Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:34 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bhopal

Uttar Pradesh, Bhopal, Mumbai, Raipur, Rape

9 വയസ്സുക്കാരിക്ക് പീഡനം: പത്തും പതിനാലും വയസുള്ള ആണ്‍കുട്ടികള്‍ പിടിയില്‍

Published:07 January 2022

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

മുസാഫർനഗർ: ഉത്തര്‍പ്രദേശില്‍ 9 വയസുകാരിക്ക് പീഡനം. 10, 14 വയസുള്ള ബാലന്മാരാണ് കേസിലെ പ്രതികൾ. സംഭവം നടന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണെങ്കിലും ജനുവരി 5 നാണ് പൊലീസിനു പരാതി ലഭിച്ചതെന്ന് പൊലീസ് വ്യാഴാഴ്ച പറഞ്ഞു.

അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം കുട്ടി വീടിന് സമീപം കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിൽ പെൺകുട്ടിയെ രണ്ട് പ്രതികളും ചേർന്ന് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

കുട്ടിയെ മറ്റൊരുസ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് ഇവര്‍ പീഡനം നടത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top