Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:29 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Crime

പതിനാറുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക പിടിയിൽ

Published:14 January 2022

വിദ്യാര്‍ത്ഥിയുമായി സെക്‌സിലേര്‍പെട്ടെന്ന് അധ്യാപിക കുറ്റസമ്മതം നടത്തിയതോടെ ഇവരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

സൗത്ത് കാരലീന: വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമെരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം.ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിവരം ലഭിച്ച ഒരാള്‍ പോലീസില്‍ രഹസ്യ സന്ദേശം അയയ്ക്കുകയായിരുന്നു. ഈ സന്ദര്‍ശത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വിദ്യാര്‍ത്ഥിയുമായി സെക്‌സിലേര്‍പെട്ടെന്ന് അധ്യാപിക കുറ്റസമ്മതം നടത്തിയതോടെ ഇവരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31-നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതെന്ന് പൊലീസില്‍ അറിയിച്ചു. പിക്കന്‍സ് കൗണ്ടിയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായ കാതറിന്‍ ഫ്ളോഗര്‍ പെല്‍ഫ്രെയാണ് അറസ്റ്റിലായത്. 31 വയസ്സുള്ള കാതറിന്‍ ഫ്ളോഗര്‍ പെല്‍ഫ്രെ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്. 16 വയസ്സുള്ള തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു അധ്യാപിക ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.

സ്‌കൂളില്ലാത്ത ദിവസം ക്ലെംസണിനടുത്തുള്ള വീട്ടിലേക്ക് വിദ്യാര്‍ത്ഥിയെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നാണ് പരാതി. പിന്നീട് പലതവണ ഇവര്‍ ഇത് ആവര്‍ത്തിച്ചു. കേസില്‍ അറസ്റ്റ് ചെയ്ത അധ്യാപികയെ പിന്നീട് പതിനായിരം ഡോളറിന്‍റെ  ജാമ്യത്തില്‍ വിട്ടു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top