Published:11 January 2022
ലണ്ടന്‍: സാധാരണ ജലദോഷം ബാധിച്ചവര്‍ക്ക് കൊവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം. ജലദോഷത്തിലൂടെ ഉയര്‍ന്ന തോതില്‍ ടി-സെല്ലുകള്‍ കൊവിഡ്-19 നെ പ്രതിരോധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഗവേഷകര്കണ്ടെത്തിയത്. ടി സെല്ലുകള്‍ കൊവിഡില്നിന്ന സംരക്ഷിത കവചമായി പ്രവര്‍ത്തിക്കുന്നതിനു തെളിവു നല്കുന്ന ആദ്യ പഠനമാണ് ഇത്.
2020 സെപ്റ്റംബര്‍ മുതലാണ് പഠനം തുടങ്ങിയത്. പഠനവിധേയമാക്കിയപ്പോള്‍ ജലദോഷം ബാധിച്ചവരില്‍ കൊവിഡ് നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയത്. കൊവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണ വൈറസിനെ തിരിച്ചറിയുമെന്ന് നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു പ്രതിരോധമായി മാറുമെന്നാണ് പുതിയ കണ്ടെത്തല്‍. അതേസമയം ടി-സെല്ലുകള്‍ എത്രകാലം കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനത്തില്‍ പറയുന്നില്ല
ഈ കണ്ടുപിടുത്തം ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള പുതിയ വകഭേദങ്ങളെ തടയാനാവുന്ന, കൊവിഡിനെതിരെ പ്രയോഗിക്കാവുന്ന സാര്‍വജനീനമായ വാക്സിന് നിര്‍മിക്കാൻ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തിൽ നിർമിക്കുന്ന വാക്സിൻ കൊവിഡിൻ്റെ വകഭേദങ്ങളെ തടയാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.
കൊവിഡ് വൈറസിൻ്റെ പ്രോട്ടീന്‍ സെല്ലിനെയാണ് ടി സെല്‍ ഇല്ലായ്മ ചെയ്യുന്നത്. ഇവ പ്രവർത്തിക്കുന്നത് വാക്സിനുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ആന്റി ബോഡി വൈറസിലെ സ്പൈക്ക് പ്രോട്ടിന് എതിരെയാണ്. ഇതിനെ നേരിടാനുള്ള ശേഷി വൈറസ് കൈവരിക്കുന്നത് സാധാരണമാണെന്ന് ഗവേഷകര്‍ പറയുന്നു.