Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:34 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Dileep, Assault Case, DYSP Biju Paulose, Kerala News

അസാധാരണ നീക്കവുമായി ദിലീപ്; ദൃശ്യങ്ങള്‍ ഉടനെ കോടതിക്കു കൈമാറണം

Published:14 January 2022

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയിലെത്തിയ ദിവസമാണു വിചാരണ കോടതിയിലെയും നീക്കം.

കൊച്ചി: നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറണമെന്ന ആവശ്യവുമായി ദിലീപ്. ഈ ആവശ്യമുന്നയിച്ചു വിചാരണ കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നാണു ദിലീപിന്‍റെ വാദം.

ഈ ദൃശ്യങ്ങള്‍ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളില്‍ എത്താനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഇത് ഉടന്‍ കോടതിക്ക് കൈമാറാന്‍ ഡിവൈഎസ്പി ബിജു പൗലോസിനോട് നിര്‍ദേശിക്കണമെന്നുമാണ് അസാധാരണമായ ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയിലെത്തിയ ദിവസമാണു വിചാരണ കോടതിയിലെയും നീക്കം. ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റിവച്ചു. അതുവരെ അറസ്റ്റു ചെയ്യാന്‍ അനുമതിയില്ല. അറസ്റ്റ് വിഷയത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top