Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:38 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Football

ISL

ര​ണ്ടാം റൗ​ണ്ട് തു​ട​ങ്ങു​ന്നു; പു​തു​മോ​ടി​യി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ്

Published:11 January 2022

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ര​ണ്ടാം റൗ​ണ്ടി​ല്‍ ഇ​റ​ങ്ങു​ന്നു. ആ​ദ്യ​പാ​ദ​ത്തി​ലെ മി​ക​വാ​ര്‍ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ത​ല​പ്പ​ത്തെ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​റ​ങ്ങു​ന്ന​ത്. ഒ​ഡീ​ഷ എ​ഫ്‌​സി​യാ​ണ് എ​തി​രാ​ളി​ക​ള്‍ മ​ത്സ​രം രാ​ത്രി 7.30ന്.

പ​നാ​ജി: ബ്ലാസ്റ്റേഴ്സ്- ഒ​ഡീ​ഷ പോ​രാ​ട്ടം രാ​ത്രി 7.30. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ര​ണ്ടാം റൗ​ണ്ടി​ല്‍ ഇ​റ​ങ്ങു​ന്നു. ആ​ദ്യ​പാ​ദ​ത്തി​ലെ മി​ക​വാ​ര്‍ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ത​ല​പ്പ​ത്തെ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​റ​ങ്ങു​ന്ന​ത്. ഒ​ഡീ​ഷ എ​ഫ്‌​സി​യാ​ണ് എ​തി​രാ​ളി​ക​ള്‍ മ​ത്സ​രം രാ​ത്രി 7.30ന്. ​ഗോ​വ​യി​ല്‍ ഇ​രു ടീ​മു​ക​ളു​ടെ​യും ഹോം ​ഗ്രൗ​ണ്ടാ​യ വാ​സ്‌​കോ​യി​ലെ തി​ല​ക് മൈ​താ​ന​മാ​ണ് മ​ത്സ​ര വേ​ദി. തി​ല​ക് മൈ​താ​ന​ത്ത് ബ്ലാ​സ്റ്റേ​ഴ്സ് സീ​സ​ണി​ല്‍ ഇ​തു​വ​രെ ആ​റ് മ​ത്സ​രം ക​ളി​ച്ച​തി​ല്‍ മൂ​ന്ന് ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും സ്വ​ന്ത​മാ​ക്കി. ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​രു ടീ​മു​ക​ളും നേ​ര്‍ക്കു നേ​ര്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ബ്ലാ​സ്റ്റേ​ഴ്സ് 2 - 1 ന് ​ജ​യി​ച്ചി​രു​ന്നു. ആ​ല്‍വാ​രൊ വാ​സ്‌​ക്വെ​സ്, മ​ല​യാ​ളി താ​രം കെ. ​പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ ര​ണ്ടാം പ​കു​തി​യി​ലെ ഗോ​ളു​ക​ള്‍ ആ​യി​രു​ന്നു അ​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​നു ജ​യം സ​മ്മാ​നി​ച്ച​ത്.2021 - 2022 സീ​സ​ണ്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ​മാ​യി ജ​യി​ച്ച ടീം ​ഒ​ഡീ​ഷ എ​ഫ്സി​യാ​ണ്. സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നോ​ട് 4 - 2നു ​തോ​ല്‍ക്കു​ക​യും തു​ട​ര്‍ന്നു​ള്ള ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നോ​ടും (0  0) ബം​ഗ​ളൂ​രു എ​ഫ്സി​യോ​ടും (1  1) സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്ത്, ബ്ലാ​സ്റ്റേ​ഴ്സ് പ​ഴ​യ ബ്ലാ​സ്റ്റേ​ഴ്സ് ത​ന്നെ, ഒ​രു മാ​റ്റ​വു​മി​ല്ലെ​ന്ന് ആ​രാ​ധ​ക​ര്‍പോ​ലും പ​റ​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു മ​ഞ്ഞ​പ്പ​ട ഒ​ഡീ​ഷ​യ്ക്കെ​തി​രേ ജ​യി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ​യം കൊ​ണ്ടു​വ​ന്ന ടീ​മി​നെ​തി​രേ ഇ​റ​ങ്ങു​മ്പോ​ള്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വും ഒ​രു​പ​ടി മു​ന്നി​ല്‍ത്ത​ന്നെ. ഐ​എ​സ്എ​ല്ലി​ല്‍ ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ജ​യ​മാ​യി​രു​ന്നു അ​ത്. ബം​ഗ​ളൂ​രു എ​ഫ്സി​യെ​യും ഈ​സ്റ്റ് ബം​ഗാ​ളി​നെ​യും ത​ക​ര്‍ത്ത് ലീ​ഗ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഒ​ഡീ​ഷ​യെ​യാ​ണ് ഡി​സം​ബ​ര്‍ അ​ഞ്ചി​ലെ മ​ത്സ​ര​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് വീ​ഴ്ത്തി​യ​ത്. 
   
