 2021 ഓടെ അമെരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുമെന്ന് ഇന്ത്യയിലെ ഗൂഗിൾ ഡെവലപ്പർ പ്രോഡക്റ്റ് ഗ്രൂപ്പ് ആന്‍ഡ്‌ സ്കില്ലിങ് മേധാവി വില്യം ഫ്ലോറൻസിന്‍റെ പ്രസ്താവന ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. 

(കേരള പൊലീസ് സൈബർ ഡോമിലെ ഓണററി ഡെപ്യൂട്ടി കമാൻഡറായ ലേഖകൻ മെട്രൊ വാർത്ത ഐടി വിഭാഗം മെന്‍ററാണ്.) 


വാർത്തകൾ

Sign up for Newsletter



top