Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:42 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

‌കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധി പകർപ്പിൽ ജഡ്‌ജി ; കേസിന് പിന്നിൽ കന്യാസ്ത്രീകൾക്കിടയിലെ അധികാരക്കൊതി

Published:14 January 2022

289 പേജുള്ള വിധിയിൽ  സ്വാർത്ഥ താൽപ്പര്യക്കാർക്ക് ഇര വഴങ്ങിയെന്ന സംശയം കോടതി പ്രകടിപ്പിച്ചിട്ടുണ്ട്. പരാതിക്ക് പിന്നിൽ കന്യാസ്ത്രീകൾക്കിടയിലെ അധികാരക്കൊതിയും കാരണമായിട്ടുണ്ട്. ഇരയുടെ മൊഴിയിൽ വസ്തുതകളെ പെരുപ്പിച്ച് കാണിചിട്ടുണ്ട് തുടങ്ങി വലിയ നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്.

കോട്ടയം; കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ  കുറ്റക്കാരനല്ലെന്ന്  കണ്ടെത്തി അഡീ. സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാർ പുറപ്പെടുവിച്ച വിധിയിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നതിനിടെ  വിധി പകർപ്പ് പുറത്ത്.

289 പേജുള്ള വിധിയിൽ  സ്വാർത്ഥ താൽപ്പര്യക്കാർക്ക് ഇര വഴങ്ങിയെന്ന സംശയം കോടതി പ്രകടിപ്പിച്ചിട്ടുണ്ട്. പരാതിക്ക് പിന്നിൽ കന്യാസ്ത്രീകൾക്കിടയിലെ അധികാരക്കൊതിയും കാരണമായിട്ടുണ്ട്. ഇരയുടെ മൊഴിയിൽ വസ്തുതകളെ പെരുപ്പിച്ച് കാണിചിട്ടുണ്ട് തുടങ്ങി വലിയ നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്.ഒറ്റ വാചകത്തിലായിരുന്നു നേരത്തെ വിധിപ്രസ്താവം നടത്തിയത്. അതിന് പിന്നാലെയാണ് വിധി പകർപ്പ്  പുറത്ത് വന്നിരിക്കുന്നത്.

ബലാത്സംഗം ചെയ്തു എന്നു പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കന്യാസ്ത്രീ ബിഷപ്പിന് ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായിട്ടുള്ളതാണ് അത്. ബിഷപ്പിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്. ഇതിന്റെ പകര്‍പ്പുകള്‍ പ്രതിഭാഗം അത് കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവത്തിന് ശേഷം തന്റെയൊരു ലേഖനം കന്യാസ്ത്രീ ബിഷപ്പിനെക്കൊണ്ട് തിരുത്തിച്ചിട്ടുമുണ്ട്.

ഈ മെയിലുകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്, സംഭവം നടന്നത് 2014 മുതല്‍ ആണെങ്കിലും 2016 മാര്‍ച്ച് വരെ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു എന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ബിഷപ്പും കന്യാസ്ത്രീയും പല ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. അതില്‍ ഇരുവരും വളരെ സൗഹാര്‍ദപരമായി ഇടപെടുന്നതായി വീഡിയോയും ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ബലാത്സംഗത്തിന് ഇരയായതിന്റെ ട്രോമയിലാണെങ്കില്‍ എങ്ങനെ ബിഷപ്പിനോട്  ഇടപെടാനാകുമെന്നും കോടതി ചോദിക്കുന്നു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top