Published:12 January 2022
ബോളിവുഡിലെ താരജോഡികളായ മലൈക അറോറയും അർജുൻ കപൂറും വേർപ്പിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. നാല് വർഷത്തെ പ്രണയത്തിനോടുവിലാണ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുക്കുന്നത്. അർജുനുമായി പിരിഞ്ഞതിനു ശേഷം മലൈക കടുത്ത മാനസിക വിഷമത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
6 ദിവസമായി മലൈക വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ട്. മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റയ്ക്ക് കഴിയുകയാണ് മലൈക ഇപ്പോൾ. ബ്രേക്ക് അപ്പിൽ മലൈക മാനസികമായി തകർന്നിരിക്കുകയാണെന്നും ഒറ്റയ്ക്കിരിക്കാന്‍ താൽപ്പര്യപ്പെടുന്നു എന്നുമാണ് അറിയാന്‍ കഴിയുന്നത്. ബോളിവുഡ് ലൈഫ് ഡോട്ട്കോമാണ് മലൈകയും അർജുനും വേർപിരിയുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ അർജുൻ കപൂർ മലൈകയുടെ വീട്ടിൽ എത്തിയിട്ടില്ല. സഹോദരി റിയ കപൂറിന്റെ അയൽവാസിയാണ് മലൈക അറോറ. 3 ദിവസം മുമ്പ് സഹോദരിയുടെ വീട്ടിൽ എത്തിയിട്ടും അർജുൻ കപൂർ മലൈകയെ കാണാൻ പോയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഏതാനും നാൾ മുമ്പ് ഇരുവരും വേർപിരിഞ്ഞതായുള്ള വാർത്തകൾ വന്നിരുന്നു. ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചായിരുന്നു ഇരുവരും ഈ ഗോസിപ്പുകൾ അവസാനിപ്പിച്ചത്.എന്നാൽ ഈ പുതിയ വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
2019 ലാണ് ഇരുവരും പ്രണയത്തിലാണ് എന്ന കാര്യം ഇരുവരും തുറന്നു പറയുന്നത്. 2016 ൽ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനുമായുള്ള വിവാഹം വേർപെടുത്തിയതിനു ശേഷമായിരുന്നു മലൈക അർജുനുമായി അടുത്തത്. 1998 ലായിരുന്നു മലൈകയും അർബാസ് ഖാനും വിവാഹിതരായത്.
ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിൽ നിരവധി ട്രോളുകൾക്ക് ഇരയായിരുന്നുവെങ്കിലും അവയ്ക്കോന്നും ശ്രദ്ധ കൊടുക്കുന്നില്ല എന്നായിരുന്നു മറുപടി. അർജുൻ കപൂറിന് 36-ും മലൈകയ്ക്ക് 48 വയസ്സുമാണ് പ്രായം.