Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 7:54 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Updates

Paytm, investors, business news, business

പേ​ടി​എം നി​ക്ഷേ​പ​ക​ർ ക​ണ്ണീ​ർ ക​ട​ലി​ൽ

Published:10 January 2022

# ബിസിനസ് ലേഖകൻ

ഓ​ഹ​രി ഒ​ന്നി​ന് 2150 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് പേ​ടി​എം പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന​യു​മാ​യി വി​പ​ണി​യി​ലെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് വി​പ​ണി മി​ക​ച്ച വ​ള​ർ​ച്ച നേ​ടു​ന്ന​തി​നാ​ൽ വ​മ്പ​ൻ നി​ക്ഷേ​പ അ​വ​സ​ര​മാ​ണ് മു​ന്നി​ലു​ള്ള​തെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ​യാ​ണ് ക​മ്പ​നി ഓ​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ലി​സ്റ്റ് ചെ​യ്ത ആ​ദ്യ​ദി​നം ത​ന്നെ പേ​ടി​എം ഓ​ഹ​രി​ക​ൾ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു.

കൊ​ച്ചി: പ്ര​മു​ഖ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് പ്പാ​യ പേ​ടി​എ​മ്മി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ വ​ൺ 97 ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന​യി​ൽ മു​ത​ൽ മു​ട​ക്കി​യ നി​ക്ഷേ​പ​ക​ർ​ക്ക് ഇ​ത് ക​ണ്ണീ​ർ​ക്കാ​ലം. പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന ക​ഴി​ഞ്ഞ് ര​ണ്ട് മാ​സം പി​ന്നി​ടും മു​മ്പ് നി​ക്ഷേ​പ​ക​ർ​ക്ക് മു​ട​ക്കി​യ പ​ണം പ​കു​തി​യ്ക്ക​ടു​ത്താ​ണ് ഇ​ടി​ഞ്ഞ​ത്.  യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലാ​തെ ഓ​ഹ​രി വി​ല നി​ശ്ച​യി​ച്ച​തി​ന്‍റെ ദു​ര​ന്തം അ​നു​ഭ​വി​ക്കു​ന്ന​ത് ചെ​റു​കി​ട നി​ക്ഷേ​പ​ക​രാ​ണ്. ഓ​ഹ​രി ഒ​ന്നി​ന് 2150 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് പേ​ടി​എം പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന​യു​മാ​യി വി​പ​ണി​യി​ലെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് വി​പ​ണി മി​ക​ച്ച വ​ള​ർ​ച്ച നേ​ടു​ന്ന​തി​നാ​ൽ വ​മ്പ​ൻ നി​ക്ഷേ​പ അ​വ​സ​ര​മാ​ണ് മു​ന്നി​ലു​ള്ള​തെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ​യാ​ണ് ക​മ്പ​നി ഓ​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ലി​സ്റ്റ് ചെ​യ്ത ആ​ദ്യ​ദി​നം ത​ന്നെ പേ​ടി​എം ഓ​ഹ​രി​ക​ൾ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടു.

പേ​ടി​എ​മ്മി​ന്‍റെ ഓ​ഹ​രി വി​ല വ​രും​ദി​വ​സ​ങ്ങ​ളി​ൽ 900 രൂ​പ വ​രെ താ​ഴാ​ൻ ഇ​ട​യു​ണ്ടെ​ന്ന പ്ര​മു​ഖ റേ​റ്റി​ങ് ഏ​ജ​ൻ​സി​യാ​യ മാ​ക്വ​യ​റി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് ഇ​ന്ന​ലെ നി​ക്ഷേ​പ​ക​രി​ൽ ക​ന​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ച്ച​ത്. ഇ​തോ​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ല ക​ന​ത്ത വി​ൽ​പ്പ​ന സ​മ്മ​ർ​ദം നേ​രി​ട്ടു. ഒ​ര​വ​സ​ര​ത്തി​ൽ വി​ല 1, 150 രൂ​പ വ​രെ താ​ഴ്ന്നി​രു​ന്നു. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് വി​പ​ണി​യി​ൽ കേ​വ​ലം 18 ശ​ത​മാ​നം മാ​ത്രം വി​ഹി​ത​മു​ള്ള പേ​ടി​എ​മ്മി​ന്‍റെ ബി​സി​ന​സ് മോ​ഡ​ൽ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ളാ​ണ് ഓ​ഹ​രി വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വു​ണ്ടാ​ക്കു​ന്ന​തെ​ന്ന് അ​ന​ലി​സ്റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലി​സ്റ്റി​ങി​ന് ശേ​ഷം പേ​ടി​എ​മ്മി​ന്‍റെ വി​പ​ണി മൂ​ല്യം 49 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 52,800 കോ​ടി രൂ​പ​യി​ലെ​ത്തി.

സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വ​മ്പ​ൻ നി​ക്ഷേ​പ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ പ​ണം മു​ട​ങ്ങു​മ്പോ​ൾ ക​രു​ത​ൽ വേ​ണ​മെ​ന്ന് പ്ര​മു​ഖ നി​ക്ഷേ​പ സ്ഥാ​പ​ന​ത്തി​ലെ മു​ഖ്യ അ​ന​ലി​സ്റ്റാ​യ വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വും മി​ക​ച്ച ലാ​ഭ​ക്ഷ​മ​ത​യു​മു​ള്ള രാ​ജ്യ​ത്തെ മു​ൻ​നി​ര ക​മ്പ​നി​ക​ളേ​ക്കാ​ൾ ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി വി​പ​ണി മൂ​ല്യം നി​ശ്ച​യി​ച്ച് ന്യൂ​ജ​ന​റേ​ഷ​ൻ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ന​ട​ത്തു​ന്ന പ്രാ​രം​ഭ ഓ​ഹ​രി വി​ൽ​പ്പ​ന​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഒ​ഫ് ഇ​ന്ത്യ​യും കേ​ന്ദ്ര സ​ർ​ക്കാ​രും ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top