Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:29 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Pravasi

UAE

ശസ്ത്രക്രിയയിൽ നേരിട്ട പിഴവ്; യുവതിയുടെ കൈവിരല്‍ നിശ്ചലമായി,ഒരു ലക്ഷം ദിർഹം പിഴ വിധിച്ച് ദുബായ് കോടതി

Published:09 January 2022

കാറിന്‍റെ ഡോറിനിടയില്‍ കൈവിരല്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തുന്നത്.തെറ്റായ ചികിത്സയെ തുടര്‍ന്ന് തന്‍റെ വിരല്‍ ചലിക്കുന്നില്ലെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് നടപടി

ദുബായ്: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ കൈവിരല്‍ നിശ്ചലമായി. സംഭവത്തില്‍ രണ്ട് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ദുബായ് കോടതി ഒരു ലക്ഷം ദിർഹം പിഴ വിധിച്ചു. 38കാരിയായ ബാങ്ക് ഉദ്യോഗസ്ഥയുടെ വലത് മോതിര വിരലാണ് രണ്ട് വ്യത്യസ്ത ആശുപത്രികളിലായി നടത്തിയ രണ്ട് ശസ്ത്രക്രിയകളെ തുടര്‍ന്ന് ചലനമറ്റത്.

കാറിന്‍റെ ഡോറിനിടയില്‍ കൈവിരല്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തുന്നത്.തെറ്റായ ചികിത്സയെ തുടര്‍ന്ന് തന്‍റെ വിരല്‍ ചലിക്കുന്നില്ലെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് നടപടി. എക്‌സ്‌റേയില്‍ എല്ലിന് ചെറിയ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിരല്‍ ബാന്‍ഡേജ് ചെയ്തു. 

എന്നാല്‍, 17 ദിവസം കഴിഞ്ഞിട്ടും വേദനയില്‍ മാറ്റമില്ലാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top