Published:12 January 2022
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യുമെന്ന് സംവിധായകന് ഒമര്‍ ലുലു. ദിലീപ് തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുമെന്നും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കുമെന്നും ഒമര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒമര്‍ ലുലുവിന്റെ കുറിപ്പ്:
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും. അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും.
എല്ലാവര്ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം. എല്ലാവരും മനുഷ്യന്മാര് അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് 'സത്യം ജയിക്കട്ടെ'.