Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:20 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kollywood

Ajith, Boney Kapoor, Movies, Kollywood

അജിത്തിന്‍റെ അടുത്ത ചിത്രവും ബോണി കപൂര്‍ നിര്‍മ്മിക്കും

Published:11 January 2022

വലിമൈ   ഉടന്‍ തീയേറ്ററുകളില്‍  എത്തും. പൊലീസ്  വേഷത്തില്‍   അജിത്ത്  വീണ്ടും   പ്രേക്ഷകര്‍ക്ക്  മുന്നിലെത്തുകയാണ്.

തമിഴ്   സൂപ്പര്‍  താരം  അജിത്ത്  കുമാര്‍   നായകനാകുന്ന   പുതിയ  ചിത്രം   അണിയറയില്‍  ഒരുങ്ങുന്നു.  അജിത്ത്   നായകനായ    നേര്‍കൊണ്ട   പാര്‍വയ്, വാലിമൈ  എന്നീ   ചിത്രങ്ങളുടെ    നിര്‍മ്മാതാവായ   ബോണീ കപൂര്‍   തന്നെ  ആയിരിക്കും  ഈ   ചിത്രത്തിന്‍റെയും    നിര്‍മ്മാതാവ്.

വാലിമൈയുടെ  സംവിധായകനായ എച്ച്. വിനോദ്   തന്നെയാണ്  ഈ   ചിത്രത്തിന്‍റെയും  സംവിധായകന്‍.  2022 മാര്‍ച്ചില്‍    ഈ   ചിത്രത്തിന്‍റെ   ചിത്രീകരണം  ആരംഭിക്കും. Ak61  എന്ന്  താല്‍ക്കാലികമായി   പേരിട്ടിരിക്കുന്ന   ഈ  ചിത്രത്തിന്‍റെ ഔദ്യോഗിക  പ്രഖ്യാപനം   ഉടന്‍  ഉണ്ടാവും.

അതേസമയം  വലിമൈ   ഉടന്‍ തീയേറ്ററുകളില്‍  എത്തും. പൊലീസ്  വേഷത്തില്‍   അജിത്ത്  വീണ്ടും   പ്രേക്ഷകര്‍ക്ക്  മുന്നിലെത്തുകയാണ്. ആക്ഷന്‍   സീക്വന്‍സുകള്‍ക്ക്  ഏറെ  പ്രധാന്യമുള്ള   ചിത്രം    അജിത്തിന്‍റെ  ആരാധകര്‍ക്ക്   ആഘോഷിക്കാനുള്ള  ദൃശ്യ വിരുന്നായിരിക്കും. ബോളിവുഡ്    താരം   ഹുമാ  ഖുറേഷി, പവേല്‍  നവഗീതന്‍, യോഗി  ബാബു  തുടങ്ങിയായവരാണ്    വാലിമൈയിലെ   പ്രധാന  താരങ്ങള്‍. അതേ  സ്മയം സുധ  കൊങ്കാരയുടെ   അടുത്ത   ചിത്രത്തില്‍   അജിത്ത്  നായകനാകുകയാണ്.  ശ്രീ  ഗോകുലം   മൂവീസിന്‍റെ   ബാനറില്‍   ഗോകുലം  ഗോപാലനാണ്  ഈ  ബിഗ്ബഡ്ജറ്റ്      ചിത്രത്തിന്‍റെ  നിര്‍മ്മാതാവ്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top