Published:14 January 2022
മുന്‍നിര ഇന്‍ഷുര്‍ ടെക് കമ്പനിയായ റിന്യുബൈ പ്രശസ്ത ചലച്ചിത്രതാരം രാജ്കുമാര് റാവുവിനെ പ്രഥമ അംബാസഡറായി നിയമിച്ചു. സ്മാര്‍ട്ട് ടെക്, റൈറ്റ് അഡൈ്വസ് എന്ന പുതിയ ബ്രാന്‍ഡ് ആശയം അടിസ്ഥാനമാക്കി പുതിയ പ്രചാരണ പരിപാടിക്ക് കമ്പനി തുടക്കംകുറിച്ചു. ഉപഭോക്താവിന്റെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി പ്രതിവിധി ലഭ്യമാക്കുകയാണ് ഉദ്ദേശ്യം.
ഇന്‍ഷുറന്‍സ് അഡൈ്വസര്‍മാര്‍ വഴി ഇന്‍ഷുറന്‍സ് ഉല്പന്നങ്ങള് നേരിട്ട് വാങ്ങാനും സൗകര്യമുണ്ട്. ക്ലെയിംസിന്റെ കാര്യത്തിലും പ്രസ്തുത സേവനം ലഭ്യമാണ്.
ഇന്‍ഷുറന്‍സിനെപ്പറ്റിയുള്ള അവബോധം ഇല്ലായ്മയും ഉല്പന്നങ്ങളുടെ ലഭ്യതയും തമ്മില്‍ വലിയ വിടവാണുള്ളത്. ഏറ്റവും ചെറിയ ജില്ലകളില്‍പോലും, ഉല്പന്നങ്ങള് ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി എത്തിക്കും. ബ്രാഞ്ചോ ഓഫീസോ ഇല്ലാത്ത സ്ഥലങ്ങളില്‍പോലും പ്രസ്തുത സേവനം ലഭ്യമാണ്. അനായാസവും ലളിതവുമാണ് റിന്യുബൈ ഇന്‍ഷുറന്‍സ് പ്രക്രിയ. മിനിറ്റുകള്‍ക്കുള്ളില്‍ പോളിസി ലഭിക്കുകയും ചെയ്യും.
അടുത്തകാലത്ത് 60 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ ഫണ്ട് സ്്വരൂപിച്ചതായി റിന്യൂബൈ, ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ദേവേഷ് ജോഷി അറിയിച്ചു. ഇന്‍ഷുറന്‍സ് അഡൈ്വസര്മാര്ക്കുള്ള സാങ്കേതികവിദ്യ. 700 ദശലക്ഷം ഇടപാടുകാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും റിന്യൂബൈ ഉല്പന്നങ്ങള് എത്തിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിനു കഴിയും എന്ന് രാജ്കുമാര് പ്രത്യാശിച്ചു.
2015-ല്‍ ബാലചന്ദര്‍ ശേഖറും ഇന്ദ്രനീല്‍ ചാറ്റര്‍ജിയും ചേര്‍ന്ന് സ്ഥാപിച്ച റിന്യൂബൈ, ആരോഗ്യം, ലൈഫ്, മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയിലെ മുന്‍നിരക്കാരാണ്. കമ്പനിക്ക് 60,000 ത്തോളം ഇന്‍ഷുറന്‍സ് അഡൈ്വസര്മാരുണ്ട്. 750 നഗരങ്ങളിലായി മൂന്നു ദശലക്ഷം പോളിസി ഉടമകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.renewbuy.com/