Published:12 January 2022
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ രേവയില്‍ നടുറോഡില്‍വച്ച് യുവാവിനെക്കൊണ്ട് യൂണിഫോം തുടപ്പിച്ച് പൊലീസുകാരി. ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ പാന്റില്‍ ചെളി തെറിപ്പിച്ചുവെന്നാരോപിച്ചാണ് യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിക്കുന്നത്.
ദൃശ്യങ്ങളിലുള്ള പൊലീസ് കോണ്‍സ്റ്റബിൾ ശശികലയാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവ് പൊലീസുകാരിയുടെ പാന്റ് തുടയ്ക്കുന്ന 6 സെക്കഡ് മാത്രമുള്ള വീഡിയോ ഇതിനോടകം വലിയ പ്രചാരണമാണു ലഭിച്ചത്. യുവാവിനെകൊണ്ട് യൂണിഫോം പാന്റ് തുടപ്പിക്കുന്നതും പിന്നീട് ചെളി തുടപ്പിച്ചതിനുശേഷം യുവാവിന്റെ കരണത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉദ്യോഗസ്ഥ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു.
मध्य प्रदेश के रीवा में एक महिला पुलिसकर्मी ने सिरमौर चौक के पास पहले युवक से पैंट साफ कराई. फिर उसे जोरदार थप्पड़ जड़ दिया. बाइक हटाते हुए महिला पुलिसकर्मी के पैंट में कीचड़ लग गया था @ndtv @ndtvindia @DGP_MP @drnarottammisra pic.twitter.com/m0hdSJ2mrZ
— Anurag Dwary (@Anurag_Dwary) January 12, 2022
വീഡിയോ ശ്രദ്ധയിൽപ്പെട്ടിടുണ്ട് എന്നും അതിലുള്ള ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞുവെന്നും അഡീഷണല്‍ എസ് പി ശിവ്കുമാര്‍ പറഞ്ഞു. സംഭവത്തിൽ ആരെങ്കിലും പരാതി നല്കുകയാണെങ്കില് കേസ്സെടുത്ത് അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു.