Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:36 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Pravasi

Covid 19, uae, travel ban, world news

യുഎഇയില്‍ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് നാളെ മുതൽ

Published:09 January 2022

ലോകമെമ്പാടും കൊവിഡ് രോഗബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും, ഒമിക്രോണ്‍ കൊവിഡ് വകഭേദം ആശങ്ക പരത്തുന്ന സാഹചര്യത്തിലുമാണ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

അബുദാബി : കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ യുഎഇയില്‍ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. എന്നാൽ മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്

ലോകമെമ്പാടും കൊവിഡ് രോഗബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും, ഒമിക്രോണ്‍ കൊവിഡ് വകഭേദം ആശങ്ക പരത്തുന്ന സാഹചര്യത്തിലുമാണ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2759 പേര്‍ക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന 913 പേര്‍ കോവിഡ് രോഗമുക്തി നേടിയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാള്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top