തു​ട​ര്‍ന്നു മ​ഞ്ഞ​പ്പ​ട ന​ട​ത്തി​യ പ​ട​യോ​ട്ട​ത്തി​ല്‍ മും​ബൈ​യും ചെ​ന്നൈ​യി​നും ഹൈ​ദ​രാ​ബാ​ദും വീ​ണു20 മ​ത്സ​ര​ങ്ങ​ളു​ള്ള സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് എ​ല്ലാ ടീ​മു​ക​ളു​മാ​യും ഒ​രു റൗ​ണ്ട് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി. 10 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് നാ​ല് ജ​യ​വും അ​ഞ്ച് സ​മ​നി​ല​യും ഒ​രു തോ​ല്‍വി​യു​മാ​യി 17 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. ബം​ഗ​ളൂ​രു എ​ഫ്സി​യോ​ട് 3 - 0ന് ​മും​ബൈ പ​രാ​ജ​യ​പ്പെ​ട്ട​ത് ബ്ലാ​സ്റ്റേ​ഴ്സി​ന് അ​നു​ഗ്ര​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. 11 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 17 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മും​ബൈ സി​റ്റി​യു​മാ​യു​ള്ള അ​ക​ലം വ​ര്‍ധി​പ്പി​ച്ച് ഒ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​ഡീ​ഷ​യ്ക്കെ​തി​രാ​യ മ​ത്സ​രം. ഒ​ഡീ​ഷ​യ്ക്കെ​തി​രേ ജ​യി​ച്ചാ​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് 20 പോ​യി​ന്‍റി​ലെ​ത്തും, മും​ബൈ​യു​മാ​യു​ള്ള വ്യ​ത്യാ​സം മൂ​ന്ന് പോ​യി​ന്‍റാ​കും. സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ 18 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രാം. തു​ട​ര്‍ച്ച​യാ​യ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് തോ​ല്‍വി അ​റി​ഞ്ഞി​ട്ടി​ല്ല.ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ അ​വാ​സാ​ന മി​നി​റ്റി​ല്‍ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ബ്ലാ​സ്റ്റേ​ഴ്സ് നാ​യ​ക​ന്‍ ജെ​സെ​ല്‍ ക​ര്‍ണെ​യ്റോ ഒ​ഡീ​ഷ​യ്ക്കെ​തി​രേ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പ്. 
 
ജെ​സെ​ല്‍ പ​രി​ക്കേ​റ്റ് പു​റ​ത്തു​പോ​യ​പ്പോ​ള്‍ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ സ​ഞ്ജീ​വ് സ്റ്റാ​ലി​നാ​യി​രു​ന്നു ക​ള​ത്തി​ലെ​ത്തി​യ​ത്. 4 - 4 - 2 ശൈ​ലി​‍ വു​കോ​മ​നോ​വി​ച്ച് മാ​റ്റം വ​രു​ത്തില്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top