Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:15 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

Sivankutty, Thiruvananthapuram, Schools Closing, Kerala News

സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കും

Published:14 January 2022

ഈ മാസം 21 മുതലാവും സ്കൂളുകൾ അടയ്ക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കും. ഒന്‍പതാം ക്ലാസ് വരെ സ്‌കൂളുകൾ അടയ്ക്കാന്‍ തീരുമാനം. ഈ മാസം 21 മുതലാവും സ്കൂളുകൾ അടയ്ക്കുക.കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. ടിപിആർ നിരക്ക് കൂടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സ്കൂളുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.യോഗം തുടരുകയാണ്.

അതേസമയം, കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 13,000 കടന്നിരുന്നു. കൊവിഡ് പ്രതിരോധത്തിന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. കൊവിഡിനെ പ്രതിരോധിക്കുമ്പോള്‍ സമ്പത് വ്യവസ്ഥയും ജനങ്ങളുടെ ജീവനോപാധികളും സംരക്ഷിക്കണം. പ്രാദേശികതലത്തിലാണ് കൊവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും മോദി പറഞ്ഞിരുന്നു.

വാക്സിനേഷനാണ് കൊവിഡിനെതി​രായ ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. ഇപ്പോള്‍ ഒമിക്രോണിനെ കുറിച്ചുള്ള സംശയങ്ങള്‍ മാറി. അതിവേഗത്തില്‍ ഒമിക്രോണ്‍ പടരുമെന്ന് വ്യക്തമായിട്ടുണ്ട്. ഒമിക്രോണിനെതിരെ മുന്‍കരുതലെടു​ക്കുമ്പുള്‍ മറ്റ് വകഭേദങ്ങളേയും നാം കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top