Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

isl, football, Kerala blasters, sports

നമ്പർ 1 ബ്ലാ​സ്റ്റേ​ഴ്സ്; ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ത​ക​ർ​ത്ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്

Published:09 January 2022

2014-ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് അ​വ​സാ​ന​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഇ​ത്ത​വ​ണ ലീ​ഗി​ല്‍ ആ​ദ്യ​ക​ളി​യി​ല്‍ എ.​ടി.​കെ.​യോ​ട് തോ​റ്റ​തി​നു​ശേ​ഷം ഇ​തു​വ​രെ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ അ​പ​രാ​ജി​ത​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ത​ന്നെ ആ​ക്ര​മി​ക്കാ​നി​റ​ങ്ങി​യ​ത് ഹൈ​ദ​രാ​ബാ​ദാ​യി​രു​ന്നു. ഒ​മ്പ​താം മി​നി​റ്റി​ല്‍ ത​ന്നെ എ​ഡു ഗാ​ര്‍സി​യ​യു​ടെ ഫ്രീ ​കി​ക്ക് ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി പ്ര​ഭ്സു​ഖ​ന്‍ ഗി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി.

മ​ഡ്ഗാ​വ്: ഐ​എ​സ്എ​ല്ലി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ത​ക​ര്‍ത്ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ജ​യം. 42-ാം മി​നി​റ്റി​ല്‍ അ​ല്‍വാ​രോ വാ​സ്ക്വ​സാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ള്‍ നേ​ടി​യ​ത്.ഏ​ഴു വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ല്‍ പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. 2014-ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് അ​വ​സാ​ന​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഇ​ത്ത​വ​ണ ലീ​ഗി​ല്‍ ആ​ദ്യ​ക​ളി​യി​ല്‍ എ.​ടി.​കെ.​യോ​ട് തോ​റ്റ​തി​നു​ശേ​ഷം ഇ​തു​വ​രെ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ അ​പ​രാ​ജി​ത​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ത​ന്നെ ആ​ക്ര​മി​ക്കാ​നി​റ​ങ്ങി​യ​ത് ഹൈ​ദ​രാ​ബാ​ദാ​യി​രു​ന്നു. ഒ​മ്പ​താം മി​നി​റ്റി​ല്‍ ത​ന്നെ എ​ഡു ഗാ​ര്‍സി​യ​യു​ടെ ഫ്രീ ​കി​ക്ക് ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി പ്ര​ഭ്സു​ഖ​ന്‍ ഗി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി.

42-ാം മി​നി​റ്റി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്ന ഗോ​ളെ​ത്തി. ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ത്തി​ന്‍റെ ലോ​ങ് ത്രോ​യി​ല്‍ നി​ന്നാ​യി​രു​ന്നു ഗോ​ള്‍. ബോ​ക്സി​ലേ​ക്കെ​ത്തി​യ പ​ന്ത് സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദ് പി​ന്നി​ലേ​ക്ക് ഹെ​ഡ് ചെ​യ്തു. ഈ ​പ​ന്ത് ല​ഭി​ച്ച ഹൈ​ദ​രാ​ബാ​ദ് താ​രം ആ​ശി​ഷ് റാ​യ് ഹെ​ഡ് ചെ​യ്ത് ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ച്ച​ത് അ​ല്‍വാ​രോ വാ​സ്ക്വ​സി​ന് പി​ന്നി​ലേ​ക്കാ​യി​രു​ന്നു. ത​ന്നെ മാ​ര്‍ക്ക് ചെ​യ്ത താ​ര​ത്തെ ക​ബ​ളി​പ്പി​ച്ച വാ​സ്ക്വ​സി​ന്‍റെ ഇ​ടം​കാ​ല​ന്‍ വോ​ളി ബു​ള്ള​റ്റ് ക​ണ​ക്കെ വ​ല​യി​ല്‍. ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു ഗോ​ളി​ന് മു​ന്നി​ല്‍.
ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ലീ​ഡി​ല്‍ ഒ​ന്നാം പ​കു​തി അ​വ​സാ​നി​ച്ചു. 

ര​ണ്ടാം പ​കു​തി​യി​ൽ ഹൈ​ദ​ര​ബാ​ദ് കൂ​ടു​ത​ൽ അ​റ്റാ​ക്കി​ലേ​ക്ക് തി​രി​ഞ്ഞു. ഇ​ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​റ്റാ​ക്കി​നും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഡി​ഫ​ൻ​സി​ലേ​ക്ക് ഊ​ന്നി. ക​ളി പ​രു​ക്ക​നാ​കു​ന്ന​തും കൂ​ടു​ത​ൽ മ​ഞ്ഞ കാ​ർ​ഡു​ക​ൾ പി​റ​ക്കു​ന്ന​തും ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ കണ്ടു. ​ഈ ​വി​ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് 10 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 17 പോ​യി​ന്‍റാ​യി. മും​ബൈ സി​റ്റി​ക്കും 17 പോ​യി​ന്‍റ് ഉ​ണ്ടെ​ങ്കി​ലും മി​ക​ച്ച ഗോ​ൾ ഡി​ഫ​റ​ൻ​സ് ബ്ലാ​സ്റ്റേ​ഴ്സി​നെ ഒ​ന്നാ​മ​ത് നി​ർ​ത്തു​ന്നു. 16 പോ​യി​ന്‍റു​ള്ള ഹൈ​ദ​രാ​ബാ​ദ് മൂ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top